കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെക്‌സിനെ കുറിച്ച് ചിന്തിക്കേണ്ട, മാനസികാവസ്ഥയ്‌ക്കെതിരെയുള്ള ഒരു പോരാട്ടമാണ്

പുരുഷാധിപത്യത്തെയും ഫെമിനിസത്തെയും വ്യക്തമാക്കി ബിജെപി നേതാവ്. പുരുഷാധിപത്യം എന്ന് പറയുന്നത് ഒരു മാനസികവാസ്ഥയാണ് അതിനെതിരെയുള്ള പോരാട്ടമാണ് ഫെമിനിസമെന്ന് ഷാസിയ ഇല്മി.

  • By Akhila
Google Oneindia Malayalam News

ദില്ലി; പുരുഷാധിപത്യത്തെയും ഫെമിനിസത്തെയും വ്യക്തമാക്കി ബിജെപി നേതാവ്. പുരുഷാധിപത്യം എന്ന് പറയുന്നത് ഒരു മാനസികവാസ്ഥയാണ് അതിനെതിരെയുള്ള പോരാട്ടമാണ് ഫെമിനിസമെന്ന് ഷാസിയ ഇല്മി. ഒരു പ്രത്യേക ലിംഗത്തിന്റെ പരിമിതിയില്‍പ്പെട്ടതല്ലെന്നും ഷാസിയ. ഈ വര്‍ഷത്തെ ഇന്റര്‍നാഷ്ണല്‍ വുമണ്‍സ് ഡേയോട് അനുബന്ധിച്ച ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഷാസിയ.

പുരുഷ നിയന്തൃതമായ ഒരു സമൂഹം പ്രത്യേക വര്‍ഗ്ഗത്തിന്റെ നിയന്ത്രണത്തില്‍ മാത്രം വരുന്നതല്ല. വര്‍ഗ്ഗങ്ങള്‍ തമ്മിലുള്ള യുദ്ധമല്ല. മറിച്ച് മാനസികവസ്ഥയോടുള്ള യുദ്ധമാണിത്. ഏറ്റവും കൂടുതല്‍ പുരുഷാധിപത്യത്തിന്റെ ഭാഗമാകുന്നതും സ്ത്രീകള്‍ തന്നെയാണ്. സ്ത്രീകള്‍ എപ്പോഴും കലഹിക്കുന്നത് നാം കാണാറുണ്ട്. പുരുഷാധിപത്യ ചിന്തകള്‍ രൂപപ്പെടുന്നതോടെയാണ് ഇത്തരത്തില്‍ സംഭവിക്കുന്നത്.

shaziailmi

നാടക ആര്‍ട്ടിസ്റ്റ് സിത്താ റെയ്‌ന, ഫാഷന്‍ ഡിസൈനര്‍ മധു ജെയിന്‍, വ്യവസായ സംഘാടകന്‍, നിലോഫര്‍ കുരിംബോയി, കുച്ചിപുടി ഡാന്‍സര്‍ ഭാവന റെഡി എന്നിവരാണ് സംവാദത്തില്‍ പങ്കെടുത്തത്. ഇന്ത്യയിലെ സ്ത്രികളില്‍ അധിക പേരും ഒരുപാട് പ്രതീക്ഷകള്‍ വെച്ച് പുലര്‍ത്തുന്നവരാണ്. അച്ഛന്‍, അമ്മ, ഭര്‍ത്താവ് ഇവരില്‍ നിന്നെല്ലാമാണ് ആ പ്രതീക്ഷ. പക്ഷേ അവര്‍ അവരവരെ തന്നെ പ്രീതിപ്പെടുത്താന്‍ തിരക്കിലായിരിക്കുമെന്ന് ചടങ്ങില്‍ പങ്കെടുത്ത വ്യവസായ സംഘാടകന്‍ നിലോഫര്‍ കുരിംബോയി. നമുക്ക് വേണ്ടി ജീവിക്കുകയാണ് വേണ്ടത്. പക്ഷേ നമ്മളില്‍ അധികപേരും മറ്റാര്‍ക്കോ വേണ്ടി ജീവിക്കുന്നവരാണെന്നാണ് കരുതുന്നത്.

English summary
Feminism is war against mentality, not sexes.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X