കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിപക്ഷത്തിന് രാഹുലിന്റെ പിന്തുണ സ്വീകരിക്കാം... പക്ഷേ, ഈ നിര്‍ദേശം പാലിക്കണമെന്ന് കെസിആര്‍

Google Oneindia Malayalam News

ഹൈദരാബാദ്: പ്രാദേശിക പാര്‍ട്ടികളുടെ ഫെഡറല്‍ മുന്നണിയിലേക്ക് രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസിനെയും സ്വാഗതം ചെയ്ത് കെ ചന്ദ്രശേഖര റാവു. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് ഇത്തരമൊരു തീരുമാനത്തില്‍ കെസിആര്‍ എത്തിയത്. നേരത്തെ കോണ്‍ഗ്രസ്, ബിജെപി ഇതര മുന്നണിയുണ്ടാക്കാനായിരുന്നു കെസിആറിന്റെ പ്ലാന്‍. എന്നാല്‍ സ്റ്റാലിന്‍ ഇതിനെ തള്ളിയിരുന്നു.

1

കോണ്‍ഗ്രസുമായി തുറന്ന ചര്‍ച്ചയ്ക്ക് തയ്യാറാണ്. കേന്ദ്രത്തില്‍ അവരുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാനും തയ്യാറാണ്. എന്നാല്‍ കോണ്‍ഗ്രസിനെ മുന്‍നിരയില്‍ ഇരുന്ന് നയിക്കാന്‍ അനുവദിക്കില്ലെന്നും കെസിആര്‍ വ്യക്തമാക്കി. രാഹുല്‍ ഗാന്ധിയെ സഖ്യത്തിന്റെ ഭാഗമാകാനും ടിആര്‍എസ് ക്ഷണിച്ചിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലം വന്നശേഷം കോണ്‍ഗ്രസുമായി കൂടുതല്‍ ചര്‍ച്ച നടത്തുമെന്ന് ടിആര്‍എസ് വക്താവ് ആബിദ് റസൂല്‍ ഖാന്‍ പറഞ്ഞു.

പ്രതിപക്ഷ മുന്നണിക്കാണ് കെസിആര്‍ പ്രാധാന്യം നല്‍കുന്നത്. അല്ലാതെ കോണ്‍ഗ്രസ് നയിക്കുന്ന മുന്നണിക്കല്ല. കോണ്‍ഗ്രസും കൂടി ചേര്‍ന്നുള്ള മുന്നണിക്കാണ് കെസിആറിന് താല്‍പര്യം. എന്നാല്‍ കോണ്‍ഗ്രസ് എല്ലാവരെയും ചേര്‍ത്ത് സര്‍ക്കാരുണ്ടാകുന്നതിനോട് താല്‍പര്യം ഇല്ല. അതേസമയം ഭൂരിപക്ഷത്തിന്റെ കുറവ് വന്നാല്‍ കോണ്‍ഗ്രസിനെ പുറത്ത് നിന്ന് പിന്തുണയ്ക്കുന്ന കാര്യം പരിഗണിക്കുമെന്നും ടിആര്‍എസ് വ്യക്തമാക്കി.

സര്‍ക്കാരുണ്ടാക്കേണ്ടത് ഫെഡറല്‍ മുന്നണിയാണ്. കോണ്‍ഗ്രസ് പുറത്ത് നിന്ന് പിന്തുണയ്ക്കുകയാണ് വേണ്ടത്. മുന്‍നിരയില്‍ പ്രാദേശിക പാര്‍ട്ടികളില്‍ നിന്നുള്ള നേതാക്കളാണ് വേണ്ടത്. പ്രധാനമന്ത്രി പദവും അങ്ങനെ തന്നെ. എല്ലാവര്‍ക്കും സ്വീകാര്യനായ നേതാവായിരിക്കണം പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെന്നും കെസിആര്‍ പറഞ്ഞു. അതേസമയം കെസിആറിന്റെ മുന്നണി ഒരിക്കലും ബിജെപിയുമായി സഖ്യമുണ്ടാക്കില്ലെന്നും ടിആര്‍എസ് പറഞ്ഞു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി പദത്തിലെത്തും, 7 ദിവസത്തിനുള്ളില്‍ തീരുമാനം, ഇവര്‍ പിന്തുണയ്ക്കും!രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി പദത്തിലെത്തും, 7 ദിവസത്തിനുള്ളില്‍ തീരുമാനം, ഇവര്‍ പിന്തുണയ്ക്കും!

English summary
federal front will take support of congress says trs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X