അനാശാസ്യം ക്യാമറ പിടിച്ചു, കളിക്കാരിക്കും കോച്ചിനും സസ്പെന്ഷന്
ഹൈദരാബാദ്: കോച്ചിന്റെ മുറിയില്‍ നിന്നും സംശയാസ്പദമായ രീതിയില്‍ വനിതാ ടേബിള്‍ ടെന്നീസ് താരങ്ങള്‍ ഇറങ്ങിവരുന്നത് സി സി ടി വി ക്യാമറയില്‍. ആന്ധ്രപ്രദേശില്‍ വെച്ച് നടന്ന എഴുപത്താറാമത് നാഷണല്‍ കേഡറ്റ് ആന്‍ഡ് സബ് ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പിനിടെയാണ് സംഭവം. 19 കാരനായ കോച്ച്, സ്വന്തം മുറിയില്‍ നിന്നും ഒരു കളിക്കാരിയെ പുറത്തേക്ക് വലിക്കുന്ന ദൃശ്യങ്ങളാണ് ക്യാമറയില്‍ പതിഞ്ഞിട്ടുള്ളത്.
ഛത്തീസ്ഗഡിന്റെ വനിതാ ടേബിള്‍ ടെന്നീസ് ടീമിലെ അംഗങ്ങളാണ് ക്യാമറയില്‍ പെട്ടത്. പ്രാഥമിക അന്വേഷണത്തിന് ശേഷം ഛത്തീസ്ഗഡ് സംസ്ഥാന ടേബിള്‍ ടെന്നീസ് അസോസിയേഷന് കോച്ചിനെയും കളിക്കാരിയെയും വിലക്കിയിട്ടുണ്ട്. ദേശീയ ഗെയിംസില്‍ ഇരുവര്‍ക്കും പങ്കെടുക്കാനാവില്ല. 2014 ഡിസംബര്‍ 26 ന് രാത്രിയാണ് സംഭവം.

ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് തനിക്ക് ഡിസംബര്‍ 31 നാണ് കിട്ടിയത് എന്ന് ഛത്തീസ്ഗഡ് സംസ്ഥാന ടേബിള്‍ ടെന്നീസ് അസോസിയേഷന് പ്രസിഡണ്ട് ശരദ് ശുക്ല പറഞ്ഞു. കളഇക്കാരിയും കോച്ചും മൊബൈല്‍ ഫോണിനെക്കുറിച്ച് തര്‍ക്കിക്കുകയായിരുന്നു എന്ന് തങ്ങള്‍ക്ക് വിവരം കിട്ടിയിട്ടുണ്ട്. അതാണ് സി സി ടി വി ദൃശ്യങ്ങളില്‍ കാണുന്നത്. എന്തായാലും കോച്ചിനെയും താരത്തെയും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.
ഛത്തീസ്ഗഡ് സംസ്ഥാന ടേബിള്‍ ടെന്നീസ് അസോസിയേഷന് ജനറല്‍ സെക്രട്ടറി അമിതാഭ് ശുക്ല ഈ സംഭവത്തെ തുടര്‍ന്ന് രാജിവെച്ചിരുന്നു. ഇക്കാര്യം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി മൂന്നംഗ സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. രണ്ട് ദിവസം മുമ്പാണ് തങ്ങള്‍ ഈ സംഭവത്തെ കുറിച്ച് അറിഞ്ഞതെന്ന് ദേശീയ ടബിള് ടെന്നീസ് അസോസിയേഷന് ഭാരവാഹികള്‍ പറഞ്ഞു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications