കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി വോട്ട് ബാങ്ക് പിളര്‍ത്തി പ്രിയങ്കയുടെ തന്ത്രം, ഇന്ന് അഗ്നി പരീക്ഷ, 14 സീറ്റ്,

  • By
Google Oneindia Malayalam News

Recommended Video

cmsvideo
പ്രിയങ്കയ്ക്ക് ഇന്ന് അഗ്നി പരീക്ഷ | Oneindia Malayalam

ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ അഞ്ചാം ഘട്ടത്തില്‍ രാജ്യത്തെ 51 മണ്ഡലങ്ങള്‍ ഇന്ന് വിധിയെഴുതും. രാഹുല്‍ ഗാന്ധിയും കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയും ഏറ്റുമുട്ടുന്ന അമേഠി, സോണിയാ ഗാന്ധി മത്സരിക്കുന്ന റായ്ബറേലി, രാജ്നാഥ് സിങ്ങ് മത്സരിക്കുന്ന ലഖ്നൗ എന്നിങ്ങനെ ഒരുപിടി മണ്ഡലങ്ങളാണ് പോളിങ്ങ് ബൂത്തില്‍ എത്തുന്നത്.

<strong>'തൃത്താലത്തുർക്കി', വിടി ബല്‍റാമിനെ ഭിത്തിയിലൊട്ടിച്ച് മന്ത്രി കെടി ജലീല്‍, ഒരുപിടി ഫോട്ടോകളും</strong>'തൃത്താലത്തുർക്കി', വിടി ബല്‍റാമിനെ ഭിത്തിയിലൊട്ടിച്ച് മന്ത്രി കെടി ജലീല്‍, ഒരുപിടി ഫോട്ടോകളും

യുപിയില്‍ അഞ്ചാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുമ്പോള്‍ പ്രിയങ്ക ഗാന്ധിയാണ് ഏവരുടേയും ശ്രദ്ധാകേന്ദ്രമായി മാറുന്നത്. ഇവിടെ പ്രിയങ്കയ്ക്ക് കീഴിലുള്ള 14 മണ്ഡലങ്ങളിലാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇവിടെ വലിയ പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. വിശദാംശങ്ങളിലേക്ക്

 അഗ്നി പരീക്ഷ

അഗ്നി പരീക്ഷ

യുപിയിലെ കോണ്‍ഗ്രസിന്‍റെ നഷ്ടപ്രതാപം തിരിച്ചുപിടിക്കുകയെന്ന ഒറ്റലക്ഷ്യത്തോടെയാണ് എഐസിസി ജനറല്‍ സെക്രട്ടറിയായി കിഴക്കന്‍ യുപിയിലേക്ക് പ്രിയങ്കയുടെ രംഗപ്രവേശം. പ്രിയങ്കയുടെ വരവ് യുപിയില്‍ കോണ്‍ഗ്രസിന്‍റെ ലക്ഷ്യം ഏറെ കുറേ സഫലമാക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും പറയുന്നത്.

 ജനങ്ങള്‍ക്കിടയില്‍

ജനങ്ങള്‍ക്കിടയില്‍

ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിയും അവരുമായി നേരിട്ട് സംവദിച്ചും പ്രിയങ്ക അവരിലൊരാളായി മാറുന്നു. ഇതിനിടെ മോദിയെ കടുത്ത വിമര്‍ശനങ്ങളിലൂടെ കടന്നാക്രമിക്കാനും പ്രിയങ്ക മറക്കുന്നില്ല, ഇന്ദിരാഗാന്ധിയിലെ കരിസ്മയും പ്രിയങ്കയുടെ വ്യക്തി പ്രഭാവവും ഒരു പരിധിവരെ യുപിയില്‍ സ്വാധീനം ചെലുത്താന്‍ സാധിച്ചിട്ടുണ്ട്.

 14 മണ്ഡലം

14 മണ്ഡലം

നിലവില്‍ രണ്ട് സീറ്റ് മാത്രമാണ് സംസ്ഥാനത്ത് കോണ്‍ഗ്രസിന് ഉള്ളത്. റായ്ബറേലിയും അമേഠിയും. ഈ ഇരു മണ്ഡലങ്ങളും കൂടാതെ പ്രിയങ്ക ഗാന്ധിക്ക് ചുമതലയുള്ള 12 മണ്ഡലങ്ങളില്‍ കൂടിയാണ് അഞ്ചാം ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.

 രണ്ട് സീറ്റ്

രണ്ട് സീറ്റ്

അമേഠിയില്‍ ഇത്തവണ ശക്തമായ പോരാട്ടമാണ് നടക്കുന്നത്. ഇവിടെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും രാഹുല്‍ ഗാന്ധിയും തമ്മിലാണ് പോരാട്ടം. ഇതുവരെ നടന്ന 19 തിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിനൊപ്പമായിരുന്നു അമേഠി. ഇത്തവണ രാഹുലിന് ശക്തമായ മത്സരമാണ് സ്മൃതി ഇറാനി കാഴ്ച വെയ്ക്കുന്നത്.

 അമേഠിയും ലഖ്നൗവും

അമേഠിയും ലഖ്നൗവും

ബഹറിച്ചില്‍ ഇത്തവണ കോണ്‍ഗ്രസിന് അഭിമാന പോരാട്ടമാണ്. ബിജെപി വിട്ടുവന്ന ബഹ്റിച്ച് സിറ്റിങ്ങ് എംപി കൂടായിയ സാവിത്രി ഫൂലെയാണ് ഇത്തവണ കോണ്‍ഗ്രസിന് വേണ്ടി അങ്കത്തിനറങ്ങുന്നത്. 2014 ല്‍ 95,000 വോട്ടുകള്‍ക്കാണ് ഫൂലേ മണ്ഡലത്തില്‍ ജയിച്ച് കയറിയത്.

 ശ്രദ്ധാകേന്ദ്രം

ശ്രദ്ധാകേന്ദ്രം

ദൗറാഹറയാണ് ശ്രദ്ധാകേന്ദ്രമായ മറ്റൊരു മണ്ഡലം. ഇവിടെ കോണ്‍ഗ്രസിന്‍റെ ജിതിന്‍ പ്രസാദയാണ് മത്സരിക്കുന്നത്. ബിജെപിക്ക് വേണ്ടി രേഖ വെര്‍മയും രംഗത്തുണ്ട്.
ഇതുവരെ 39 മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞു.ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്ന 14 മണ്ഡലങ്ങളില്‍ 2014 ല്‍ കോണ്‍ഗ്രസ് നേടിയത് രണ്ട് മണ്ഡലങ്ങള്‍ മാത്രമാണ്.

 നിലംതൊട്ടില്ല

നിലംതൊട്ടില്ല

അതേസമയം എസ്പിക്കോ ബിഎസ്പിക്കോ ഇവിടെ വിജയിക്കാന്‍ സാധിച്ചിട്ടില്ല.അതേസമയം ബിജെപിയുടെ വോട്ട് ബാങ്ക് പിളര്‍ത്തി അവരുടെ തോല്‍വി ഉറപ്പാക്കാന്‍ കോണ്‍ഗ്രസ് ലക്ഷ്യമിടുന്ന സീറ്റുകളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. ലഖ്നൗവില്‍ മാത്രമാണ് ബിജെപിക്ക് ജയം അവകാശപ്പെടാനുള്ള ഏക സീറ്റ്.

 ബിജെപിക്കൊപ്പം

ബിജെപിക്കൊപ്പം

ഇവിടെ കഴിഞ്ഞ ഏഴ് തിരഞ്ഞെടുപ്പിലും ബിജെപിക്കൊപ്പമാണ് മണ്ഡലം നിന്നത്. ഇത്തവണ പക്ഷേ ബിജെപി കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. ഇവിടെ മുന്‍ ബിജെപി എംപിയായ ശത്രുഘ്നന്‍ സിന്‍ഹയുടെ ഭാര്യ പൂനം സിന്‍ഹയാണ് സമാജ്വാദി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്.

<strong>ഏഴ് സ്ഥാനാര്‍ത്ഥികളേയും പിന്‍വലിച്ച് അംബേദ്കറുടെ കൊച്ചുമകന്‍ കോണ്‍ഗ്രസില്‍!! 1000 പേരും,</strong>ഏഴ് സ്ഥാനാര്‍ത്ഥികളേയും പിന്‍വലിച്ച് അംബേദ്കറുടെ കൊച്ചുമകന്‍ കോണ്‍ഗ്രസില്‍!! 1000 പേരും,

<strong>'മുസീബത്തിന്‍റെ നായ മൂത്താപ്പാനേം കടിച്ചു' കടുത്ത പരിഹാസവുമായി അഡ്വ ജയശങ്കര്‍</strong>'മുസീബത്തിന്‍റെ നായ മൂത്താപ്പാനേം കടിച്ചു' കടുത്ത പരിഹാസവുമായി അഡ്വ ജയശങ്കര്‍

English summary
fifth phase of election: crucial for priyanka gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X