പ്രായം വെറും 15; തേടിയെത്തിയത് 33 ലക്ഷം രൂപ ശമ്പളത്തില്‍ യുഎസ് കമ്പനി ജോലി, പക്ഷേ...
മുംബൈ: മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ നിന്നുള്ള പതിനഞ്ചുകാരനായ വേദാന്ത് ഡിയോകട്ടെയ്ക്ക് അഭിമാനിക്കാന്‍ ഏറെയുണ്ട്. കാരണം, യുഎസ് ആസ്ഥാനമായുള്ള ഒരു കമ്പനി സംഘടിപ്പിച്ച വെബ് ഡെവലപ്മെന്റ് മത്സരത്തില്‍ ഈ കൗമാരക്കാരന്‍ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തിരിക്കുകയാണ്. രണ്ട് ദിവസത്തിനുള്ളില്‍ 2,066 ഓളം കോഡ് എഴുതിയാണഅ വേദാന്ത് മത്സരത്തില്‍ വിജയിച്ചത്. 1000ത്തിലധികം പേര്‍ പങ്കെടുത്ത പരിപാടിയില്‍ വിജയിച്ചപ്പോള്‍, വേദാന്തിന് അതേ കമ്പനി പ്രതിവര്‍ഷം 33 ലക്ഷം രൂപയ്ക്ക് ജോലി വാഗ്ദാനം ചെയ്തു.
എന്നാല്‍ ഈ ജോലിയില്‍ പ്രവേശിക്കാന്‍ വേദാന്തിന് കഴിയില്ല, മറ്റൊന്നുമല്ല, പ്രായം തന്നെയാണ് കാരണം. വേദാന്തിന്റെ പ്രായം സംഘടനയെ അറിയിച്ചതിനെത്തുടര്‍ന്ന് ന്യൂജേഴ്സി പരസ്യ കമ്പനിയുടെ എച്ച്ആര്‍ഡി ടീമിലെ ജോലി വാഗ്ദാനം പിന്‍വലിച്ചു. എന്നാല്‍ വേദാന്തിനെ പ്രോത്സാഹിപ്പിക്കുന്ന ഒരു സന്ദേശം അയച്ചുകൊണ്ടാണ് കമ്പനി ഇക്കാര്യം അറിയിച്ചത്. ഇതില്‍ വേദനിക്കരുതെന്നും പഠനം പൂര്‍ത്തിയാക്കിയാല്‍ തങ്ങളുടെ കമ്പനിയെ സമീപിക്കണമെന്നും അവര്‍ സന്ദേശത്തിലൂടെ ആവശ്യപ്പെട്ടു.

സ്വയം പരിശീലിച്ച കോഡറായ വേദാന്ത് അമ്മയുടെ ലാപ്ടോപ്പില്‍ നിന്നാണ് തന്റെ കഴിവുകള്‍ മെച്ചപ്പെടുത്തിയത്. ലാപ്ടോപ്പിലെ രണ്ട് ഡസനിലധികം ഓണ്‍ലൈന്‍ ട്യൂട്ടോറിയലുകളില്‍ വേദാന്ത് പങ്കെടുത്തിട്ടുണ്ട്. അമ്മയുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലാണ് കോഡിംഗ് മത്സരത്തിന്റെ പരസ്യം വേദാന്തിന്് ലഭിച്ചത്. വേദാന്തിന്റെ മാതാപിതാക്കളായ രാജേഷും അശ്വിനി ഡിയോകട്ടെയും നാഗ്പൂരിലെ ഒരു എഞ്ചിനീയറിംഗ് കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരാണ്.
'ഊതല്ലേ...ഊതല്ലേ...ഊതിയാല്‍ തീപ്പൊരി പാറും'; അമേയയുടെ ചായകുടി ചിത്രം ഏറ്റെടുത്ത് ആരാധകര്‍
തങ്ങളുടെ മകന്റെ നേട്ടത്തെ കുറിച്ച് സംസാരിച്ച ഡിയോകേറ്റ് പറഞ്ഞു, ''ഞങ്ങള്‍ക്ക് ഒരു സൂചനയും ഇല്ലായിരുന്നു. മകന്റെ സ്‌കൂളില്‍ നിന്നുള്ള കോളാണ് ഈ ഓഫറിനെക്കുറിച്ച് ഞങ്ങളോട് പറഞ്ഞത്. തന്റെ പ്രായവും മറ്റ് വിവരങ്ങളും കമ്പനിയുമായി തിരികെ എഴുതാനും പങ്കിടാനും വേദാന്തിനെ സഹായിച്ചത് സ്‌കൂളാണ് അവര്‍ പറഞ്ഞു. അതേസമയം, വേദാന്തിന്റെ കോഡിംഗിലെ കഴിവും മത്സര വിജയവും കണക്കിലെടുത്ത്, അവന്റെ മാതാപിതാക്കള്‍ ഉടന്‍ തന്നെ് ഒരു പുതിയ ലാപ്ടോപ്പ് സമ്മാനിക്കാന്‍ പദ്ധതിയിടുന്നു.












Click it and Unblock the Notifications