Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഗ്ലോബൽ എബിലിറ്റി ഫോട്ടോഗ്രാഫി ചലഞ്ച് ' അഞ്ചാം പതിപ്പ് പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 5 ലക്ഷം

'ഗ്ലോബൽ എബിലിറ്റി ഫോട്ടോഗ്രാഫി ചലഞ്ച്' (GAPC) 2026-ൻ്റെ അഞ്ചാം പതിപ്പ് പ്രഖ്യാപിച്ചു. യൂത്ത് ഫോർ ജോബ്സ് ഫൗണ്ടേഷൻ്റെ നോട്ട്ജസ്റ്റ്ആർട്ട് അദാനി ഗ്രീൻഎക്സ്ടോക്സുമായി സഹകരിച്ചാണ് ഭിന്നശേഷിയുള്ളവർക്കായി മത്സരം സംഘടിപ്പിക്കുന്നത്. ലോകമെങ്ങുമുള്ളവർക്ക് സൗജന്യമായി പങ്കെടുക്കാവുന്ന ഈ മത്സരം, ഇത്തരത്തിലുള്ള ഏറ്റവും വലിയ സമഗ്ര ഫോട്ടോഗ്രാഫി ചലഞ്ചുകളിലൊന്നാണ്..

ഈ പ്ലാറ്റ്‌ഫോം ഇതുവരെ 8 ദശലക്ഷത്തിലധികം ആളുകളിലേക്ക് എത്തിയിട്ടുണ്ട്. 30-ലധികം രാജ്യങ്ങളിൽ നിന്ന് 50,000-ത്തിലധികം മത്സരാർത്ഥികൾ പരിപാടിയിൽ പങ്കെടുത്തിട്ടുണ്ട്. മുൻ പതിപ്പുകൾക്ക് ജപ്പാനിലും ദുബായിയും ഉൾപ്പെടെ അന്താരാഷ്ട്രതലത്തിൽ പ്രദർശനങ്ങൾ ഉണ്ടായിരുന്നു.വ്യക്തിഗത അനുഭവങ്ങളെയും വ്യത്യസ്ത കാഴ്ചപ്പാടുകളെയും മുഖ്യധാരയിൽ എത്തിക്കുകയാണ് മത്സരത്തിന്റെ ലക്ഷ്യം. ഭിന്നശേഷിയുള്ള അമേച്വർ, പ്രൊഫഷണൽ ഫോട്ടോഗ്രാഫർമാർക്ക് തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരം കൂടിയാണ് ഈ മത്സരം.

' ശരിയായ വേദി ലഭിക്കുമ്പോൾ ഭിന്നശേഷിയുള്ള വ്യക്തികൾക്ക് ശക്തമായ സർഗ്ഗാത്മക കഴിവുകൾ പ്രകടിപ്പിക്കാൻ കഴിയും',യൂത്ത് ഫോർ ജോബ്സ് ഫൗണ്ടേഷൻ്റെ സ്ഥാപകയും സി.ഇ.ഒ.യുമായ മീര ഷേണോയ് പറഞ്ഞു. മുൻ വിജയികളിൽ പലരും വെല്ലുവിളികളെ അതിജീവിച്ച് അവരുടെ മേഖലകളിൽ മികച്ച സംഭാവനകൾ നൽകിയിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

photography-challenge

ഭിന്നശേഷിയുള്ള പ്രതിഭാധനരായ ഫോട്ടോഗ്രാഫർമാർക്ക് ഒരു ആഗോള വേദി ഒരുക്കുകയാണ് ഈ സഹകരണമെന്ന് അദാനി എയർപോർട്ട്സ് ഹോൾഡിംഗ്സ് ലിമിറ്റഡിന്റെ ഡയറക്ടർ ജീത് അദാനി വ്യക്തമാക്കി. സാർവത്രികവും സർഗ്ഗാത്മകവുമായ ഒരു മാധ്യമമെന്ന നിലയിൽ, ഫോട്ടോഗ്രാഫിക്ക് പ്രചോദനാത്മകമായ കഥകൾ പറയാനും അതിരുകൾക്കപ്പുറം ആളുകളെ ബന്ധിപ്പിക്കാനും കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മികച്ച പ്രതിഭകളെ അംഗീകരിക്കുന്നതിനായി ആകർഷകമായ സമ്മാനത്തുകയാണ് മത്സരം വാഗ്ദാനം ചെയ്യുന്നത്: ഒന്നാം സമ്മാനം 5 ലക്ഷവും, രണ്ടാം സമ്മാനം 3 ലക്ഷവും, മൂന്നാം സമ്മാനം 2 ലക്ഷവുമാണ്.

നാല് മുതൽ പത്ത് വരെയുള്ള സ്ഥാനക്കാർക്ക് 1 ലക്ഷം വീതം ലഭിക്കും. ക്യാഷ് പ്രൈസുകൾക്ക് പുറമെ, തിരഞ്ഞെടുക്കപ്പെട്ട 20 എൻട്രികൾ പ്രദർശിപ്പിക്കും. ആദ്യ 10 വിജയികൾക്ക് അന്താരാഷ്ട്ര പ്രശസ്ത ഡിസൈനർ മൈക്കിൾ ഫോളിയുടെ രൂപകൽപ്പനയിലുള്ള പ്രത്യേക ട്രോഫികളും എല്ലാ മത്സരാർത്ഥികൾക്കും പങ്കാളിത്ത സർട്ടിഫിക്കറ്റുകൾ നൽകും.

സമ്മാനദാന ചടങ്ങും പ്രദർശനവും 2026 ജൂൺ 24-ന് അഹമ്മദാബാദിൽ നടക്കും. തിരഞ്ഞെടുത്ത ഇന്ത്യൻ വിജയികൾക്കും ഒരു അന്താരാഷ്ട്ര പങ്കാളിക്കും യാത്രാ താമസ സൗകര്യങ്ങൾ ഒരുക്കും. തിരഞ്ഞെടുക്കപ്പെട്ട സൃഷ്ടികൾ മാധ്യമ പ്ലാറ്റ്‌ഫോമുകളിലും ആഗോള കാമ്പയിനുകളിലും പ്രദർശിപ്പിക്കും.

നോട്ട്ജസ്റ്റ്ആർട്ട് ഭിന്നശേഷിയുള്ളവരുടെ കലാപരമായ കഴിവുകളെ, പ്രത്യേകിച്ച് ഫോട്ടോഗ്രാഫിയെ പ്രോത്സാഹിപ്പിക്കുന്നു. എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു സർഗ്ഗാത്മക ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുകയാണ് ഇതിൻ്റെ ലക്ഷ്യം. യൂത്ത് ഫോർ ജോബ്സ് ഫൗണ്ടേഷൻ്റെ ഭാഗമായാണ് നോട്ട്ജസ്റ്റ്ആർട്ട് പ്രവർത്തിക്കുന്നത്.

നൈപുണ്യ വികസനത്തിലൂടെയും സാങ്കേതികവിദ്യാധിഷ്ഠിത സംരംഭങ്ങളിലൂടെയും ഭിന്നശേഷിയുള്ള യുവജനങ്ങൾക്ക് ഉപജീവന മാർഗ്ഗങ്ങൾ മെച്ചപ്പെടുത്താനാണ് ഫൗണ്ടേഷൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഗ്ലോബൽ എബിലിറ്റി ഫോട്ടോഗ്രാഫി ചലഞ്ച് 2026-ലേക്കുള്ള എൻട്രികളും ഇപ്പോൾ തുറന്നിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+