കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുത്രജന്മം വാഗ്ദാനം ചെയ്ത് വ്യാജ മരുന്ന്; രാംദേവിനെതിരെ നടപടി വേണമെന്ന് കോണ്‍ഗ്രസ്

  • By Anwar Sadath
Google Oneindia Malayalam News

ഹരിദ്വാര്‍: പുത്രജീവക് ബീജ് എന്ന പേരില്‍ വ്യാജ വന്ധ്യതാ മരുന്ന് വിപണിയില്‍ ഇറക്കിയ ബാബ രാംദേവിനെതിരെ ഉടന്‍ നടപടിവേണമെന്ന് കോണ്‍ഗ്രസ്. രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി ഫാര്‍മസി പുറത്തിറക്കിയ മരുന്ന് വ്യാജമാണെന്ന് അന്വേഷത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് ഉത്തരാഖണ്ഡ് കമ്മറ്റി പ്രസിഡന്റ് കിഷോര്‍ ഉപാധ്യായ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയത്.

കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം ഉത്തരാഖണ്ഡ് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച മുന്നംഗ അന്വേഷണ കമ്മറ്റി മരുന്നിനെതിരെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് രാംദേവിനെതിരെ നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ഇനി കേന്ദ്ര സര്‍ക്കാരാണ് നടപടി സ്വീകരിക്കേണ്ടതെന്ന് കിഷോര്‍ ഉപാധ്യായ പറഞ്ഞു.

baba-ramdev

സാധാരണക്കാര്‍ക്കും വിഐപികള്‍ക്കും രണ്ടുനിയമമെന്ന രീതിയിലാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടി. ഒരു സാധാരണക്കാരന്‍ ആയിരുന്നെങ്കില്‍ സര്‍ക്കാര്‍ നേരത്തെ നടപടിയെടുക്കുമായിരുന്നു. എന്നാല്‍, രാംദേവിനെപോലെ ഉള്ളവരോട് അയഞ്ഞ സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇതിനെതിരെ പ്രതിഷേധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പുത്രന്മാര്‍ ജനിക്കാനുള്ള മരുന്ന് എന്ന രീതിയില്‍ രാം ദേവ് പുറത്തിറക്കിയ മരുന്നിനെതിരെ കഴിഞ്ഞവര്‍ഷം മെയ് 1ന് രാജ്യസഭയില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ജെഡിയു എംപി കെ സി ത്യാഗിയാണ് വിഷയം പാര്‍ലിമെന്റിന്റെ മുന്നിലെത്തിച്ചത്. ഇതേ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിനോട് ഇതുസംബന്ധിച്ച അന്വേഷണം നടത്താന്‍ ഉത്തരവിടുകയായിരുന്നു.

English summary
Fertility pill: Congress demands action against yoga guru ramdev
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X