കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തെ കൈവിടാതെ മോദി; കൊച്ചിയുടെ തിളക്കം കൂട്ടാന്‍ പദ്ധതി, കൂടെ മറ്റു ദൗത്യങ്ങളും

Google Oneindia Malayalam News

ദില്ലി: കേരള സന്ദര്‍ശനം പൂര്‍ത്തിയാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മാലദ്വീപിലേക്ക് തിരിക്കും. മാലദ്വീപ്, ശ്രീലങ്ക തുടങ്ങി രണ്ട് രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയാണ് ലക്ഷ്യം. അയല്‍രാജ്യങ്ങളെ ചേര്‍ത്ത് നിര്‍ത്തുന്നതിനൊപ്പം ഒട്ടേറെ പദ്ധതികള്‍ തുടങ്ങുക എന്നതും മോദിയുടെ വിദേശ പര്യടനത്തിന്റെ ലക്ഷ്യമാണ്. രണ്ടാംതവണ മോദി പ്രധാനമന്ത്രിയായ ശേഷം അദ്ദേഹത്തിന്റെ ആദ്യ വിദേശ സന്ദര്‍ശനമാണിത്.

രണ്ടാംതവണ മോദി പ്രധാനമന്ത്രിയായ ഉടനെ മാലദ്വീപില്‍ നിന്ന് ക്ഷണം വന്നിരുന്നു. മാലദ്വീപിനെയും കൊച്ചിയെയും ബന്ധിപ്പുക്കുന്ന ബോട്ട് സര്‍വീസ് ആരംഭിക്കുന്ന കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവച്ചേക്കുമെന്നതാണ് മോദിയുടെ ഇത്തവണത്തെ സന്ദര്‍ശനത്തെ വ്യത്യസ്തമാക്കുന്നത്. മാലദ്വീപിലെ പ്രമുഖരുമായി മോദി ചര്‍ച്ച നടത്തും. വിശദാംശങ്ങള്‍ ഇങ്ങനെ.....

 പ്രമുഖരുമായി ചര്‍ച്ച

പ്രമുഖരുമായി ചര്‍ച്ച

മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് സ്വാലിഹ്, വൈസ് പ്രസിഡന്റ് ഫൈസല്‍ നസീം, മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദ് എന്നിവരുമായി മോദി ചര്‍ച്ച നടത്തും. ഒട്ടേറെ മേഖലകളില്‍ ഇരുരാജ്യങ്ങളും ബന്ധം ശക്തമാക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ പറഞ്ഞു.തീരദേശ നിരീക്ഷണ റഡാര്‍ സംവിധാനം മോദിയും സ്വാലിഹും സംയുക്തമായി ഉദ്ഘാടനം ചെയ്യും.

ബിസിനസ് ഉച്ചകോടി

ബിസിനസ് ഉച്ചകോടി

കഴിഞ്ഞ മാര്‍ച്ചില്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് മാലദ്വീപ് സന്ദര്‍ശിച്ചിരുന്നു. നയതന്ത്ര പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് വിസ വേണ്ട എന്ന കരാറില്‍ ഒപ്പുവച്ചത് മാര്‍ച്ചിലായിരുന്നു. ഊര്‍ജം, ഊര്‍ജ പുനരുപയോഗം എന്നീ മേഖലകളില്‍ കരാര്‍ ഒപ്പുവച്ച ഇന്ത്യയും മാലദ്വീപും ഈ വര്‍ഷം ബിസിനസ് ഉച്ചകോടി നടത്താനും തീരുമാനിച്ചിട്ടുണ്ട്.

ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മിക്കും

ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മിക്കും

മാലദ്വീപില്‍ ക്രിക്കറ്റ് സ്റ്റേഡിയം നിര്‍മിക്കാന്‍ ഇന്ത്യയുടെ സഹായം തേടിയിട്ടുണ്ട്. ഇന്ത്യ ഉറപ്പ് നല്‍കുകയും ചെയ്തു. ഏപ്രിലില്‍ ബെംഗളൂരുവില്‍ നടന്ന ഐപിഎല്‍ മല്‍സരം സ്വാലിഹ് കണ്ടിരുന്നു. തുടര്‍ന്നാണ് മാലദ്വീപില്‍ ക്രിക്കറ്റ് സ്റ്റേഡിയം സ്ഥാപിക്കാന്‍ അദ്ദേഹം ആലോചിച്ചതും കരാര്‍ ഒപ്പുവച്ചതും.

ക്രിക്കറ്റ് ടീം രൂപീകരിക്കും

ക്രിക്കറ്റ് ടീം രൂപീകരിക്കും

മാലദ്വീപ് ക്രിക്കറ്റ് ടീം രൂപീകരിക്കും. പരിശീലനത്തിന് ഇന്ത്യയുടെ സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. മോദിയുടെ സന്ദര്‍ശനത്തിനിടെ കൂടുതല്‍ കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പുവയ്ക്കും. കൊച്ചിയില്‍ നിന്ന് മാലദ്വീപിലേക്ക് ബോട്ട് സര്‍വീസ് ആരംഭിക്കുന്നത് സംബന്ധിച്ച കരാറും ഇക്കൂട്ടത്തിലുണ്ടാകും.

 ഫെബ്രുവരിയില്‍ സംഭവിച്ചത്

ഫെബ്രുവരിയില്‍ സംഭവിച്ചത്

ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ഇന്ത്യയും മാലദ്വീപും തമ്മിലുള്ള ബന്ധം അല്‍പ്പം പ്രതിസന്ധിയിലായിരുന്നു. പ്രതിപക്ഷ നേതാക്കളെ വിട്ടയക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടതോടെയാണ് പ്രതിസന്ധി തുടങ്ങിയത്. എന്നാല്‍ പ്രസിഡന്റ് യമീന്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

 45 ദിവസത്തിന് ശേഷം

45 ദിവസത്തിന് ശേഷം

അടിയന്തരാവസ്ഥ പിന്‍വലിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷ നേതാക്കള്‍ക്ക് സുതാര്യമായ വിചാരണ ലഭിച്ചില്ലെന്ന ആക്ഷേപം സംബന്ധിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. നേതാക്കളെ വിട്ടയക്കണമെന്ന ഇന്ത്യയുടെ ആവശ്യവും ശ്രദ്ധിക്കപ്പെട്ടിരുന്നു. 45 ദിവസത്തിന് ശേഷമാണ് അടിയന്തരാവസ്ഥ പിന്‍വലിച്ചത്.

കശ്മീരില്‍ ഇമ്രാന്റെ ഇടപെടല്‍; ചര്‍ച്ചയ്ക്ക് ഒരുക്കമെന്ന് മോദിക്ക് കത്ത്, ബിഷ്‌കെക്കില്‍ കാണില്ലകശ്മീരില്‍ ഇമ്രാന്റെ ഇടപെടല്‍; ചര്‍ച്ചയ്ക്ക് ഒരുക്കമെന്ന് മോദിക്ക് കത്ത്, ബിഷ്‌കെക്കില്‍ കാണില്ല

English summary
Ferry Service from Kochi; PM Modi's Agenda on Visit to Maldives
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X