കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഷക പ്രതിഷേധം വീണ്ടും ആഞ്ഞടിക്കുമോ: രാജസ്ഥാനില്‍ പ്രതീക്ഷയര്‍പ്പിച്ച് കോണ്‍ഗ്രസും ബിജെപിയും

Google Oneindia Malayalam News

ജയ്പൂര്‍: രാജസ്ഥാനിലെ 12 സീറ്റുകള്‍ ഉള്‍പ്പടെ 51 മണ്ഡലങ്ങളിലാണ് അഞ്ചാഘട്ടത്തില്‍ നാളെ തിരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്നത്. കഴിഞ്ഞതവണ രാജസ്ഥാനിലെ 25 ല്‍ 25 സീറ്റും നേടിയ ബിജെപി വലിയ പ്രതിസന്ധിയാണ് ഇത്തവണ രാജസ്ഥാനില്‍ നേരിടുന്നത്. അതേസമയം മറുവശത്ത് കോണ്‍ഗ്രസിന് വലിയ വിജയ പ്രതീക്ഷയാണ് ഉള്ളത്.

<strong>'രാജീവ് ഗാന്ധി അഴിമതിക്കാരന്‍': നരേന്ദ്രമോദിക്ക് കിടിലിന്‍ മറുപടിയുമായി രാഹുല്‍ലും പ്രിയങ്കയും</strong>'രാജീവ് ഗാന്ധി അഴിമതിക്കാരന്‍': നരേന്ദ്രമോദിക്ക് കിടിലിന്‍ മറുപടിയുമായി രാഹുല്‍ലും പ്രിയങ്കയും

നിയമസഭാ തിരഞ്ഞെടുപ്പില്‍ 200 ല്‍ നൂറ് സീറ്റ് നേടി സംസ്ഥാനത്ത് അധികാരത്തിലെത്താന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രകടനം നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ പകുതിയിലേറേയും സീറ്റുകള്‍ വിജയിക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ.

രാജസ്ഥാനിൽ

രാജസ്ഥാനിൽ

രാജസ്ഥാനിൽ ബാക്കിയുള്ള 12 മണ്ഡലങ്ങളിലേക്ക് നാളെ വോട്ടെടുപ്പ് നടക്കുന്നത്. നിയമസഭ തിരഞ്ഞെടുപ്പിലേതെന്ന പോലെ തൊഴിലില്ലായ്മക്കൊപ്പം കാര്‍ഷിക മേഖലയിലെ കടുത്ത പ്രതിസന്ധിയും തന്നെയാണ് പൊതുതിരഞ്ഞെടുപ്പിലേയും പ്രധാന ചര്‍ച്ചാ വിഷയം.

ബിജെപി ശ്രമം

ബിജെപി ശ്രമം

കര്‍ഷകരുടെ പ്രതിഷേധങ്ങളെ ബാലക്കോട്ടും പുൽവാമയും ഉയര്‍ത്തി മറികടക്കാനാണ് ബിജെപി ശ്രമിക്കുന്നത്. കഴിഞ്ഞ തവണത്തെ പ്രകടനം നിലനിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കിലും വലിയ വീഴ്ച്ചയുണ്ടാവില്ലെന്നും പാര്‍ട്ടി നേതൃത്വം വിലയിരുത്തല്‍.

നിയമസഭാ തിര‍ഞ്ഞെടുപ്പില്‍

നിയമസഭാ തിര‍ഞ്ഞെടുപ്പില്‍

ഡിസംബറില്‍ നടന്ന നിയമസഭാ തിര‍ഞ്ഞെടുപ്പില്‍ ബിജെപിയെ താഴെയിറക്കി കോണ്‍ഗ്രസിനെ അധികാരത്തിലേറ്റുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചത് തൊഴിലാളികളുടെയും കര്‍ഷകരുടെയും പ്രശ്നങ്ങളായിരുന്നു.

കോണ്‍ഗ്രസ് പ്രതീക്ഷ

കോണ്‍ഗ്രസ് പ്രതീക്ഷ

കാര്‍ഷിക ഉല്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കാൻ സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന് രാജസ്ഥാനിലെ കര്‍ഷകര്‍ കുറ്റപ്പെടുത്തുന്നത്. കര്‍ഷക വിരുദ്ധ വികാരം വോട്ടാക്കിമാറ്റിയാല്‍ നിയമസഭ തെരഞ്ഞെടുപ്പിലെ നേട്ടം ലോക്സഭയിലും ആവര്‍ത്തിക്കുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ

 നിര്‍ണ്ണായകമാവുക

നിര്‍ണ്ണായകമാവുക

രാജസ്ഥാനില്‍ അധികാരത്തിലേറിയതിന് പിന്നാലെ കാര്‍ഷിക കടങ്ങള്‍ എഴുതിള്ളാന്‍ തീരുമാനിച്ചതും പ്രകടന പത്രികയിലെ ന്യായ് പദ്ധതികളും തിരഞ്ഞെടുപ്പില്‍ വിജയം കൊണ്ടുവരുന്നതില്‍ നിര്‍ണ്ണായകമാവുമെന്നും കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നു.

 രാഹുല്‍ ഗാന്ധി

രാഹുല്‍ ഗാന്ധി

ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെയാണ് സംസ്ഥാനത്ത് കോണ്‍ഗ്രസിന്‍റെ തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. മുഖ്യമന്ത്രി അശോക് ഗെലോട്ടും ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റും രാഹുലിന് എല്ലാവിധ പിന്തുണയും നല്‍കുന്നു.

കടങ്ങള്‍ എഴുതിതള്ളിയത്

കടങ്ങള്‍ എഴുതിതള്ളിയത്

കർഷകപ്രശ്നം, സംവരണം എന്നിവയൊക്കെയാണ് പ്രധാനപ്രശ്നമായി പ്രചാരണ വിഷയമായി കോണ്‍ഗ്രസ് ഉയര്‍ത്തി കാട്ടുന്നത്. ഇതില്‍ തന്നെ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് പിന്നാലെ കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളിയത് കോണ്‍ഗ്രസ് പ്രധാന പ്രചരണ വിഷയമാക്കുന്നു

കിസാന്‍ ബഡ്ജറ്റ്

കിസാന്‍ ബഡ്ജറ്റ്

അധികാരത്തിലേറിയാല്‍ കര്‍ഷകര്‍ക്കായി പ്രത്യേക കിസാന്‍ ബഡ്ജറ്റ് കൊണ്ടുവരുമെന്ന പ്രകടനപത്രികയിലെ വാഗ്ദാനം കോണ്‍ഗ്രസ് രാജസ്ഥാനിലും സജീവമായി ആവര്‍ത്തിക്കുന്നു. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് പ്രചരണം നയിച്ച രാഹുല്‍ ഗാന്ധി ഇക്കാര്യങ്ങള്‍ പ്രത്യേകം എടുത്ത് പറയുന്നുണ്ട്.

 ഭാരാതാപൂറില്‍

ഭാരാതാപൂറില്‍

നിലവില്‍ രാജ്യത്ത് ഒരു ബഡ്ജറ്റ് ആണ് ഉള്ളത്. എന്നാല്‍ 2019 ന് ശേഷം ഇവിടെ രണ്ട് ബഡ്ജറ്റുകള്‍ ഉണ്ടാവും. ഒരു ദേശീയ ബഡ്ജറ്റും ഒരു കിസാന്‍ ബഡ്ജറ്റും. ഓരോ വര്‍ഷവും കര്‍ഷകര്‍ക്ക് എത്ര മിനിമം വേതനം വര്‍ധിക്കുമെന്ന് കാര്‍ഷിക ബഡ്ജറ്റിലൂടെ അറിയിക്കുമെന്ന് ഭാരാതാപൂറിലെ തിരഞ്ഞെടുപ്പ് പ്രചരണ വേളയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.

എല്ലാം കാര്യങ്ങളും

എല്ലാം കാര്യങ്ങളും

കര്‍ഷകര്‍ ആവശ്യമായ എല്ലാം കാര്യങ്ങല്‍ കിസാന്‍ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തും. ലഭ്യമാവേണ്ട നഷ്ടപരിഹാരങ്ങള്‍, സബ്സിഡി, ഭക്ഷ്യ ഉത്പാദനത്തിന്‍റെയും സംരക്ഷണ കേന്ദ്രങ്ങളുടേയും വിവരങ്ങല്‍ കാര്‍ഷിക ബജറ്റില്‍ ഉള്‍പ്പെടുത്തുമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

English summary
fifth phase polling congress and bjp in hop
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X