Get Updates
Get notified of breaking news, exclusive insights, and must-see stories!

'പോരാളി'..ചരിത്രമെഴുതി വിനേഷ് ഫോഗട്ട്, ഗുസ്തി ഫൈനലിൽ..മെഡലുറപ്പിച്ച് ഇന്ത്യ

പാരീസ് ഒളിമ്പിക്സില്‍ വനിതകളുടെ 50 കിലോ ഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ഫൈനലില്‍ കടന്ന് വിനേഷ് ഫോഗട്ട്. ക്യൂബയുടെ യുസ്‌നെയ്‌ലിസ് ഗുസ്മാന്‍ ലോപ്പസിനെയാണ് വിനേഷ് വീഴ്ത്തിയത്. 5-0 ആയിരുന്നു സ്കോർ. ഇതോടെ ഒളിമ്പിക് ഗുസ്തിയില്‍ ഫൈനലില്‍ കടക്കുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമെന്ന നേട്ടവും വിനേഷിന് സ്വന്തമാക്കി. ബുധനാഴ്ചയാണ് ഫൈനൽ. അമേരിക്കയുടെ സാറ ആൻ ഹിൽഡെബ്രാൻ്റുമായാണ് വിനേഷ് ഏറ്റുമുട്ടുക.

യുക്രൈന്‍ താരമായ ഒസ്കാന ലിവാച്ചിനെ മലര്‍ത്തിയടിച്ചാണ് വിനേഷ് ഫോഗട്ട് സെമിയിൽ എത്തിയത്. 7-5 ആയിരുന്നു സ്കോർ.ക്വാർട്ടറിൽ നിലവിലെ ചാമ്പ്യനും ലോക ഒന്നാം നമ്പറുമായ ജപ്പാന്‍റെ യുവി സുസാകിയെയാണ് വിനേഷ് പരാജയപെടുത്തിയത്. അന്താരാഷ്ട്ര തലത്തിൽ യുവിയെ തോൽപ്പിച്ച ആദ്യ ഗുസ്തി താരമായി ഇതോടെ വിനേഷ് മാറി.

vit-

അതേസമയം വിനേഷ് ഫോഗട്ടിന്റെ വിജയം ആഘോഷമാക്കുകയാണ് സോഷ്യൽ മീഡിയ. കേന്ദ്രസർക്കാരിനും ബിജെപിക്കും എതിരായ ശക്തമായ മറുപടിയാണ് വിനേഷ് തന്റെ വിജയത്തിലൂടെ നൽകിയിരിക്കുന്നതെന്നാണ് പലരും കുറിച്ചിരിക്കുന്നത്. സ്വന്തം രാജ്യത്ത് തെരുവിലൂടെ വലിച്ചിഴച്ചു, വിനേഷ് ലോകം കീഴടക്കാൻ പോകു‌ന്നുവെന്നായിരുുന്നു ഗുസ്തി താരം ബജ്‍രങ് പൂനിയ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

ലൈംഗികാരോപണ പരാതിയിൽ റെസ്‍ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ മുൻ തലവൻ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരായ പ്രതിഷേധങ്ങളിൽ വിനേഷ് ഫോഗട്ടിനൊപ്പം മുൻനിരയിൽ ഉണ്ടായിരുന്ന താരമായിരുന്നു പൂനിയ. വിനേഷിന്റെ വിജയത്തിൽ പൂനിയ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ

'വിനേഷ് ഫോഗട്ട് ഇന്ന് തുടർച്ചയായ മത്സരങ്ങൾ വിജയിച്ചിരിക്കുന്നു. ലോക ചാംപ്യനും ഒളിംപിക് ചാംപ്യനുമായ ജപ്പാൻ താരത്തെയാണ് വിനേഷ് തോൽപിച്ചത്. ഈ പെൺകുട്ടിയെ സ്വന്തം വച്ച് അതിക്രൂപമായി ഉപദ്രവിച്ചിട്ടുണ്ട്, തെരുവിലൂടെ വലിച്ചിഴച്ചിട്ടുണ്ട്. ഇപ്പോഴിതാ ആ പെൺകുട്ടി ലോകം കീഴടക്കാൻ പോകുകയാണ്. പക്ഷെ ഈ രാജ്യത്തെ സംവിധാനങ്ങളോട് അവൾ പരാജയപ്പെട്ടു'. ബജ്റംഗ് പൂനിയ കുറിച്ചു.

വിനേഷിന്റെ വിജയം ബ്രിജ് ഭൂഷൺ സിംഗിന്റെ മുഖത്തേറ്റ പ്രഹരമാണെന്നും പൂനിയ പ്രതികരിച്ചു. 'കഴിഞ്ഞ വർഷം ജന്തർ മന്ദറിൽ രാജ്യത്തിന്റെ ഈ പെൺമക്കൾ പോരാടിയപ്പോൾ ഒരക്ഷരം കേന്ദ്രസർക്കാർ മിണ്ടിയിട്ടില്ല. ഇപ്പോൾ മികച്ച പ്രകടനമാണ് അവൾ കാഴ്ചവെച്ചിരിക്കുന്നത്. തങ്ങളുടെ പുത്രിയാണ് അവൾ എന്ന് രാജ്യത്തിന് എങ്ങനെ അവകാശപ്പെടാനാകും', അദ്ദേഹം ചോദിച്ചു. 'ജന്തർ മന്തർ പ്രതിഷേധത്തിനിടെ ട്രോളിയ നമ്മുടെ കായികതാരങ്ങളെ ഇക്കൂട്ടർ അഭിനന്ദിക്കുമോ? അവരുടെ കരിയർ അവസാനിച്ചുവെന്ന് വരെ അവർ അവകാശപ്പെട്ടു. ബിജെപി ഐടി സെൽ ഈ ഗുസ്തിക്കാരെ കുറിച്ച് ഒരുപാട് മോശം കാര്യങ്ങൾ പറഞ്ഞരുന്നുവെന്നും പൂനി. പ്രതികരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+