കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫെബ്രുവരി 26, പാകിസ്താന്റെ മണ്ണില്‍ ഇന്ത്യന്‍ സൈന്യം വിജയക്കൊടി നാട്ടിയ ദിനം

  • By S Swetha
Google Oneindia Malayalam News

ദില്ലി: ഇന്ത്യന്‍ ജനതയെ സംബന്ധിച്ചിടത്തോളം മറക്കാനാവാത്ത ദിവസമാണ് ഫെബ്രുവരി 26. കൃത്യമായി പറഞ്ഞാല്‍ ഒരു വര്‍ഷം മുന്‍പ് ഇതേ ദിവസമാണ് ഇന്ത്യന്‍ വ്യോമ സേനയുടെ വിമാനങ്ങള്‍ പാകിസ്താന്‍ അതിര്‍ത്തി കടന്ന് ബാലക്കോട്ടിലെ തീവ്രവാദ ക്യാമ്പുകളില്‍ വ്യോമാക്രമണം നടത്തിയത്. ഫെബ്രുവരി 14ന് പുല്‍വാമയില്‍ നടന്ന തീവ്രവാദ ആക്രമണത്തിന് ഇന്ത്യ നടത്തിയ പ്രത്യാക്രമണമായിരുന്നു ബാലക്കോട്ടിലേത്.

 ദില്ലി കലാപം; സമാധാന ആഹ്വാനവുമായി പ്രധാനമന്ത്രി, പെട്ടെന്ന് പൂർവ്വ സ്ഥിതിയേക്ക് വരണമെന്ന് മോദി ദില്ലി കലാപം; സമാധാന ആഹ്വാനവുമായി പ്രധാനമന്ത്രി, പെട്ടെന്ന് പൂർവ്വ സ്ഥിതിയേക്ക് വരണമെന്ന് മോദി

2019 ഫെബ്രുവരി 14ാം തിയതി ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് പുല്‍വാമ ജില്ലയില്‍ ഭീകരാക്രമണം നടന്നത്. ജമ്മുകശ്മീര്‍ ശ്രീനഗര്‍ ദേശീയ പാതയിലെ അവന്തിപുരയില്‍ വെച്ച് ലഷ്‌കര്‍ ഇ മുഹമ്മദ് ഭീകരര്‍ സിആര്‍പിഎഫ് സൈന്യത്തിന് നേരെ ചാവേറാക്രമണം നടത്തുകയായിരുന്നു. 40 സൈനികരെയാണ് ഇന്ത്യയ്ക്ക് അന്ന് നഷ്ടമായത്. 35 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. 1989ന് ശേഷം ഇന്ത്യന്‍ സൈന്യത്തിന് നേരെ നടന്ന ഏറ്റവും വലിയ ഭീകരാക്രമണമായിരുന്നു പുല്‍വാമയില്‍ നടന്നത്. പുല്‍വാമയിലെ കാക്കപോരയിലുള്ള ഇരുപത്തിരണ്ടുകാരനായ ആദില്‍ അഹ്മദ് ദര്‍ ആണ് ആക്രമണത്തിന് പിന്നിലെന്ന് പിന്നീട് നടന്ന അന്വേഷണത്തില്‍ കണ്ടെത്തി.

balakkotattack-1

ആക്രമണത്തെ അപലപിച്ച് ലോകമെമ്പാടുമുള്ള നേതാക്കള്‍ രംഗത്തെത്തി. പ്രത്യാക്രമണം നടത്തണമെന്ന് രാജ്യം ആവശ്യപ്പെട്ടു. ഈ സംഭവത്തോടെ ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യ നയതന്ത്ര തലത്തില്‍ സമ്മര്‍ദ്ദം ചെലുത്തി. പുല്‍വാമ ആക്രമണം നടന്ന് 12 ദിവസത്തിന് ശേഷം ഫെബ്രുവരി 26ാം തിയതി ഇന്ത്യ ബാലക്കോട്ടില്‍ വ്യോമാക്രമണം നടത്തി. നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇന്ത്യ നടത്തിയ ഏറ്റവും പ്രധാനപ്പെട്ട വ്യോമാക്രമണമായിരുന്നു ബാലക്കോട്ടിലേതെന്ന് ഇന്ത്യന്‍ വ്യോമസേന ചീഫ് മാര്‍ഷല്‍ രാകേഷ് സിംഗ് ഭദൗരിയ പറയുന്നു. അതായത് 1971ലെ ഇന്ത്യാ പാക് യുദ്ധത്തിന് ശേഷം നിയന്ത്രണ രേഖ മറികടന്ന് ഇന്ത്യ നടത്തുന്ന വ്യോമാക്രമണം.

അതേസമയം ഇന്ത്യന്‍ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനന്റെ വിമാനം പാക് സൈന്യം വെടിവെച്ചിടുകയും അദ്ദേഹത്തെ പിടികൂടുകയും ചെയ്തു. എന്നാല്‍ തൊട്ടടുത്ത ദിവസം അഭിനന്ദനെ ഇന്ത്യയ്ക്ക് കൈമാറാന്‍ തയ്യാറാണെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പാര്‍ലമെന്റില്‍ അറിയിച്ചു. ഇതുപ്രകാരം മാര്‍ച്ച് ഒന്നാം തിയതി വാഗാ അതിര്‍ത്തിയില്‍ വെച്ച് അഭിനന്ദനെ പാകിസ്താന്‍ കൈമാറി.

English summary
February 26: India remembers Balakkot attack against Pakistan as a revenge to Pulwama terror attack
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X