ക്ലാസ് മുറിയില്‍ അശ്ലീല വീഡിയോ പ്രദര്‍ശനം: ടീച്ചര്‍ അറസ്റ്റില്‍, ഇതോ ലൈംഗിക വിദ്യാഭ്യാസം!!
രാജ്കോട്ട്: ക്ലാസ് മുറിയില്‍ കുട്ടികള്‍ക്ക് അശ്ലീല വീഡിയോ പ്രദര്‍ശിപ്പിച്ച അധ്യാപിക അറസ്റ്റില്‍. പോര്‍ബന്തറിലെ പ്രൈമറി സ്കൂളിലായിരുന്നു സംഭവം. വീഡിയോ കാണിച്ചുകൊടുത്ത 50 കാരിയായ അധ്യാപക വിദ്യാര്‍ത്ഥികളോട് നഗ്നരായി നൃത്തം ചെയ്യാനും ആവശ്യപ്പെട്ടു. രക്ഷിതാക്കള്‍ പ്രശ്നം ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് അധ്യാപിക ഇള്ള ഗോസ്വാമിയെ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവം പുറത്തുപറയരുതെന്ന് ആവശ്യപ്പെട്ട ടീച്ചര്‍ വിദ്യാര്‍ത്ഥികളെ പീഡിപ്പിക്കുകയും ചെയ്തു.
കഴിഞ്ഞ രണ്ട് മാസത്തോളമായി ടീച്ചര്‍ ക്ലാസില്‍ അശ്ലീല വീഡിയോകളാണ് പ്രദര്‍ശിപ്പിക്കുന്നതെന്ന ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ അമ്മയുടെ പരാതിയില്‍ കേസെടുത്ത പോലീസ് അന്വേഷണം നടത്തുകയായിരുന്നു. തുടര്‍ന്ന് കീര്‍ത്തി മന്ദിര്‍ പോലീസാണ് ടീച്ചറുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ചെറിയ കുട്ടികള്‍ക്ക് അശ്ലീല ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചതും പോക്സോ നിയമവും ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. ക്ലാസില്‍ വീഡിയോ പ്രദര്‍ശിപ്പിച്ച് നഗ്നരായി നൃത്തം ചെയ്യാന്‍ പ്രേരിപ്പിക്കുന്ന അധ്യാപിക വിസമ്മതിക്കുന്ന വിദ്യാര്‍ത്ഥികളെ മര്‍ദിക്കാറുണ്ടെന്നും കുട്ടിയുടെ അമ്മ പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.

മൊബൈല്‍ ഫോണില്‍ ക്ലാസ് മുറിയില്‍ കൊണ്ടുവരുന്ന അശ്ലീല വീഡിയോകള്‍, ചിത്രങ്ങള്‍ എന്നിവ കാണാന്‍ അധ്യാപിക നിര്‍ബന്ധിക്കുകയാണെന്നും തയ്യാറാകാത്ത കുട്ടികളെ സ്കൂളില്‍ നിന്ന് പുറത്താക്കുമെന്ന് ഭീഷണി മുഴക്കുകയും ചെയ്യാറുണ്ട്. സംഭവത്തോടെ സ്കൂളില്‍ നിന്ന് വിശദീകരണം ആവശ്യപ്പെട്ട് നിരവധി രക്ഷിതാക്കളാണ് രംഗത്തെത്തിയിട്ടുള്ളത്. പ്രാദേശിക മാധ്യമങ്ങളും പ്രശ്നം ഏറ്റെടുത്തിട്ടുണ്ട്. എന്നാല്‍ തന്നെ ഒറ്റപ്പെടുത്തുന്നതിന് വേണ്ടി സ്കൂള്‍ ജീവനക്കാരുടെ ഇടയില്‍ നടന്ന ഗൂഡാലോചനയുടെ ഫലമാണിതെന്നുമാണ് അറസ്റ്റിലായ ഗോസ്വാമിയുടെ അവകാശവാദം.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications