കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വിസ്സ് ബാങ്കിലെ കള്ളപ്പണവും ഇനി 'മോദി പിടിക്കും'... ഇനി ആ കളിയും നടക്കില്ല, അതിനും കരാര്‍ ആയി

സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ അക്കൗണ്ട് വിവരങ്ങള്‍ സ്വയമേവ കൈമാറുന്നതിനുള്ള കരാറിലാണ് ഇന്ത്യും സ്വിറ്റ്സര്‍ലാന്‍ഡും ഒപ്പിട്ടിരിക്കുന്നത്

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് നോട്ട് നിരോധനം ഏര്‍പ്പെടുത്തിയപ്പോള്‍ വിദേശത്തുള്ള കള്ളപ്പണം പിടികൂടാത്തതിനെ കുറിച്ചായിരുന്നു എതിര്‍ വിഭാഗത്തിന്റെ ചോദ്യങ്ങള്‍. എന്നാല്‍ ഇപ്പോഴിതാ അവര്‍ക്കുളള ഉത്തരവും തയ്യാറായിക്കഴിഞ്ഞിരിക്കുന്നു.

ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കൈമാറുന്നത് സംബന്ധിച്ച് ഇന്ത്യയും സ്വിറ്റ്‌സര്‍ലാന്‍ഡും തമ്മില്‍ കരാര്‍ ഒപ്പിട്ടു. ഇതുവഴി സ്വിറ്റ്‌സര്‍ലാന്‍ഡില്‍ അക്കൗണ്ട് ഉള്ള ഇന്ത്യക്കാരുടെ വിവരങ്ങള്‍ സര്‍ക്കാരിന് ലഭിക്കും.

സ്വിസ് നിയമങ്ങളായിരുന്നു നേരത്തെ ഇക്കാര്യത്തില്‍ ഇന്ത്യക്ക് പ്രതിസന്ധി സൃഷ്ടിച്ചത്. തങ്ങളുടെ ഉപഭോക്താക്കളുടെ വിവരങ്ങള്‍ കൈമാറാനുള്ള ഒരു ബാധ്യതയും സ്വിസ് ബാങ്കിന് ഉണ്ടായിരുന്നില്ല. എന്നാല്‍ ഇനി കാര്യങ്ങള്‍ ഇന്ത്യക്ക് കുറച്ച് കൂടി എളുപ്പമാകും.

ഇന്ത്യക്ക് നേട്ടം

ഇന്ത്യക്ക് നേട്ടം

കള്ളപ്പണത്തിനെതിരെയുള്ള പോരാട്ടത്തില്‍ നിര്‍ണായക സ്ഥാനമാണ് ഈ കരാറിനുള്ളത്. സ്വിസ് ബാങ്കിലായിരുന്നു ഇന്ത്യയില്‍ നിന്നുള്ള കള്ളപ്പണം പ്രധാനമായും നിക്ഷേപിക്കപ്പെട്ടിരുന്നത്.

 ഇന്ത്യന്‍ അക്കൗണ്ടുകള്‍

ഇന്ത്യന്‍ അക്കൗണ്ടുകള്‍

സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ അക്കൗണ്ട് വിവരങ്ങള്‍ സ്വയമേവ ഇന്ത്യക്ക് ലഭിക്കുന്ന കരാറില്‍ ആണ് ഇപ്പോള്‍ ഒപ്പിട്ടിരിക്കുന്നത്. ഇത് കാര്യങ്ങള്‍ ഏറെ എളുപ്പത്തിലാക്കും.

എന്ന് മുതല്‍

എന്ന് മുതല്‍

എന്ന് മുതലാണ് ഈ വിവരങ്ങള്‍ ലഭ്യമാവുക എന്നം വ്യക്തമായിട്ടുണ്ട്. 2019 സെപ്തംബര്‍ മാസം മുതലായിരിക്കും അക്കൗണ്ട് വിവരങ്ങള്‍ ലഭിക്കുക.

 ഏതൊക്കെ

ഏതൊക്കെ

എന്നാല്‍ ഇക്കാലമത്രയും സ്വിസ് ബാങ്കില്‍ ഇന്ത്യക്കാര്‍ക്കുണ്ടായ അക്കൗണ്ടുകളുടെ മുഴുവന്‍ വിവരങ്ങളും ഇത് വഴി ലഭിക്കില്ല. 2018 മുതലുള്ള വിവരങ്ങള്‍ മാത്രമേ ലഭിക്കൂ.

 ഒപ്പിട്ടത്

ഒപ്പിട്ടത്

സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് അധ്യക്ഷന്‍ സുശീല്‍ ചന്ദ്രയും സ്വിസ് എംബസി ഓഫ് ഇന്ത്യയുടെ ഉപമേധാവിയായ ഗില്ലെസ് റോഡ്യൂട്ടുമാണ് കരാറില്‍ ഒപ്പിട്ടിരിക്കുന്നത്. നിര്‍ണായകമായ മുന്നേറ്റം എന്നാണ് റവന്യു സെക്രട്ടറി ഹസ്മുഖ് ആധിയ ഇതിനോട് പ്രതികരിച്ചത്.

 ആദായനികുതി വകുപ്പ്

ആദായനികുതി വകുപ്പ്

കരാര്‍ പ്രാബല്യത്തില്‍ വരുന്നതോടെ ആദായനികുതി വകുപ്പിന് സ്വിസ് ബാങ്കിലെ ഇന്ത്യന്‍ അക്കൗണ്ടുകളിലേക്കുള്ള പണമൊഴുക്ക് സംബന്ധിച്ച കൃത്യമായ വിവരം ലഭിക്കും. പിന്നെ നടപടിയെടുക്കാനും ബുദ്ധിമുട്ടില്ല.

 നിലവിലെ പ്രശ്‌നം

നിലവിലെ പ്രശ്‌നം

നിലവിലെ സാഹചര്യത്തില്‍ സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ അക്കൗണ്ട് വിവരങ്ങള്‍ ലഭ്യമല്ല. സര്‍ക്കാരിന് ചില സൂചനകള്‍ ഉണ്ടെങ്കിലും ആ വിവരങ്ങള്‍ പുറത്ത് വിടാന്‍ പോലും ആകാത്ത സ്ഥിതിയാണ്.

 ആര് വിചാരിച്ചാലും

ആര് വിചാരിച്ചാലും

മുന്‍ സര്‍ക്കാരുകളും കള്ളപ്പണത്തിന്റെ കാര്യത്തില്‍ നടപടികള്‍ എടുക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ സ്വിറ്റ്‌സര്‍ലാന്‍ഡ് നിയമങ്ങളായിരുന്നു അന്ന് വിലങ്ങുതടിയായത്.

English summary
India and Switzerland signed on Tuesday a pact for automatic exchange of information which would help authorities access details of Swiss bank accounts held by Indians, a move which is seen as crucial for the government's fight against black money.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X