കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിനിമാ ഷൂട്ടിങ് നിര്‍ത്തിവച്ചു; ഈ മാസം 31 വരെ ടിവി ഷോകളും ചിത്രീകരിക്കില്ല

  • By Desk
Google Oneindia Malayalam News

ദില്ലി: കൊറോണ വൈറസ് രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ മുന്‍കരുതലെന്നോണം സിനിമാ ചിത്രീകരണങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ തീരുമാനം. ടെലിവിഷന്‍ ഷോകളുടെ ചിത്രീകരണവും ഉണ്ടായിരിക്കില്ല. ഈ മാസം 19 മുതല്‍ 31 വരെയാണ് ഷൂട്ടിങ് നിര്‍ത്തിവയ്ക്കുന്നത്. ദില്ലിയില്‍ ചേര്‍ന്ന സിനിമാ സംഘടനകളുടെ യോഗത്തിന്റേതാണ് തീരുമാനം. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായിട്ടാണ് സിനിമാ മേഖലയിലെ സംഘടനകളുടെ തീരുമാനം.

X

കൊറോണ വൈറസ് രോഗം ദുരന്തമായി കഴിഞ്ഞദിവസം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്നാണ് സംഘടനകള്‍ ദില്ലിയില്‍ യോഗം ചേര്‍ന്നതും സുപ്രധാനമായ തീരുമാനം കൈക്കൊണ്ടതും. അതേസമയം, തമിഴ് സിനിമാ ചിത്രീകരണം പൂര്‍ണമായി നിര്‍ത്തിവയ്ക്കാന്‍ മോഷന്‍ പിക്‌ചേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തീരുമാനിച്ചു. ചെന്നൈയില്‍ ചേര്‍ന്ന യോഗത്തിന്റേതാണ് തീരുമാനം. സിനിമ, സീരിയല്‍, വെബ് സീരീസ് എന്നിവയുടെയെല്ലാം ഷൂട്ടിങ് നിര്‍ത്തിവയ്ക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

ഇതുവരെ രാജ്യത്ത് 107 കൊറോണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം അറിയിച്ചു. അക്ഷയ് കുമാര്‍ പോലീസ് വേഷത്തിലെത്തുന്ന സൂര്യവംശി എന്ന ചിത്രത്തിന്റെ റിലീസ് കഴിഞ്ഞാഴ്ച നീട്ടിവച്ചിരുന്നു.

രാജ്യത്തിന്റെ എല്ലാ കരാതിര്‍ത്തികളും അടയ്ക്കാന്‍ കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്. പശ്ചിമ ബംഗാളില്‍ മാര്‍ച്ച് 31 വരെ എല്ലാ കലാലയങ്ങളും അടച്ചിടാന്‍ തീരുമാനിച്ചു. പരീക്ഷകള്‍ക്ക് മാറ്റമില്ല. ഭൂട്ടാന്‍ അതിര്‍ത്തി അടച്ചിടുകയും ചെയ്തു. ഹിമാചല്‍ പ്രദേശില്‍ മാര്‍ച്ച് 31 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങളും സിനിമാ ശാലകളും അടച്ചിട്ടു. മുന്‍കരുതല്‍ നടപടികളുടെ ഭാഗമാണിതെന്ന് മുഖ്യമന്ത്രി ജയ് റാം താക്കൂര്‍ പറഞ്ഞു.

മധ്യപ്രദേശില്‍ അവസാന ലാപ്പില്‍ കോണ്‍ഗ്രസ്; വിമതര്‍ നേതാക്കളെ വിളിച്ചു, ഇനി ഭയമില്ലെന്ന് റാവത്ത്മധ്യപ്രദേശില്‍ അവസാന ലാപ്പില്‍ കോണ്‍ഗ്രസ്; വിമതര്‍ നേതാക്കളെ വിളിച്ചു, ഇനി ഭയമില്ലെന്ന് റാവത്ത്

വിദേശത്ത് നിന്ന് എത്തിയവരിലൂടെയാണ് ഇന്ത്യയില്‍ കൊറോണ രോഗം വ്യാപിച്ചത്. ആദ്യം കണ്ടത് കേരളത്തിലാണ്. ചൈനയില്‍ നിന്ന് എത്തിയ വിദ്യാര്‍ഥികള്‍ക്കായിരുന്നു രോഗം. പിന്നീട് ഇറ്റലിയില്‍ നിന്ന് എത്തിയവര്‍ക്കും രോഗം കണ്ടു. ഇതോടെ ദേശീയതലത്തില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. വിദേശത്ത് നിന്ന് എത്തിയ 12 ലക്ഷം പേരെ പരിശോധിച്ചുവെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞു. വിമാനത്താവളങ്ങളില്‍ വച്ച് തന്നെ പരിശോധന നടത്തിയ കണക്കാണ് അദ്ദേഹം പുറത്തുവിട്ടത്.

ഉത്തര്‍ പ്രദേശില്‍ കൊറോണ വൈറസ് പരിശോധനയ്ക്ക് അഞ്ച് ലാബുകള്‍ തയ്യാറാക്കി. ലഖ്‌നൗ, അലിഗഡ്, വാരണാസി, ഗോരഖ്പൂര്‍ എന്നിവിടങ്ങളിലാണ് ലാബുകള്‍. വിദ്യാലയങ്ങള്‍ അടച്ചിടാന്‍ പഞ്ചാബ് സര്‍ക്കാരും ആലോചിക്കുന്നുണ്ട്. കേരളത്തില്‍ ഇന്ന് ശനിയാഴ്ചയും ഞായറാഴ്ചയും കൊറോണ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എല്ലായിടത്തും കനത്ത ജാഗ്രത തുടരുകയാണ്. മഹാരാഷ്ട്രയിലാണ് കൂടുതല്‍ കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

English summary
Film bodies to halt shooting of movies, TV shows
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X