മുംബൈയിലെ സ്കൂളില്‍ മൂന്നു വയസ്സുകാരിയെ 51 കാരി പീഡിപ്പിച്ചു
മുംബൈ: മുംബൈയിലെ സ്കൂളില്‍ മൂന്നു വയസ്സുകാരിയെ 51 കാരിയായ ആയ പീഡിപ്പിച്ചതായി പരാതി. ജൂലായ് 21 നാണ് സംഭവം നടന്നതെങ്കിലും പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ പരാതി നല്കാന് വിസമ്മതിച്ചതിനാല്‍ സംഭവം പുറം ലോകമറിഞ്ഞിരുന്നില്ല.
ക്ലാസില്‍ ശ്രദ്ധിക്കാതെ എപ്പോളും മൗനിയായിരുന്ന കുട്ടിയെ ശ്രദ്ധയില്‍പ്പെട്ട ക്ലാസ് ടീച്ചറാണ് സംഭവം പുറത്തുകൊണ്ടുവരുന്നത്. ഇവര്‍ കുട്ടിയോട് കാര്യം തിരക്കിയെങ്കിലും മറുപടിയൊന്നുമുണ്ടായിരുന്നില്ല. പിന്നീട് പെണ്‍കുട്ടി തന്റെ സഹപാഠിയോട് പറഞ്ഞാണ് സ്കൂളിലെ ദീദിയെന്നു വിളിക്കുന്ന ആയയുടെ പീഡനത്തെ കുറിച്ച് അധ്യാപിക അറിയുന്നത്.

ഉടനെ പ്രിന്‍സിപ്പലിനെ വിവരമറിയിക്കുകയായിരുന്നു. പക്ഷേ പ്രിന്‍സിപ്പല്‍ ഇക്കാര്യം അംഗീകരിക്കാന്‍ തയ്യാറായില്ല. പിന്നീട് അധ്യാപിക ആയക്കെതിരെ പോലീസില്‍ കേസ് നല്‍കുകയായിരുന്നു. സ്കൂള്‍ സമയത്ത് ഒഴിഞ്ഞ സ്ഥലത്തു കൂട്ടിക്കൊണ്ടു പോയി ഇവര്‍ കുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി. സ്കൂളില്‍ ആറുവര്‍ഷത്തോളമായി ജോലിചെയ്യുന്ന ഇവരെ കുറിച്ച് ഇതുവരെ ഒരു പരാതിപോലും ലഭിച്ചില്ലെന്നും പോലീസ് അന്വേഷണത്തിനായി സ്കൂളിലെത്തിയപ്പോഴാണ് താന്‍ സംഭവത്തെ കുറിച്ചറിയുന്നതെന്നുമാണ് പ്രിന്‍സിപ്പല്‍ പറഞ്ഞത്.
ഇതിനിടെ കുട്ടിയെ രക്ഷിതാക്കള്‍ മറ്റൊരു സ്കൂളില്‍ ചേര്‍ത്തിരുന്നു. കുട്ടിയ്ക്ക് സ്കൂള്‍ ശരിയാവാത്തതുകൊണ്ടാണ് മാറ്റിയതെന്നാണ് പ്രിന്‍സിപ്പല്‍ പറയുന്നത്. പരാതിയെ തുടര്‍ന്ന് 51 കാരിയ്ക്കെതിരെ പോക്സോ നിയമ (കുട്ടികള്‍ക്കെതിരെയുളള ലൈംഗിക അതിക്രമങ്ങള്‍ തടയുന്ന നിയമം) പ്രകാരം കേസെടുത്തു. സംഭവത്തെ തുടര്‍ന്ന് മുംബൈ വെസ്റ്റ് സോണ്‍ വിദ്യാഭ്യാസ ഓഫീസര്‍ സ്കൂളിലെത്തി പ്രിന്‍സിപ്പലിനെ കണ്ടിരുന്നു.
-
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ












Click it and Unblock the Notifications