കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അരവിന്ദ് കെജ്രിവാളിന് തൊണ്ടവേദന; കടുത്ത പനി; കൊറോണ രോഗപരിശോധന, യോഗങ്ങള്‍ റദ്ദാക്കി

  • By Desk
Google Oneindia Malayalam News

ദില്ലി: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് പനിയും തൊണ്ടവേദനയും. കൊറോണ രോഗത്തിന്റെ ലക്ഷണങ്ങളില്‍ ചിലതാണ് ഇവ രണ്ടും. ഈ സാഹചര്യത്തില്‍ ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം പ്രത്യേക കൊറോണ പരിശോധന നടത്താന്‍ തീരുമാനിച്ചു. അദ്ദേഹം ക്ഷീണിതനാണ് എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന വിവരം.

കെജ്രിവാള്‍ ഐസൊലേഷനില്‍ പ്രവേശിക്കാന്‍ തീരുമാനിച്ചു. രാജ്യത്ത് ഏറ്റവും അതിവേഗം കൊറോണ രോഗം പടരുന്ന സംസ്ഥാനങ്ങളിലൊന്നാണ് ദില്ലി. ഈ സാഹചര്യത്തിലാണ് ഐസോലേഷനില്‍ പോകാന്‍ കെജ്രിവാള്‍ സ്വയം തയ്യാറായത്. വിശദാംശങ്ങള്‍ ഇങ്ങനെ...

ഞായറാഴ്ച മുതല്‍

ഞായറാഴ്ച മുതല്‍

ഞായറാഴ്ച മുതലാണ് കെജ്രിവാളിന് ശാരീരിക അസ്വാസ്ഥ്യമുണ്ടായത്. തുടര്‍ന്ന് ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമുള്ള എല്ലാ യോഗങ്ങളും റദ്ദാക്കുകയായിരുന്നു. പനി അല്‍പ്പം കൂടിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. ഞായറാഴ്ച വൈകീട്ട് അദ്ദേഹം ഓണ്‍ലൈന്‍ വഴി മാധ്യമങ്ങളെ കണ്ടിരുന്നു.

മാധ്യമങ്ങളെ കണ്ടു

മാധ്യമങ്ങളെ കണ്ടു

ലോക്ക് ഡൗണ്‍ ഇളവ് നല്‍കുന്ന പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന പുതിയ തീരുമാനങ്ങള്‍ പ്രഖ്യാപിക്കാനാണ് അദ്ദേഹം ഓണ്‍ലൈന്‍ വഴി മാധ്യമങ്ങളെ കണ്ടത്. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ദില്ലിയിലെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലും ചികില്‍സ ദില്ലിക്കാര്‍ക്ക് മാത്രമായിരിക്കുമെന്നും കെജ്രിവാള്‍ പ്രഖ്യാപിച്ചിരുന്നു.

 സമ്പര്‍ക്കം പുലര്‍ത്തിയിട്ടില്ല

സമ്പര്‍ക്കം പുലര്‍ത്തിയിട്ടില്ല

ദില്ലിയില്‍ ഇതുവരെ 28936 പേര്‍ക്കാണ് കൊറോണ വൈറസ് രോഗം ബാധിച്ചത്. 812 പേര്‍ മരിക്കുകയും ചെയ്തു. ഇപ്പോള്‍ ദില്ലിയിലെ വീട്ടിലാണ് കെജ്രിവാള്‍. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം അദ്ദേഹം ആരുമായും സമ്പര്‍ക്കം പുലര്‍ത്തിയിട്ടില്ല.

 ചൊവ്വാഴ്ച പരിശോധന നടത്തും

ചൊവ്വാഴ്ച പരിശോധന നടത്തും

കെജ്രിവാള്‍ ചൊവ്വാഴ്ച കൊറോണ വൈറസ് പരിശോധന നടത്തുമെന്നാണ് എഎപി വൃത്തങ്ങള്‍ പ്രതികരിച്ചത്. നേരത്തെ പ്രമേഹ രോഗമുണ്ടായിരുന്നു അദ്ദേഹത്തിന്. പതിവായി മരുന്നു കഴിച്ചിരുന്നു. എങ്കിലും ദില്ലിയിലെ കൊറോണ പ്രതിരോധ രംഗത്ത് അദ്ദേഹം നിറസാന്നിധ്യമാണ്. തിങ്കളാഴ്ച മുതല്‍ ദില്ലിയില്‍ മാളുകളും ആരാധനാലയങ്ങളും തുറക്കുമെന്ന് കെജ്രിവാള്‍ കഴിഞ്ഞദിവസം അറിയിച്ചിരുന്നു.

 ഡോക്ടര്‍ നല്‍കിയ നിര്‍ദേശം

ഡോക്ടര്‍ നല്‍കിയ നിര്‍ദേശം

ശാരീരിക അസ്വാസ്ഥ്യമുണ്ടായ പശ്ചാത്തലത്തില്‍ കെജ്രിവാള്‍ ഫോണ്‍ വഴി ഡോക്ടറെ ബന്ധപ്പെട്ടിരുന്നു. ഡോക്ടറുടെ നിര്‍ദേശ പ്രകാരമാണ് ഐസൊലേഷനില്‍ പ്രവേശിക്കാന്‍ തീരുമാനിച്ചത്. പനിയും തൊണ്ടവേദനയും കുറവില്ലെങ്കില്‍ ചൊവ്വാഴ്ച കൊറോണ പരിശോധന നടത്താമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചുവെന്ന് എഎപി വക്താവ് പ്രതികരിച്ചു.

പിഐബി മേധാവിക്ക് കൊറോണ

പിഐബി മേധാവിക്ക് കൊറോണ

പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പ്രിന്‍സപ്പല്‍ ഡയറക്ടര്‍ ജനറല്‍ കെഎസ് ദത്‌വാലിയക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അദ്ദേഹത്തെ ദില്ലി എയിംസില്‍ പ്രവേശിപ്പിച്ചു. കേന്ദ്രസര്‍ക്കാരിന്റെ പ്രിന്‍സിപ്പല്‍ വക്താവ് കൂടിയാണ് ദത്‌വാലിയ. ഞായറാഴ്ച വൈകീട്ട് ഏഴ് മണിക്കാണ് ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്.

മീഡിയ സെന്റര്‍ അടച്ചു

മീഡിയ സെന്റര്‍ അടച്ചു

കഴിഞ്ഞ ബുധനാഴ്ച കേന്ദ്രമന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കുമ്പോള്‍ കേന്ദ്രമന്ത്രിമാര്‍ക്കൊപ്പം വേദി പങ്കിട്ടിരുന്നു ദത്‌വാലിയ. പ്രകാശ് ജാവ്‌ദേക്കര്‍, നരേന്ദ്ര സിങ് തോമര്‍ എന്നിവരുമായിട്ടാണ് ഇദ്ദേഹം അടുത്തിടപഴകിയത്. ദത്‌വാലിയയുടെ ഓഫീസ് ഉള്‍പ്പെടുന്ന നാഷണല്‍ മീഡിയ സെന്റര്‍ അടച്ചു. കെട്ടിടം മുഴുവന്‍ ശുചിയാക്കിയ ശേഷം മാത്രമേ ഇനി ഓഫീസ് തുറക്കൂ.

English summary
Fever, sore throat: Arvind Kejriwal goes in self isolation, Coronavirus test done
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X