കോടതി വളപ്പിൽ അഭിഭാഷകനും അഭിഭാഷകയും പൊരിഞ്ഞതല്ല്; വൈറലായി വീഡിയോ
കോടതിയിൽ വെച്ച് അഭിഭാഷകയെ മർദ്ദിച്ച് അഭിഭാഷകൻ. സംഭവത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്. അഭിഭാഷകയുടെ മുഖത്ത് അഭിഭാഷകൻ അടിക്കുന്നുണ്ട്. റിപ്പോർട്ട് പ്രകാരം വ്യാഴാഴ്ചയാണ് സംഭവം നടക്കുന്നത്.ഡൽഹിയിലെ രോഹിണി കോടതി വളപ്പിൽ ആണ് രണ്ട് അഭിഭാഷകർ തമ്മിൽ സംഘർഷം ഉണ്ടായത്. അഭിഭാഷകൻ തന്റെ വനിതാ സഹപ്രവർത്തകയെ രണ്ടുതവണ തല്ലുന്നതോടെയാണ് കാര്യങ്ങൾ വലിയ വഴക്കിലേക്ക് ചെന്നെത്തുന്നത്, രണ്ടുപേരും രൂക്ഷമായിട്ടാണ് പ്രതികരിക്കുന്നത്.
അടിപിട രൂക്ഷമായപ്പോൾ ആളുകൾ ഇവരെ മാറ്റാൻ ശ്രമിച്ചുവെങ്കിലും ശ്രമങ്ങൾ വിഫലമായി. വാക്കേറ്റത്തെത്തുടർന്ന്, വനിതാ അഭിഭാഷക തന്റെ പുരുഷ സഹപ്രവർത്തകനെതിരെ ഒന്നിലധികം ഗുരുതരമായ കുറ്റകൃത്യങ്ങൾ ചെയ്തതായി ആരോപിച്ച് ഡെപ്യൂട്ടി പോലീസ് കമ്മീഷണർക്ക് (രോഹിണി) ഔപചാരികമായി പരാതി നൽകി. ഐഎഎൻഎസ് പറയുന്നതനുസരിച്ച്, ശർമ്മയ്‌ക്കെതിരെ ചുമത്തിയ കുറ്റങ്ങളിൽ ശല്യം, വാക്കാൽ ആക്രമണം, ശാരീരിക അതിക്രമം, ഭീഷണിപ്പെടുത്തുന്ന പെരുമാറ്റം എന്നിവ ഉൾപ്പെടുന്നു.

മെയ് 18 ന് രോഹിണി കോടതിയിലെ 113-ാം നമ്പർ കോടതിക്ക് മുന്നിൽ നിൽക്കുമ്പോൾ ഇയാൾ തന്നെ സമീപിച്ച് ആക്രമണത്തിന് തുടക്കമിട്ടെന്ന് യുവതി പരാതിയിൽ ആരോപിച്ചു. വഴക്കിനിടെ സ്വയരക്ഷക്കായി ശ്രമിച്ചെങ്കിലും അഭിഭാഷകൻ അവളെ നിരന്തരം ആക്രമിക്കുകയായിരുന്നു. മുഖമുൾപ്പെടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ മുറിവേറ്റതായി അഭിഭാഷക പറഞ്ഞു.
"ഞാൻ അയാളുടെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ പലതവണ ശ്രമിച്ചു, പക്ഷേ അയാൾ എന്നെ നിരന്തരം ആക്രമിച്ചു, അതിന്റെ ഫലമായി എന്റെ മുഖത്തും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും നിരവധി മുറിവുകൾ ഉണ്ടായി," അഭിഭാഷകയെ ഉദ്ധരിച്ച് ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു. യുവതിയുടെ പരാതി തങ്ങൾക്ക് ലഭിച്ചിട്ടുണ്ടെന്നും വിഷയം പരിഹരിക്കാൻ തുടരന്വേഷണം നടക്കുന്നുണ്ടെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു.












Click it and Unblock the Notifications