കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

51 മണ്ഡലങ്ങള്‍; ബിജെപി 20 ന് താഴേക്ക് കൂപ്പ് കുത്തമോ, മുന്നേറ്റത്തിനായി കോണ്‍ഗ്രസും ഇതര കക്ഷികളും

Google Oneindia Malayalam News

ദില്ലി: ഏഴ് സംസ്ഥാനങ്ങളിലെ 51 മണ്ഡലങ്ങളിലാണ് അഞ്ചാം ഘട്ടമായ നാളെ തിരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്നത്. അമേഠിയും റായ്ബറേലിയും ഉള്‍പ്പടെ ഉത്തര്‍പ്രദേശില്‍ 14 സീറ്റുകളിലും രാജസ്ഥാനിലെ 12 സീറ്റുകളിലേയും ജനങ്ങള്‍ നാളെ വിധിയെഴുതും.

<strong>പഞ്ചാബില്‍ കോണ്‍ഗ്രസ് കുതിപ്പ്!! ആംആദ്മി എംഎല്‍എ കോണ്‍ഗ്രസില്‍ ചേര്‍ന്നു</strong>പഞ്ചാബില്‍ കോണ്‍ഗ്രസ് കുതിപ്പ്!! ആംആദ്മി എംഎല്‍എ കോണ്‍ഗ്രസില്‍ ചേര്‍ന്നു

മധ്യപ്രദേശ്- 7, ജാര്‍ഘണ്ഡ്-4, ബീഹര്‍-5, ബംഗാള്‍-7, കാശ്മീര്‍-2 എന്നിങ്ങനെയാണ് നാളെ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന മറ്റ് മണ്ഡലങ്ങള്‍. കോണ്‍ഗ്രസിനും ബിജെപിക്കുമൊപ്പം പ്രാദേശിക കക്ഷികള്‍ക്കും ഏറെ നിര്‍ണ്ണായകമാണ് അഞ്ചാംഘട്ടത്തിലെ വോട്ടെടുപ്പ്. കഴിഞ്ഞ തവണത്തെ വന്‍ പരാജയത്തില്‍ നിന്നും വലിയൊരു തിരിച്ചു വരവിനാണ് ഈ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നത്.

2014 ല്‍

2014 ല്‍

അഞ്ചാംഘട്ടത്തില്‍ പോളിങ് ബൂത്തിലേക്ക് നീളുന്ന 51 മണ്ഡലങ്ങളില്‍ 2014 ല്‍ വലിയ നേട്ടമായിരുന്നു ബിജെപിയുണ്ടാക്കിയിരുന്നത്. 51 ല്‍ 38 സീറ്റുകളായിരുന്നു മോദി തരംഗത്തില്‍ കഴിഞ്ഞ തവണ ബിജെപി സ്വന്തമാക്കിയത്.

കോണ്‍ഗ്രസിന് കിട്ടിയത്

കോണ്‍ഗ്രസിന് കിട്ടിയത്

അതേസമയം കോണ്‍ഗ്രസിന് കിട്ടിയത് വെറും രണ്ട് സീറ്റ് മാത്രമായിരുന്നു. എന്നാല്‍ ഇത്തവണ ഈ 51 സീറ്റുകളില്‍ വലിയ മുന്നേറ്റം തന്നെ കാഴ്ചവെക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നത്. പ്രാദേശിക കക്ഷികള്‍ ബിജെപിക്ക് വലിയ തിരിച്ചടി നല്‍കുമെന്നും കോണ്‍ഗ്രസ് വിലയിരുത്തുന്നു.

ഉത്തര്‍പ്രദേശില്‍-14

ഉത്തര്‍പ്രദേശില്‍-14

ഉത്തര്‍പ്രദേശിലെ 14 സീറ്റുകളിലാണ് നാളെ തിരഞ്ഞെടുപ്പ് നടക്കുന്നത്. 14 ല്‍ 12 സീറ്റുകളായിരുന്നു കഴിഞ്ഞ തവണ മോദി തരംഗത്തില്‍ ബിജെപി തൂത്തുവാരിയത്. കോണ്‍ഗ്രസിന് നേടാന്‍ കഴിഞ്ഞത് സോണിയ ഗാന്ധിയുടെ റായബറേലിയും രാഹുല്‍ ഗാന്ധിയുടെ അമേഠിയും മാത്രമായിരുന്നു.

അത്ര അനുകൂലമല്ല

അത്ര അനുകൂലമല്ല

എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ ബിജെപിക്ക് അത്ര അനുകൂലമല്ല. അമേഠിയും കോണ്‍ഗ്രസും നിലനിര്‍ത്തുമെന്ന് ഉറപ്പുള്ള കോണ്‍ഗ്രസ് മറ്റ് രണ്ടോളം സീറ്റുകളിലും വിജയം പ്രതീക്ഷിക്കുന്നു. എസ്പിയം ബിഎസ്പിയുമാണ് ബിജെപിക്ക് കനത്ത വെല്ലുവിളിയുയര്‍ത്തുന്നത്.

എസ്പി-ബിഎസ്പി

എസ്പി-ബിഎസ്പി

എസ്പി-ബിഎസ്പി-ആര്‍എല്‍ഡി സഖ്യത്തിന് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ ബിജെപി ഏറെ വിയര്‍പ്പൊഴുക്കേണ്ടി വരുമെന്നാണ് ഉത്തര്‍പ്രദേശില്‍ നിന്ന് വരുന്ന റിപ്പോര്‍ട്ടുകള്‍.കഴിഞ്ഞ തവണ 12 സീറ്റ് നേടിയ ബിജെപിക്ക് കുറഞ്ഞത് 6 സീറ്റുകളെങ്കിലും നഷ്ടപ്പെട്ടേക്കാമെന്നാണ് കണക്ക് കൂട്ടല്‍.

രാജസ്ഥാന്‍-12

രാജസ്ഥാന്‍-12

രാജസ്ഥാനില്‍ ആകെയുള്ള 25 സീറ്റില്‍ 25 ഉം തൂത്തുവാരിയ ബിജെപിക്ക് ഇത്തവണ അതാവര്‍ത്തിക്കാന്‍ കഴിയുമെന്ന് ബിജെപി പോലും കണക്ക് കൂട്ടുന്നില്ല. 12 സീറ്റുകളിലാണ് കഴിഞ്ഞ രാജസ്ഥാനില്‍ നാളെ തിരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്നത്.

ശക്തമായ തിരിച്ചു വരവ്

ശക്തമായ തിരിച്ചു വരവ്

നാളെ പോളിങ് ബൂത്തിലേക്ക് നീങ്ങുന്ന മണ്ഡലങ്ങളില്‍ നിയമസഭാ തിര‍ഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ശക്തമായ തിരിച്ചു വരവ് നടത്തിയിരുന്നു. ഇവിടേയും പകുതിയോളം സീറ്റുകളില്‍ വിജയിക്കാന്‍ കഴിയുമെന്ന് കോണ്‍ഗ്രസും കണക്ക് കൂട്ടുന്നു.

മധ്യപ്രദേശ്-7

മധ്യപ്രദേശ്-7

മധ്യപ്രദേശില്‍ നാളെ തിരഞ്ഞെടുപ്പ് നടക്കുന്ന ഏഴ് മണ്ഡലങ്ങളിലും 2014 ല്‍ വിജയിച്ചത് ബിജെപിയായിരുന്നു. ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച കോണ്‍ഗ്രസ് ഈ മണ്ഡലങ്ങളെല്ലാം തിരിച്ചു പിടിക്കാനുള്ള അതീവ പരിശ്രമത്തിലാണ്.

ജാര്‍ഖണ്ഡ്-4

ജാര്‍ഖണ്ഡ്-4

ജാര്‍ഖണ്ഡില്‍ നാലും ബിജെപിയുടെ സിറ്റിങ് സീറ്റുകള്‍ തന്നെ.ജെഎംഎം, ജെവിഎം തുടങ്ങിയ കക്ഷികളുമായി സഖ്യമുണ്ടാക്കിയ കോണ്‍ഗ്രസ് രണ്ട് സീറ്റുകളിലാണ് വിജയമുറപ്പിക്കുന്നത്.

ബീഹാര്‍-5

ബീഹാര്‍-5

ബീഹാറിലെ 5 മണ്ഡലങ്ങളും കഴിഞ്ഞ തവണ ബിജെപിയുടെ നേതൃത്വത്തിലുള് എന്‍ഡിഎ സഖ്യം ജയിച്ചതാണ്. എന്നാല്‍ ആര്‍ജെഡിയുമായി സഖ്യമുണ്ടാക്കിയ കോണ്‍ഗ്രസ് വലിയ പ്രതീക്ഷയാണ് വെച്ചുപുലര്‍ത്തുന്നത്.

ബംഗാളില്‍

ബംഗാളില്‍

ബംഗാളില്‍ മത്സരം നടക്കുന്ന ഏഴ് മണ്ഡലങ്ങളും തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ കൈവശമാണുള്ളത്. കോണ്‍ഗ്രസും ഇടതുപക്ഷവും ശക്തിക്ഷയിച്ചപ്പോള്‍ 2-3 മണ്ഡ‍ലങ്ങളില്‍ ചെറിയ തോതിലെങ്കിലും തൃണമൂലിന് വെല്ലുവിളിയാവുന്നത് ബിജെപിയാണ്.

കശ്മീരില്‍

കശ്മീരില്‍

കശ്മീരില്‍ ലഡാക്ക് മണ്ഡലത്തിലെ കാര്‍ഗില്‍, ലേ എന്നീ ജില്ലകളിലെ വോട്ടെടുപ്പും അനന്തനാഗിലെ ചില ബൂത്തുകളിലെ വോട്ടെടുപ്പം നാളെയാണ്. അനന്തനാഗില്‍ കഴിഞ്ഞ ഘട്ടത്തിലെ വോട്ടെടുപ്പില്‍ 10% വോട്ട് മാത്രമാണ് രേഖപ്പെടുത്തിയത്.

20 ല്‍ താഴേക്ക്

20 ല്‍ താഴേക്ക്

അവസാന ഘട്ട കണക്ക് കൂട്ടലില്‍ ബിജെപിക്ക് വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്നാണ് മറ്റു കക്ഷികളുടെ വിലയിരുത്തല്‍. 38 ല്‍ നിന്ന് 20 ല്‍ താഴേക്ക് ബിജെപിയുടെ പ്രകടനം പോവുമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതീക്ഷിക്കുന്നു. അതേസമയം കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നേടാന്‍ കഴിയുമെന്നാണ് ബിജെപി നേതാക്കള്‍ അഭിപ്രായപ്പെടുന്നത്.

English summary
fifth phase of election tomorrow- congress hope
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X