'വേഗം വരൂ; ഞാന്‍ മൂഡിലാണ്'; അഭിഭാഷകയ്ക്ക് മോശം സന്ദേശം അയച്ച് ഊബര്‍ ഡ്രൈവര്‍: നടപടിയെടുത്ത് കമ്പനി
ദല്‍ഹി: നഗരത്തിലെ തിരക്കേറിയ അവസരങ്ങളില്‍ ജോലിക്കാര്‍ക്ക് ഉള്‍പ്പെടെ ലക്ഷ്യസ്ഥാനത്ത് എത്താന്‍ വലിയ സഹായമാണ് ഊബര്‍ ടാക്സികള്‍. സ്വന്തം വാഹനമെടുത്താല്‍ എവിടെ പാര്‍ക്ക് ചെയ്യുമെന്ന ആശങ്കയില്ലാതെ നഗരത്തിലൂടെ സഞ്ചരിക്കാനാണ് പലരും ഊബര്‍ ടാക്സികള്‍ ബുക്ക് ചെയ്യുന്നത്.
മികച്ച സേവനം വാഗ്ദാനം ചെയ്യുമ്പോഴും ചിലപ്പോഴെങ്കിലും ഊബര്‍ ടാക്സി ഡ്രൈവര്‍മാരുടെ മോശം പെരുമാറ്റം വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്. ഇത്തരത്തില്‍ അഭിഭാഷകയായ താന്യ ശര്മ്മയ്ക്കുണ്ടായ മോശം അനുഭവം അവര്‍ ലിങ്ക്ഡ് ഇന്‍ എന്ന പ്ലാറ്റ്ഫോമില്‍ പങ്കുവെച്ചിരുന്നു. ഈ കുറിപ്പാണ് ഇപ്പോള്‍ ഊബറിന്റെ സുരക്ഷിതത്വത്തെക്കുറിച്ച് വലിയ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നത്.

ദല്‍ഹിയില്‍ താമസിക്കുന്ന താന്യ ശര്‍മ്മ ഊബര്‍ റൈഡ് ബുക്ക് ചെയ്തതിനു പിന്നാലെ ക്യാബ് ഡ്രൈവറില്‍ നിന്ന് അശ്ലീല സന്ദേശങ്ങള്‍ വരാന്‍ തുടങ്ങി. ഡ്രൈവര്‍ അയച്ച സന്ദേശങ്ങളുടെ സ്ക്രീന്‍ ഷോട്ടുകളും താന്യ തന്റെ കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. 'വേഗം വരൂ; ഞാന്‍ മൂഡിലാണ്' എന്ന രീതിയിലുള്ള അശ്ലീല സന്ദേശങ്ങളാണ് ഡ്രൈവര്‍ അയച്ചത്. ഡല്‍ഹി പോലെ ഒരു പ്രദേശത്ത് ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നതിലുള്ള ആശങ്കയും അവര്‍ പങ്കുവെച്ചു.
'21-ാം നൂറ്റാണ്ടിലാണ് നാം ജീവിക്കുന്നത്, എന്നിട്ടും കാര്യങ്ങള്‍ ഇപ്പോഴും ദയനീയമായി തുടരുന്നു. നഗരത്തിലെ ഏറ്റവും സമ്പന്നമായ മേഖലയില്‍ പട്ടാപ്പകല്‍ നടക്കുമ്പോള്‍ പോലും ഒരു ഓട്ടോ ഡ്രൈവര്‍ക്ക് നിങ്ങളെ ശല്യപ്പെടുത്താന്‍ കഴിയും' - അവര്‍ തന്റെ പോസ്റ്റില്‍ കുറിച്ചു.
ഡ്രൈവറുടെ സന്ദേശങ്ങള്‍ ലഭിച്ച ഉടന്‍ തന്നെ ബുക്കിങ് റദ്ദാക്കിയതായും ഡ്രൈവര്‍ക്കെതിരെ പരാതി നല്‍കിയതായും അവര്‍ വ്യക്തമാക്കി. എന്നാല്‍ ഊബറിന്റെ പ്രതികരണവും താന്യയെ നിരാശപ്പെടുത്തി.
ഊബര്‍ ഇന്ത്യ പരാതി പരിഹരിക്കുന്നത് എങ്ങയെയെന്നാല് ഇരകള്‍ക്ക് ഒരു അനുകമ്പയുള്ള സന്ദേശം അയച്ചിട്ട് അവര്‍ അതങ്ങ് മറക്കും. 24-48 മണിക്കൂറിനുള്ളില്‍ അന്വേഷണം നടത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ഊബര്‍ മറുപടി നല്‍കിയിരുന്നു. നടപടിക്കുള്ള ഈ കാലതാമസത്തെയും അവര്‍ വിമര്‍ശിച്ചു. ഈ 48 മണിക്കൂറിനിടയില്‍ മറ്റ് സ്ത്രീകള്‍ക്കും ഇതേ മോശം അനുഭവം ഉണ്ടായാലോ? എന്റെയും മറ്റ് സ്ത്രീകളുടെയും സുരക്ഷയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ഊബര്‍ തയാറല്ലേ എന്നും താന്യ ചോദിക്കുന്നു.
താന്യയുടെ പോസ്റ്റിന് ലഭിച്ച മികച്ച പിന്തുണയെതുടര്ന്ന് ഊബര്‍ വേഗത്തില്‍ നടപടിയെടുക്കുകയും ഡ്രൈവറെ ഊബര്‍ പ്ലാറ്റ്ഫോമില്‍ നിന്ന് ശാശ്വതമായി വിലക്കുകയും ചെയ്തു. തുടര്‍ന്നുള്ള ഒരു പോസ്റ്റില്‍, എല്ലാവരുടെയും പിന്തുണയ്ക്ക് താന്യ ശര്‍മ്മ നന്ദി പറയുകയും ഡ്രൈവര്‍ക്കെതിരെ ഊബര്‍ നടപടിയെടുത്തിട്ടുണ്ടെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.
'പിന്തുണച്ചവര്ക്കും അവരുടെ അനുഭവങ്ങള്‍ പങ്കുവെച്ചവര്‍ക്കും നന്ദി. ഈ സാഹചര്യത്തില്‍ നിരവധി ആളുകള്‍ എനിക്കൊപ്പമുണ്ടായിരുന്നു. അതിന് എല്ലാവര്ക്കും നന്ദി. ഊബര്‍ പ്ലാറ്റ്ഫോമില്‍ നിന്ന് ആ ഡ്രൈവറെ വിലക്കി. അതിനാല്‍ അയാള്‍ക്ക് ഇതേ പ്രവൃത്തി മറ്റൊരാളോട് ചെയ്യാന്‍ കഴിയില്ല. ഇത്തരം പരാതികള്‍ എല്ലാവരും ഗൗരവത്തോടെ ഉന്നയിക്കുക, മറ്റുള്ളവരും അറിയട്ടെ' - അവര്‍ പറഞ്ഞു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications