കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അശ്ലീല കോളുകളും സന്ദേശങ്ങളും എത്തിയാല്‍ എന്ത് ചെയ്യണം?; പോലീസ് പറയുന്നത്

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: സ്ത്രീയുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ കിട്ടിയാല്‍ പല വിരുതന്മാരും അശ്ലീല സന്ദേശമയക്കുന്നതും കോളുകള്‍ ചെയ്യുന്നതും പതിവാക്കിയിരിക്കുകയാണ്. ചിലര്‍ ഇത്തരക്കാരെ ആദ്യം തന്നെ ഒഴിവാക്കുമെങ്കിലും ചിലര്‍ക്ക് ഇതൊരു ശല്യമായി മാറും. പോലീസില്‍ പരാതി പറയാനുള്ള മടികാരണം പിന്നീട് ഇതൊരു കുരുക്കായി മാറുകയും ചെയ്യും.

എന്നാല്‍, ഇത്തരം അനാവശ്യ കോളുകളോ സന്ദേശങ്ങളോ എത്തിയാല്‍ എന്തുചെയ്യണമെന്ന് വ്യക്തമാക്കുകയാണ് ദില്ലി പോലീസ്. ഇത്തരക്കാരെ എങ്ങിനെ ഒഴിവാക്കാമെന്നതിനെക്കുറിച്ച് ദില്ലി പോലീസ് പ്രത്യേക പ്രചരണത്തിനുതന്നെ ഇറങ്ങിയിരിക്കുകയാണ്. പോലീസ് സ്‌റ്റേഷനില്‍ പലവട്ടം കയറി ഇറങ്ങേണ്ടിവരുമെന്നും കുടുംബം ഇതിലേക്ക് വലിച്ചിഴയ്ക്കപ്പെടുമെന്ന് ഭയന്നുമാണ് പല സ്ത്രീകളും പരാതി നല്‍കാത്തത്.

call

എന്നാല്‍, 1096 എന്ന ഹെല്‍പ് ലൈന്‍ നമ്പരില്‍ വിളിച്ചാല്‍ പ്രശ്‌നങ്ങള്‍ ഉടന്‍ അവസാനിക്കുമെന്ന് ഒരു യുവതി തന്നെ പറയുന്നു. റീചാര്‍ജ് ചെയ്യാന്‍ ഒരു കടയില്‍ നമ്പര്‍ കൊടുത്തതോടെയാണ് യുവതിക്ക് അനാവശ്യ കോളുകളെത്തിയത്. ഹെല്‍പ് ലൈന്‍ നമ്പരില്‍ പരാതിപ്പെട്ടതോടെ ഒരു മണിക്കൂറുകള്‍ക്കുള്ളില്‍ ശല്യം അവസാനിച്ചതായി യുവതി പറഞ്ഞു.

പെണ്‍കുട്ടികളെ പിന്തുടര്‍ന്ന് ശല്യം ചെയ്യുന്നതും അത് ബലാത്സംഗത്തിലും കൊലപാതകത്തിലുമൊക്കെ കലാശിക്കുന്നതും ഇത്തരം കോളുകളില്‍ നിന്നാണെന്ന് പോലീസ് പറയുന്നു. ഒട്ടും ഭയമില്ലാതെ പോലീസില്‍ തുടക്കത്തില്‍ തന്നെ പരാതി നല്‍കുക. വീട്ടുകാരില്‍ നിന്നും ഇവ മറച്ചുവെക്കാതിരിക്കുക, തുടങ്ങിയവയാണ് പോലീസ് നല്‍കുന്ന നിര്‍ദ്ദേശം.

English summary
Fed up of obscene calls and messages? The answer is with Delhi Police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X