Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതുച്ചേരിയെ മുക്കി ഫെഞ്ചല്‍ ചുഴലിക്കാറ്റ്; ശ്രീലങ്കയിലും വ്യാപക നാശനഷ്ടം

ചെന്നൈ: ഇന്ത്യയിലും ശ്രീലങ്കയിലുമായി കനത്ത നാശം വിതച്ച് ഫെഞ്ചല്‍ ചുഴലിക്കാറ്റ്. ഇരുരാജ്യങ്ങളിലുമായി 25 പേരാണ് ചുഴലിക്കാറ്റ് കെടുതിയില്‍ മരിച്ചത്. ശനിയാഴ്ച ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് ഇന്ത്യയുടെ തെക്കന്‍ തീരം കടന്നതിന് ശേഷം തമിഴ്നാട്ടിലും പുതുച്ചേരിയിലും വെള്ളപ്പൊക്കത്തിനും കാരണമായി. 30 വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ 24 മണിക്കൂര്‍ മഴയാണ് പുതുച്ചേരിയില്‍ ഉണ്ടായതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ശനിയാഴ്ച രാത്രി പുതുച്ചേരിക്ക് സമീപമുള്ള കാരയ്ക്കലിനും മഹാബലിപുരത്തിനും ഇടയില്‍ ആണ് ഫെഞ്ചല്‍ കരതൊട്ടത്. ചെന്നൈ ഉള്‍പ്പെടെയുള്ള വടക്കന്‍ തമിഴ്നാട് തീരത്തെ ജില്ലകളില്‍ അതിശക്തമായ മഴ ലഭിച്ചു. പുതുച്ചേരിയുടെ ബൊളിവാര്‍ഡ് പരിധിയുടെ പ്രാന്തപ്രദേശത്തുള്ള എല്ലാ ജനവാസ മേഖലകളും വെള്ളത്തിനടിയിലായി. ചുഴലിക്കാറ്റിന്റെ ആഘാതത്തില്‍ വിവിധയിടങ്ങളില്‍ മരങ്ങള്‍ കടപുഴകി.

Fengal Cyclone

എല്ലാ കടകളും വ്യാപാര സ്ഥാപനങ്ങളും അടഞ്ഞു കിടന്നു. പ്രധാന റോഡുകളും പാതകളും വെള്ളത്തിനടിയിലായതിനാല്‍ ദൈനംദിന ജീവിതം താറുമാറായി. റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്രവാഹനങ്ങളും കാറുകളും മഴവെള്ളത്തില്‍ ഭാഗികമായി മുങ്ങി. നിരവധി വീടുകളില്‍ വെള്ളം കയറുകയും ചെയ്തു. താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് ഒഴിപ്പിച്ച ആളുകളെ പാര്‍പ്പിക്കാന്‍ സര്‍ക്കാര്‍ ദുരിതാശ്വാസ കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

ദുരിതബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടക്കുന്നുണ്ടെന്നും വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ നിന്ന് നൂറുകണക്കിന് താമസക്കാരെ ഒഴിപ്പിച്ചതായും അധികൃതര്‍ അറിയിച്ചു. പ്രാദേശിക ഭരണകൂടം, പൊലീസ്, സൈന്യം, സ്‌പെഷ്യലൈസ്ഡ് റെസ്‌ക്യൂ ടീമുകള്‍ എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ചെന്നൈയുടെ താഴ്ന്ന ഭാഗങ്ങളും വെള്ളത്തിനടിയിലായി.

ശനിയാഴ്ച നഗരത്തില്‍ നിന്നുള്ള വിമാനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചെങ്കിലും ഞായറാഴ്ച രാവിലെ മുതല്‍ പുനരാരംഭിച്ചതായി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. റാണിപേട്ട്, തിരുവണ്ണാമലൈ, വെല്ലൂര്‍, പെരമ്പലൂര്‍, അരിയല്ലൂര്, തഞ്ചാവൂര്‍, തിരുവാരൂര്‍, മയിവലാടുതുറെ, നാഗപട്ടണം എന്നിവിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യും എന്ന മുന്നറിയിപ്പും മണ്ണിടിച്ചിലിന് ഉള്ള സാധ്യതയും ഉണ്ട് എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

നാഗപട്ടണം, മൈലാടുതുറൈ. തിരുവാരൂര്‍, തഞ്ചാവൂര്‍, കടലൂര്‍, ചെന്നൈ, ചെങ്കല്‍പ്പെട്ട്, തിരുവള്ളൂര്‍ കാഞ്ചീപുരം എന്നീ ജില്ലകളില്‍ ദുരിതാശ്വാസ കേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇന്ത്യയില്‍ 9 പേരാണ് ചുഴലിക്കാറ്റ് കെടുതിയി്ല്‍ മരിച്ചത്. ശ്രീലങ്കയിലും ചുഴലിക്കാറ്റ് വ്യാപകമായ നാശനഷ്ടമുണ്ടാക്കി. ശ്രീലങ്കയില്‍ 15 പേരുമാണ് ചുഴലിക്കാറ്റില്‍ മരിച്ചത്. ശ്രീലങ്കയിലാകെ 138,944 കുടുംബങ്ങളെ ചുഴലിക്കാറ്റ് ബാധിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+