• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
LIVE

രാജീവ് വിരുദ്ധ പരമാര്‍ശം: നരേന്ദ്ര മോദി മാനസിക രോഗിയെപ്പോലെ പെരുമാറുന്നുവെന്ന് കോണ്‍ഗ്രസ്

Newest First Oldest First
5:15 PM, 5 May
ബോഫോഴ്സ് കേസിലെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നതിനാൽ ഡല്‍ഹി ഹൈകോടതി അത്​ തള്ളിക്കളഞ്ഞതും വിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ പോകേണ്ടതില്ലെന്ന്​ ബിജെ പി സർക്കാർ തീരുമാനിച്ചതും മോദി അറിഞ്ഞില്ലേയെന്ന് ചിദംബരം
5:15 PM, 5 May
മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമര്‍ശനത്തിന് മറുപടിയുമായി പി ചിദംബരം
3:18 PM, 5 May
ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് ശക്തി കേന്ദ്രങ്ങളായ റായ്ബറേലിയിലും അമേഠിയിലും എസ്.പി-ബി.എസ്.പി സഖ്യത്തിന്റെ വോട്ടുകള്‍ കോണ്‍ഗ്രസിനായിരിക്കുമെന്ന് ബിഎസ്പി നേതാവ് മായാവതി.
2:45 PM, 5 May
നരേന്ദ്ര മോദിക്ക് രോഗാതുരമായ മാനസികാസവസ്ഥയാണ്. പരാജയഭീതിമൂലം അദ്ദേഹം മാനസിക രോഗിയെപ്പോലെ പെരുമാറുകയാണെന്നും രാജ്യം മോദിക്ക് മാപ്പ് നൽകില്ലെന്നും കോൺഗ്രസ് വക്താവ് പവൻ ഖേര
2:44 PM, 5 May
മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി അഴിമതിക്കാരനാണെന്ന നരേന്ദ്ര മോദിയുടെ പ്രസ്താവനക്കെതിരെ രൂക്ഷ വിമ‍ർശനവുമായി കോൺഗ്രസ്.
12:31 PM, 5 May
രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വത്തെ മോദി അപമാനിച്ചെന്ന് പ്രിയങ്ക
12:31 PM, 5 May
രാജീവ് ഗാന്ധിയുടെ പേര് പറഞ്ഞ് മോദിക്ക് രക്ഷപ്പെടാനാവില്ല. കര്‍മ്മഫലം മോദിയെ കാത്തിരിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി.
12:31 PM, 5 May
രാജീവ് ഗാന്ധിക്കെതിരായ പരാമര്‍ശത്തില്‍ മോദിക്ക് മറുപടിയുമായി രാഹുലും പ്രിയങ്കയും
11:02 AM, 5 May
പ്രതിഛായ തകര്‍ത്ത്‌ തന്നെ മോശക്കാരനായി ചിത്രീകരിക്കുന്നതിലൂടെ ദുര്‍ബലവും അസ്ഥിരവുമായ ഒരു സര്‍ക്കാര്‍ രൂപീകരിക്കലാണ്‌ കോണ്‍ഗ്രസിന്‍റെ ലക്ഷ്യമെന്നും മോദി ആരോപിച്ചു
11:01 AM, 5 May
രാജീവ്‌ ഗാന്ധിയെയും കോണ്‍ഗ്രസിനെയും പിടിച്ചുലച്ച ബൊഫേഴ്‌സ്‌ കേസിനെ പരാമര്‍ശിച്ചായിരുന്നു മോദിയുടെ ആരോപണം.
10:57 AM, 5 May
രാഹുലിന്റെ പിതാവും മുന്‍ പ്രധാനമന്ത്രിയുമായ രാജീവ്‌ ഗാന്ധിയുടെ ജീവിതം അവസാനിച്ചത്‌ അഴിമതിക്കാരനായി ആണെന്ന്‌ മോദി
8:34 AM, 5 May
മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ സീതാറാം യച്ചൂരിക്കെതിരെ ഹരിദ്വാര്‍ പോലീസ് കേസെടുത്തു. ബാബാ രാംദേവിന്‍റെ പരാതിയിലാണ് പോലീസ് കേസ് എടുത്തത്
8:02 AM, 5 May
കേന്ദ്രന്ത്രി രാജ്യവര്‍ധന്‍ റാത്തോര്‍ രാജസ്ഥാനിലെ ജയ്പൂരില്‍ നിന്നും മത്സരിക്കുന്നു
8:02 AM, 5 May
രാജസ്ഥാനിലെ 12 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്
8:02 AM, 5 May
ഹാജിപൂരില്‍ നിന്ന് എന്‍‍ഡിഎ ഘടകകക്ഷി ലോക ജന്‍ ശക്തി പാര്‍ട്ടി നേതാവ് രാംവിലാസ് പാസ്വാന്‍റേതും ഈസ്റ്റ് ചമ്പാരയില്‍ നിന്ന് കേന്ദ്രമന്ത്രി രാധാമോഹന്‍ സിങിന്‍റേതുമാണ് ബീഹാറിലെ ശ്രദ്ധേയമായ മത്സരങ്ങള്‍.
8:02 AM, 5 May
ബീഹാറില്‍ മത്സരം നടക്കുന്നത് 5 മണ്ഡലങ്ങളില്‍
8:02 AM, 5 May
അഞ്ചാംഘട്ടത്തില്‍ യുപിയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത് 14 മണ്ഡലങ്ങളില്‍

ദില്ലി: അഞ്ചാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ പരസ്യ പ്രചരണം അവസാനിച്ചു. നിശബ്ദ പ്രചാരണമായ ഇന്നും വോട്ടെടുപ്പ് നടക്കുന്ന നാളെയും പരമാവധി വോട്ട് ഉറപ്പിക്കാനുള്ള അവസനാ ശ്രമങ്ങളിലാണ് മുന്നണികളും സ്ഥാനാർത്ഥികളും.

സിപിഎമ്മിന്‍റെ മോഹം സഫലമാവില്ല: ആലപ്പുഴയില്‍ ഷാനിമോള്‍ 20000 വോട്ടിന് ജയിക്കും, യുഡിഎഫ് കണക്ക്

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും മത്സരിക്കുന്ന അമേഠി, സോണിയ ഗാന്ധിയുടെ റായ്ബറേലി, കേന്ദ്രമന്ത്രി രാജ്നാഥ് സിങ് മത്സരിക്കുന്ന ലക്നൗ എന്നിവ ഉള്‍പ്പടെ 51 മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്.

narendra-modi-

English summary
fifth phase of electiontomorrow-live updates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more