പനിഭീതിയില്‍ ബെംഗളൂരു: ചിക്കുന്‍ ഗുനിയയും ഡെങ്കിപ്പനിയും പിടിമുറുക്കുന്നു, ജാഗ്രതാ നിര്‍ദേശം
ബെംഗളൂരു: കാലവര്‍ഷം കനത്തതോടെ ഡെങ്കിപ്പനി-ചിക്കുന്‍ഗുനിയ ഭീതിയിലാണ് ബെംഗളൂരു. ഈ വര്‍ഷം ഇതുവരെ 384 പേര്‍ക്കു ഡെങ്കിപ്പനിയും 47 പേര്‍ക്കു ചിക്കുന്‍ഗുനിയയും സ്ഥിരീകരിച്ചിട്ടുണ്ട്. ഡെങ്കിപ്പനി കൂടുതല്‍ ബെംഗളൂരു ഈസ്റ്റിലും ചിക്കുന്‍ഗുനിയ ബെംഗളൂരു സൗത്തിലുമാണ് റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ പകര്‍ച്ചവ്യാധികള്‍ കുറവാണെന്നു ബെംഗളൂരു മഹാനഗരസഭാ (ബിബിഎംപി) അധികൃതര്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം ബിബിഎംപി പരിധിയില്‍ 6715 പേര്‍ക്കു ഡെങ്കിയും 108 പേര്‍ക്കു ചിക്കുന്‍ഗുനിയയും ബാധിച്ചിരുന്നു. കെട്ടിക്കിടക്കുന്ന വെള്ളത്തിലൂടെയാണ് അസുഖങ്ങള്‍ പെരുകുന്നതെന്നതിനാല്‍ മഴക്കാലത്തു ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതിനായി ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.












Click it and Unblock the Notifications