Get Updates
Get notified of breaking news, exclusive insights, and must-see stories!

പാര്‍ട്ടിക്കിടെ അമിത ലഹരി മരുന്നുപയോഗം നടി മരിച്ചു:പീഡിപ്പിച്ചു കൊലപ്പെടുത്തിയെന്ന് ബന്ധുക്കള്‍

മുംബൈ: അമിതമായി ലഹരി മരുന്നു ഉപയോഗിച്ച ബോളിവുഡ് സഹനടിയായ ഇരുപത്തൊന്നു കാരി മരണപ്പെട്ടു. സുഹൃത്തുക്കളുമായി നടത്തിയ പാര്‍ട്ടിക്കിടെയാണ് താരം അമിതമായി മയക്കു മരുന്നുപയോഗിച്ചത്. മുംബൈ സ്വദേശിയായ റുഖ്‌സര്‍ ഖാന്‍ ആണ് മരിച്ചത്. എന്നാല്‍ നടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കല്‍ ആരോപിച്ചു. വാടകയ്‌ക്കെടുത്ത വീട്ടിലാണ് ഇവര്‍ പാര്‍ട്ടി നടത്തിയിരുന്നത്.

പാര്‍ട്ടി കഴിഞ്ഞ ഉറങ്ങാന്‍ പോയ റുക്‌സര്‍ രാവിലെയായിട്ടും എഴുന്നേല്‍ക്കാതിരുന്നപ്പോള്‍ പാര്‍ട്ടിയുടെ ക്ഷീണത്തില്‍ ഉറങ്ങുകയാണെന്നാണ് സുഹൃത്തുക്കള്‍ കരുതിയത്. എന്നാല്‍ വൈകുന്നേരമായിട്ടും ഫോണ്‍ വിളിച്ചിട്ടും എടുക്കാതിരുന്നത് സംശയത്തിന് ഇടയാക്കിയിരുന്നു. എന്നാല്‍ മകളുടെ മരണം ലഹരി മരുന്ന്‌സ പ്രയോഗം കൊണ്ടല്ല കൊലപാതകമാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

റുഖ്‌സര്‍ ഖാന്‍

റുഖ്‌സര്‍ ഖാന്‍

ബോളിവുഡിന്റെ സ്വന്തം സഹനടിയാണ് റുഖസര്‍ ഖാന്‍. മുംബൈ സ്വദേശിയായ താരം സുഹൃത്തുക്കള്‍ക്കൊപ്പം നടത്തിയ പാര്‍ട്ടിയില്‍ അമിതമായി ലഹരി മരുന്നു ഉപയോഗിച്ചതിനെ തുടര്‍ന്നായിരുന്നു മരണം.

വാടകയ്‌ക്കെടുത്ത വീട്ടില്‍ പാര്‍ട്ടി

വാടകയ്‌ക്കെടുത്ത വീട്ടില്‍ പാര്‍ട്ടി

നടിയും സുഹൃത്തുക്കളും പാര്‍ട്ടി നടത്തിയത് വാടകയ്‌ക്കെടുത്ത വീട്ടിലായിരുന്നു, സിനിമാ മേഖലയില്‍ ഉള്ളവര്‍ തന്നെയാണ് സുഹൃത്തുക്കള്‍. പായല്‍, തൗഹിദ്, സമീര്‍ എന്നിവരാണ് ഒപ്പമുണ്ടായിരുന്നത്.

പുലര്‍ച്ച വരെ

പുലര്‍ച്ച വരെ

ഇവരുടെ പാര്‍ട്ടി പുലര്‍ച്ച വരെ നീണ്ടു നിന്നിരുന്നു. അതിരാവിലെ പായല്‍ ബിയര്‍ കാനുകളുമായി സ്വന്തം വീട്ടിലേക്ക് പോയി എന്നു പറയപ്പെടുന്നുണ്ട്. അതേ സമയത്തും പാര്‍ട്ടി തീര്‍ന്നില്ല എന്നും ആരോപണമുണ്ട്.

പാര്‍ട്ടിയുടെ ക്ഷീണത്തില്‍ ഉറങ്ങിയത്

പാര്‍ട്ടിയുടെ ക്ഷീണത്തില്‍ ഉറങ്ങിയത്

പാര്‍ട്ടി കഴിഞ്ഞ ഉറങ്ങാന്‍ പോയ റുക്‌സര്‍ രാവിലെയായിട്ടും എഴുന്നേല്‍ക്കാതിരുന്നപ്പോള്‍ പാര്‍ട്ടിയുടെ ക്ഷീണത്തില്‍ ഉറങ്ങുകയാണെന്നാണ് സുഹൃത്തുക്കള്‍ കരുതിയത്. എന്നാല്‍ വൈകുന്നേരമായിട്ടും ഫോണ്‍ വിളിച്ചിട്ടും എടുക്കാതിരുന്നത് സംശയത്തിന് ഇടയാക്കിയിരുന്നു.

സുഹൃത്തുക്കള്‍ അന്വേഷിച്ചത്

സുഹൃത്തുക്കള്‍ അന്വേഷിച്ചത്

ഫോണ്‍ വിളിച്ചിട്ടും എടുക്കാതിരുന്ന റുഖ്‌സറിനെ തേടി സുഹൃത്തുക്കള്‍ വാടക വീട്ടില്‍ എത്തുകയായിരുന്നു. എന്നാല്‍ റുഖ്‌സര്‍ മരിച്ച നിലയില്‍ കാണുകയായിരുന്നു.

പോലീസിനെ അറിയിച്ചത്

പോലീസിനെ അറിയിച്ചത്

നടി മരിച്ചതറിഞ്ഞറിഞ്ഞ സുഹൃത്തുക്കള്‍ ഉടന്‍ തന്നെ പോലീസിനെ അറിയിക്കുകയായിരുന്നു.

പോലീസ് നിഗമനം

പോലീസ് നിഗമനം

അമിത ലഹരി ഉപയോഗിച്ചാണ് നടി മരിച്ചതെന്നാണ് പോലീസിന്റെ നിഗമനം . എന്നാല്‍ തങ്ങളുടെ മകള്‍ ലഹരി ഉപയോഗിക്കാറില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

ബന്ധുക്കളുടെ സംശയം

ബന്ധുക്കളുടെ സംശയം

മകള്‍ അറിയാതെ ലഹരി മരുന്ന് നല്‍കി ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയതെന്നാണ് മാതാപിതാക്കള്‍ സംശയിക്കുന്നത്.

വസ്ത്രം മാറിയത്

വസ്ത്രം മാറിയത്

പോലീസ് വൈകുന്നേരം തന്നെ മരണ വിവരം അറിഞ്ഞിരുന്നുവെങ്കിലും വീട്ടുകാരെ അറിയിച്ചത് അടുത്ത ദിവസം മാത്രമാണ്. ഇതേ സമയം റുഖ്‌സര്‍ വസ്ത്രം മാറിയിരുന്നതായും വീട്ടുകാര്‍ സംശയിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+