1300 യാത്രക്കാർ പോലും ഇല്ല! ബെംഗളൂരു മെട്രോയിൽ ഏറ്റവും കുറവ് ആളെത്തുന്ന സ്റ്റേഷനുകൾ ഇവയാണ്
ബെംഗളൂരു നമ്മ മെട്രോയിൽ ദിവസവും 12 ലക്ഷം വരെ പേർ യാത്ര ചെയ്യുന്നുണ്ടെന്നാണ് കണക്ക്. ഇപ്പോഴിതാ യാത്രക്കാർ കുറവുള്ള മെട്രോ സ്റ്റേഷനുകളെ കുറിച്ചും അവിടുത്തെ യാതക്കാരുടെ എണ്ണം എത്രയാണെന്നുമുള്ള കണക്കുകൾ പുറത്തുവിട്ടിരിക്കുകയാണ് ബി എം ആർ സി എൽ. 1300 ൽ കുറവ് യാത്രക്കാർ മാത്രമുള്ള സ്റ്റേഷനുകൾ ഇക്കൂട്ടത്തിലുണ്ട്.
യെല്ലോ ലൈനിലുള്ള ബെരാതെന അഗ്രഹാര സ്റ്റേഷനിലാണ് ഏറ്റവും കുറവ് യാത്രക്കാർ ഉള്ളത്, 1243 പേർ മാത്രമാണ് ഇവിടെ നിന്ന് യാത്ര ചെയ്യുന്നത്. യെല്ലോ ലൈനിലെ 20 സ്റ്റേഷനുകളിൽ 9 ലും യാത്രക്കാർ വളരെ കുറവാണ്. അഗ്രഹാര കഴിഞ്ഞാൽ ഏറ്റവും കുറവ് പേരുള്ളത് സിംഗസാന്ദ്രയിലാണ് ,2539. ബിയോകോണ്‍ ഹെബ്ബഗോജി-2739, ഹുസ്കുർ റോഡ്-3169 ,റാഗിഗ്ഗുഡ്ഡ-4652, ഹൊസറോഡ്-5324, ഹൊംഗസാന്ദ്ര-5378, ഇലക്ട്രോണിക് സിറ്റി -5546, കുഡ്ലു ഗേറ്റ്-5615 എന്നിങ്ങനെയാണ് യാത്രക്കാരുടെ എണ്ണം.

ഗ്രീൻ ലൈനിൽ ഏറ്റവും കുറവ് യാത്രക്കാരുള്ള ഴ് സ്റ്റേഷനുകൾ ഉണ്ട്.
മഞ്ജുനാഥനഗറിലാണ് ഏറ്റവും കുറവ് പേർ-1411. പീനിയ ഇൻഡസ്ട്രി-2676, തലഗട്ടപുര-3349, ചിക്കബിദരകല്ലു -4519, പീനിയ 4956 , ദൊഡ്ഡകല്ലസാന്ദ്ര-5827, മഹാകവികുവേംപു റോഡ്-5869 എന്നിങ്ങമെയാണ് കണക്കുകൾ.
പർപ്പിൾ ലൈനിൽ ഇത്തരത്തിലുള്ള നാല് സ്റ്റേഷനുകൾ ഉണ്ട്. പന്തരപാളയ-നായന്തഹള്ളി-2645, ഹോപ്ഫാം-3192, ദീപാഞ്ജലി നഗർ 4610, ജ്ഞാനഭാരതി -5218 എന്നിങ്ങനെയാണ് എണ്ണം.
സ്റ്റേഷനുകളിലേക്കും തിരിച്ചും എത്തിച്ചേരാനുള്ള യാത്ര സൌകര്യങ്ങളുടെ അപര്യാപ്തതയാണ് യാത്രക്കാരുടെ എണ്ണത്തിലെ കുറവ് ചൂണ്ടിക്കാട്ടുന്നത്. മെട്രോ സ്റ്റേഷനുകളിൽ എത്തുകയെന്നത് പലയിടത്തും യാത്രക്കാരെ സംബന്ധിച്ച് എളുപ്പമുള്ള കാര്യമല്ല. ജോലി സ്ഥലത്ത് നിന്നോ വീട്ടിൽ നിന്നോ ഇറങ്ങിയാൽ പലപ്പോഴും ബസും ഓട്ടോയുമൊക്കെ പിടിച്ച് മെട്രോയലെത്തേണ്ട അവസ്ഥ ഉണ്ടാകാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ ഇരുചക്രവാഹനങ്ങളോ കാറുകളോ എടുത്താ യാത്ര ചെയ്യാനായിരിക്കും പലരും താത്പര്യപ്പെടുക. സ്വകാര്യ വാഹനങ്ങളുമായി ആളുകൾ നിരത്തിലിറങ്ങിയാൽ സ്വാഭാവികമായും നഗരത്തിലെ ഗതാഗതക്കുരുക്ക് ഏറും.
അതുകൊണ്ട് തന്നെ മെട്രോ സ്റ്റേഷനിലേക്കുള്ള കണക്ടിവിറ്റി വർധിപ്പിക്കാതെ മെട്രോയ യാത്രക്കാരുടെ എണ്ണം വർധിപ്പിക്കാനാകില്ല. സ്റ്റേഷനുകൾക്ക് സമീപമുള്ള താമസസ്ഥലങ്ങളിലേക്കും വ്യാപാര സ്ഥാപനങ്ങളിലേക്കും കൂടുതൽ ഫീഡർ സർവ്വീസുകൾ അവതരിപ്പിക്കുന്നത് പ്രതിസന്ധി കുറക്കാൻ സഹായിക്കും. നഗരത്തെ വീർപ്പുമുട്ടിക്കുന്ന ഗതാഗതക്കുരുക്കിനും ഒരുപരിധി വരെ ഇതിലൂടെ പരിഹാരം കണ്ടെത്താൻ സാധിക്കും.


Click it and Unblock the Notifications
