കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി നേതാക്കള്‍ പാകിസ്താനില്‍ നിന്ന് പണം കൈപ്പറ്റി; ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ്

Google Oneindia Malayalam News

ദില്ലി: ബിജെപിയുടെ നേതാക്കള്‍ പാകിസ്താനില്‍ നിന്ന് പണം കൈപ്പറ്റിയെന്നും പാകിസ്താന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തുന്നുണ്ടെന്നും ആരോപണം. പാകിസ്താന്‍ ചാരസംഘടനയായ ഐഎസ്‌ഐക്ക് വേണ്ടിയാണ് ബിജെപിയുടെയും ചില ബജ്‌റംഗദളിന്റെയും നേതാക്കള്‍ ചാരപ്രവര്‍ത്തനം നടത്തുന്നതെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിങ് പറഞ്ഞു. മധ്യപ്രദേശിലെ ഗ്വാളിയോറില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത്തരം കേസുകളില്‍ ബിജെപി നേതാക്കള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അവര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം പ്രകാരമുള്ള കേസ് എടുക്കണമെന്നും ദിഗ്‌വിജയ് സിങ് ആവശ്യപ്പെട്ടു. ഗുരുതരമായ ആരോപണമാണ് കോണ്‍ഗ്രസ് നേതാവ് ഉന്നയിച്ചിട്ടുള്ളത്. ഇതിനെതിരെ ബിജെപി രംഗത്തുവരികയും ചെയ്തു. വിശദാംശങ്ങള്‍ ഇങ്ങനെ.....

രാജ്യദ്രോഹ കുറ്റം ചുമത്തണം

രാജ്യദ്രോഹ കുറ്റം ചുമത്തണം

ബിജെപിയുടെ പ്രധാന ചുമതലകള്‍ വഹിക്കുന്ന നേതാക്കളാണ് പാകിസ്താന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തുന്നതെന്ന് ദിഗ്‌വിജയ് സിങ് ആരോപിക്കുന്നു. ഇവര്‍ക്കെതിരെ കേസെടുക്കുകയും ജാമ്യം ലഭിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ, അവര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തണമെന്നും ദിഗ്‌വിജയ് ആവശ്യപ്പെട്ടു.

 ഐഎസ്‌ഐക്ക് വേണ്ടി

ഐഎസ്‌ഐക്ക് വേണ്ടി

ഐഎസ്‌ഐക്ക് വേണ്ടി ഇപ്പോഴും ചിലര്‍ ചാരപ്രവര്‍ത്തനം നടത്തുന്നുണ്ടെന്ന് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കൂടിയായ ദിഗ്‌വിജയ് സിങ് ആരോപിച്ചു. ബിജെപി ദേശീയതയെ കുറിച്ച് പറയുന്നു. പാകിസ്താനെതിരെ പോരാടുന്നുവെന്ന് പ്രചരിപ്പിക്കുന്നു. അവരാണ് പാകിസ്താനില്‍ നിന്ന് പണം വാങ്ങിയതെന്ന് ദിഗ്‌വിജയ് സിങ് പറഞ്ഞു.

 കശ്മീരിലെ 80 ലക്ഷം ജനങ്ങള്‍

കശ്മീരിലെ 80 ലക്ഷം ജനങ്ങള്‍

കഴിഞ്ഞ രണ്ടുമാസമായി കശ്മീരിലെ 80 ലക്ഷം ജനങ്ങള്‍ തടവില്‍ കഴിയുകയാണ്. ഇന്ത്യന്‍ ഭരണഘടനയില്‍ വിശ്വസിക്കുന്ന അവരുടെ നേതാക്കളെ വിട്ടയക്കണമെന്നും ദിഗ്‌വിജയ് സിങ് ആവശ്യപ്പെട്ടു. മധ്യപ്രദേശിലെ ഹണി ട്രാപ്പ് കേസ് അന്വേഷണം ശരിയായ രീതിയില്‍ നടക്കുന്നുണ്ടെന്നും ദിഗ് വിജയ് സിങ് പറഞ്ഞു.

പഴയ ആരോപണം

പഴയ ആരോപണം

നേരത്തെയും ദിഗ്‌വിജയ് സിങ് ബിജെപി നേതാക്കള്‍ പാകിസ്താന് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ആരോപിച്ചിരുന്നു. ഐഎസ്‌ഐക്ക് വേണ്ടി പണം വാങ്ങി ചാരപ്രവര്‍ത്തനം നടത്തുന്നവരില്‍ കൂടുതല്‍ മുസ്ലിംകളല്ലാത്തവരാണ് എന്നും അദ്ദേഹം പറഞ്ഞിരുന്നു. തന്റെ വാക്കുകള്‍ ചില ചാനലുകള്‍ വളച്ചൊടിച്ചുവെന്നാണ് പിന്നീട് ദിഗ് വിജയ് സിങ് പ്രതികരിച്ചത്.

ബിജെപി പ്രതികരണം

ബിജെപി പ്രതികരണം

അതേസമയം, ദിഗ്‌വിജയ് സിങിന്റെ പ്രസ്താവനക്കെതിരെ ബിജെപി രംഗത്തുവന്നു. പാകിസ്താന് ഓക്‌സിജന്‍ നല്‍കുന്ന പ്രസ്താവനകളാണ് അദ്ദേഹം നടത്തുന്നതെന്ന് ബിജെപി വക്താവ് സാംബിത് പത്ര കുറ്റപ്പെടുത്തി. ബിജെപിയെ അപകീര്‍ത്തിപ്പെടുത്തുകയാണ് ദിഗ്‌വിജയ് സിങിന്റെ ലക്ഷ്യമെന്ന് മധ്യപ്രദേശിലെ പ്രതിപക്ഷ നേതാവ് ഗോപാല്‍ ഭാര്‍ഗവ പറഞ്ഞു.

രാഹുല്‍ വിദേശത്തേക്ക് പോയി; ഉറ്റ സുഹൃത്തിന്റെ രാജിയില്‍ വ്യസനം, ന്യായീകരിക്കാനാകാതെ കോണ്‍ഗ്രസ്രാഹുല്‍ വിദേശത്തേക്ക് പോയി; ഉറ്റ സുഹൃത്തിന്റെ രാജിയില്‍ വ്യസനം, ന്യായീകരിക്കാനാകാതെ കോണ്‍ഗ്രസ്

പാകിസ്താനൊപ്പം നിന്ന തുര്‍ക്കിക്ക് എട്ടിന്റെ പണിയുമായി ഇന്ത്യ; 1600 കോടിയുടെ കരാര്‍ റദ്ദാക്കുംപാകിസ്താനൊപ്പം നിന്ന തുര്‍ക്കിക്ക് എട്ടിന്റെ പണിയുമായി ഇന്ത്യ; 1600 കോടിയുടെ കരാര്‍ റദ്ദാക്കും

English summary
Few people in BJP taking money from ISI: Digvijaya Singh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X