കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരോപണങ്ങള്‍ ജെയ്റ്റലിക്കെതിരെയല്ലെന്ന് കീര്‍ത്തി ആസാദ്, പിന്നെയാരാണിതിനു പിന്നില്‍?

  • By Sruthi K M
Google Oneindia Malayalam News

കൊച്ചി: ബിജെപിക്കെതിരെ ആഞ്ഞടിച്ച് എംപി കീര്‍ത്തി ആസാദ് വീണ്ടും രംഗത്തെത്തി. കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച കീര്‍ത്തി ആസാദ് ഇപ്പോള്‍ പറയുന്നത് ആരോപണങ്ങള്‍ ജെയ്റ്റ്‌ലിക്കു നേരയല്ലെന്നാണ്. ഡിഡിസിഎ അഴിമതിക്കു പിന്നില്‍ ആരാണെന്നുള്ള ചോദ്യമാണ് അപ്പോള്‍ ഉയരുന്നത്. ധനമന്ത്രിക്കെതിരെയോ ബിജെപിക്കെതിരെയോ താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്നാണ് കീര്‍ത്തി ആസാദ് ഇപ്പോള്‍ പറയുന്നത്.

അരുണ്‍ ജെയ്റ്റ്‌ലിയോട് നേതാവെന്ന നിലയില്‍ ബഹുമാനമുണ്ട്. തന്റെ പോരാട്ടം അദ്ദേഹത്തിനെതിരെയല്ലെന്നും കീര്‍ത്തി ആസാദ് പറയുന്നു. കൊച്ചി വാര്‍ത്താസമ്മേളത്തിനിടെയായിരുന്നു അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്. ഒരു സ്വാതന്ത്ര്യസമര സേനാനിയുടെ മകനെന്ന നിലയില്‍ ഇത്തരം അഴിമതി കണ്ടില്ലെന്നു വെക്കാന്‍ തനിക്ക് പറ്റില്ല.

kirtiazad

അവസാന തുള്ളി രക്തം ചിന്തും വരെയും അഴിമതിക്കെതിരെ പോരാടുമെന്നും അദ്ദേഹം പറയുകയുണ്ടായി. വ്യക്തിപരമായി താന്‍ ഒന്നും ചെയ്തിട്ടില്ലെന്നും സര്‍ക്കാരിനുവേണ്ടിയാണ് സംസാരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടി വിരുദ്ധ പ്രസ്താവന നടത്തിയെന്നാരോപിച്ചാണ് കീര്‍ത്തിയെ സസ്‌പെന്‍ഡ് ചെയ്തത്. എന്നാല്‍, താനിതുവരെ പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ചിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്.

ഐപിഎല്‍ അഴിമതിക്കെതിരെയും ബിസിസിഐക്കെതിരെയും താന്‍ ശബ്ദമുയര്‍ത്തിയപ്പോള്‍ ബിജെപി തന്നെ തടഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ ഇപ്പോള്‍ എടുത്ത നടപടി ശരിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. രാജ്യത്തെ കായിക രംഗത്ത് കോടികളുടെ അഴിമതി നടക്കുന്നുണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി. തനിക്കെതിരെ അപകീര്‍ത്തി കേസ് കൊടുത്തതിന് നന്ദിയുണ്ട്. അഴിമതിക്കെതിരെ കൂടുതല്‍ തെളിവുകള്‍ വരും ദിവസങ്ങളില്‍ നല്‍കുമെന്നും കീര്‍ത്തി വെല്ലുവിളിച്ചു.

English summary
Suspended BJP MP Kirti Azad said that his fight was not against finance minister Arun Jaitley personally but against the corruption that had taken place in the Delhi District Cricket Association when he was at its helm.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X