കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനാധിപത്യത്തിന്റെ ആഘോഷം ഇവിടെയെത്തി.... തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തില്‍ മോദിയുടെ പ്രതികരണമിങ്ങനെ

Google Oneindia Malayalam News

Recommended Video

cmsvideo
തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തില്‍ മോദിയുടെ പ്രതികരണം | Oneindia Malayalam

ദില്ലി: തിരഞ്ഞെടുപ്പ് കമ്മീഷന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ച് കഴിഞ്ഞു. മെയ് 23ന് ഇന്ത്യ ആര് ഭരിക്കുമെന്ന് കൃത്യമായി അറിയാം. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ണായക പ്രഖ്യാപനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചിരിക്കുകയാണ്. ജനാധിപത്യത്തിന്റെ ഉത്സവം എത്തിയെന്നായിരുന്നു മോദി ട്വീറ്റ് ചെയ്തത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് എല്ലാവരും പങ്കാളികളാവണമെന്നും പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു.

1

ഈ തിരഞ്ഞെടുപ്പില്‍ ചരിത്രം തിരുത്തികുറിച്ച് നിരവധി പേര്‍ പങ്കാളികളാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. കന്നിവോട്ടര്‍മാര്‍ കൂട്ടമായി തന്നെ വോട്ട് ചെയ്യാനെത്തണമെന്നും മോദി പറഞ്ഞു. അതേസമയം തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. എല്ലാ ഉദ്യോഗസ്ഥരും സുരക്ഷാ ജീവനക്കാരും തിരഞ്ഞെടുപ്പിനായി രംഗത്തിറങ്ങും. ഇന്ത്യ തിരഞ്ഞെടുപ്പ് കമ്മീഷന്റെ സംഘാടക മികവില്‍ അഭിമാനിക്കുന്നുവെന്നും മോദി ട്വീറ്റ് ചെയ്തു.

അതേസമയം യുപിഎ സര്‍ക്കാരിനെയും കോണ്‍ഗ്രസിനെയും മോദി വിമര്‍ശിച്ചു. 2014ല്‍ ജനങ്ങള്‍ യുപിഎയെ തീര്‍ത്തും തള്ളി. യുപിഎയുടെ അഴിമതി, സ്വജനപക്ഷപാതം, രാഷ്ട്രീയ ശൂന്യം എന്നിവയ്‌ക്കെതിരെ ജനരോഷം ശക്തമായിരുന്നു. ഇന്ത്യയുടെ ആത്മവിശ്വാസം ഏറ്റവും കുറഞ്ഞ സമയമായിരുന്നു അത്. എന്നാല്‍ അത്തരം സാഹചര്യത്തില്‍ നിന്ന് മോചനം നേടാന്‍ ജനങ്ങള്‍ ആഗ്രഹിച്ചിരുന്നുവെന്നും, ബിജെപി അങ്ങനെയാണ് അധികാരത്തില്‍ എത്തിയതെന്നും മോദി പറഞ്ഞു.

എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടെയും വികസനം മുന്‍നിര്‍ത്തി എന്‍ഡിഎ ജനങ്ങളുടെ ആശീര്‍വാദം വീണ്ടും തേടുകയാണ്. ജനങ്ങളുടെ ആവശ്യ കാര്യങ്ങള്‍ നടപ്പാക്കിയാണ് കഴിഞ്ഞ അഞ്ച് വര്‍ഷം എന്‍ഡിഎ നിലനിന്നത്. കഴിഞ്ഞ 70 വര്‍ഷമായി നടപ്പാക്കാന്‍ സാധിക്കാതിരുന്ന എല്ലാ കാര്യങ്ങളും ഈ അഞ്ച് വര്‍ഷം കൊണ്ട് നടപ്പാക്കാന്‍ ബിജെപിക്ക് സാധിച്ചു. ഇനി അതിന് മുകളില്‍ കൂടുതല്‍് ശക്തമായ കെട്ടിപ്പടുക്കല്‍ ആവശ്യമാണെന്നും മോദി പറഞ്ഞു. അതേസമയം എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും ആശംസകള്‍ നേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ സാഹചര്യം രാഹുല്‍ ഗാന്ധിക്കൊപ്പം, ബിജെപിയുടെ വിലയിരുത്തല്‍ ഇങ്ങനെ...ദേശീയ സാഹചര്യം രാഹുല്‍ ഗാന്ധിക്കൊപ്പം, ബിജെപിയുടെ വിലയിരുത്തല്‍ ഇങ്ങനെ...

English summary
festival of democracy pm modi on poll dates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X