Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോകകപ്പ് ഫൈനലിന് നരേന്ദ്ര മോദിയും?

ദില്ലി: ലോകകപ്പില്‍ ഇന്ത്യ കളിക്കുന്നില്ലെങ്കിലും ഫുട്‌ബോള്‍ ലോകകപ്പ് ഫൈനല്‍ കാണാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ഷണം. 2014 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ബ്രസീലിന്റെ പ്രസിഡണ്ട് ദില്‍മ റുസേഫാണ് നരേന്ദ്ര മോദിയെ ഫൈനല്‍ മത്സരം കാണാനായി ക്ഷണിച്ചത്. എന്നാല്‍ ഫൈനല്‍ മത്സരം കാണാന്‍ പോകുന്ന കാര്യത്തില്‍ നരേന്ദ്ര മോദിയുടെ ഓഫീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

ജൂലൈ 13 നാണ് ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍ മത്സരം. റിയോ ഡി ജെനീറോയിലെ പ്രസിദ്ധമായ മാറക്കാന സ്റ്റേഡിയത്തിലാണ് കളി. ജൂലൈ 15 മുതല്‍ 17 വരെ ബ്രസീലില്‍ വെച്ച് ബ്രിക്‌സ് ഉച്ചകോടി നടക്കുന്നുണ്ട്. ബ്രസീല്‍, ഇന്ത്യ എന്നീ രാജ്യങ്ങള്‍ക്ക് പുറമേ ചൈന, റഷ്യ, ദക്ഷിണാഫ്രിക്ക എന്നിവയാണ് ബ്രിക്‌സ് രാജ്യങ്ങള്‍.

modi-pm

ബ്രിക്‌സ് ഉച്ചകോടിക്ക് മുന്‍പായി രണ്ട് ദിവസം നേരത്തെ ബ്രസീലിലെത്തി ഫൈനല്‍ കാണാനാണ് നരേന്ദ്ര മോദിക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്. മോദിക്ക് പുറമെ ദക്ഷിണാഫ്രിക്കന്‍ പ്രസിഡണ്ട് ജേക്കബ് സുമ, റഷ്യന്‍ പ്രസിഡണ്ട് വ്‌ലാഡിമിര്‍ പുടിന്‍, ചൈനീസ് പ്രസിഡണ്ട് ഷീ ജിന്‍പിംഗ് എന്നിവര്‍ക്കും ലോകകപ്പ് ഫൈനല്‍ കാണാന്‍ ക്ഷണം കിട്ടിയിട്ടുണ്ട്.

പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുത്തതിന് ശേഷമുള്ള തന്റെ ആദ്യ വിദേശസന്ദര്‍ശനത്തിനായി ഭൂട്ടാനിലാണ് ഇപ്പോള്‍ നരേന്ദ്ര മോദി. ഭൂട്ടാന്‍ പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അദ്ദേഹം അഭിസംബോധന ചെയ്തു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഞായറാഴ്ചയാണ് മോദി ഭൂട്ടാനിലെത്തിയത്. കേന്ദ്രമന്ത്രി സുഷമാ സ്വരാജ്, വിദേശ കാര്യ സെക്രട്ടറി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് തുടങ്ങിയവരും മോദിക്കൊപ്പമുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+