ആവശ്യക്കാര്‍ക്ക് പെണ്‍കുട്ടികളെ എത്തിക്കും!! സിനിമയുടെ മറവില്‍ നടക്കുന്നത്..! സംവിധായകന്‍ പിടിയിൽ!!

  • By: അനാമിക
Subscribe to Oneindia Malayalam

ബെംഗളൂരു: സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നതും പെണ്‍വാണിഭം നടത്തുന്നതും കൂടിവരികയാണ്. സിനിമയുമായി യാതൊരു ബന്ധമില്ലാത്തവര്‍ പോലും ഇത്തരത്തില്‍ തട്ടിപ്പ് നടത്തുന്നു. എന്നാല്‍ പ്രശസ്ത സിനിമാ സംവിധായകന്‍ തന്നെ ഇത്തരത്തില്‍ പെണ്‍കുട്ടികളെ ആവശ്യക്കാര്‍ക്ക് എത്തിക്കുന്നുവെന്ന ഞെട്ടിക്കുന്ന വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്.

Read Also: ജയലളിതയുടേയും ശശികലയുടേയും പുറത്തറിയാത്ത രഹസ്യങ്ങള്‍..!! കോടനാട് എസ്‌റ്റേറ്റിലെ സത്യം പുറത്ത്..!

Read Alos: ശശീന്ദ്രന്‍ മാധ്യമപ്രവര്‍ത്തകയെ തുണിപൊക്കി കാട്ടി...!! സാക്ഷിയുണ്ട്...!! മുന്‍മന്ത്രി കുടുങ്ങും..!!

ഞെട്ടിക്കുന്ന പെൺവാണിഭം

സിനിമാ നിര്‍മ്മാണത്തിന്റെ മറവില്‍ നടക്കുന്ന ഞെട്ടിക്കുന്ന പെണ്‍വാണിഭത്തിന്റെ വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. കന്നഡ സിനിമയിലെ സംവിധായകനായ പ്രക്യാത് പോണ്‍സി എന്നയാളാണ് പിടിയിലായിരിക്കുന്നത്.

എല്ലാം സിനിമയുടെ മറവിൽ

താന്‍ പുതിയ സിനിമ എടുക്കാന്‍ പോകുന്നുവെന്നും സിനിമയില്‍ പുതുമുഖ നായികമാരെ ആവശ്യമുണ്ടെന്നും പറഞ്ഞായിരുന്നു ഇയാള്‍ പെണ്‍കുട്ടികളെ വലയിലാക്കിയിരുന്നത്. ഇങ്ങനെ എത്തുന്ന പെണ്‍കുട്ടികളെ ആവശ്യക്കാര്‍ക്ക് കാഴ്ച വെയ്ക്കുകയായിരുന്നു പതിവ്.

ഓഡിഷനെന്ന പേരിൽ

സുഹൃത്തിന്റ ഫ്‌ളാറ്റ് വാടകയ്ക്ക് എടുത്തിട്ടായിരുന്നു സംവിധായകന്റെ പെണ്‍വാണിഭം. സിനിമയിലേക്കുള്ള ഓഡിഷന്‍ എന്ന പേരിലാണ് പെണ്‍കുട്ടികളെ ഫ്‌ളാറ്റിലേക്ക് ഇയാള്‍ വിളിച്ചുവരുത്തിയിരുന്നതെന്ന് പോലീസ് പറയുന്നു.

അയൽക്കാർ പണികൊടുത്തു

ഫ്‌ളാറ്റില്‍ അപരിചിതരായ ആളുകള്‍ സ്ഥിരമായി വന്നു പോകുന്നത് ശ്രദ്ധയില്‍പ്പെട്ട അയല്‍ക്കാര്‍ വിവരം ഫ്‌ളാറ്റ് ഉടമസ്ഥനും സംവിധായകന്റെ സുഹൃത്തുമായ പുരുഷോത്തം എന്നയാളെ അറിയിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഫ്‌ളാറ്റ് ഒഴിഞ്ഞുകൊടുക്കാന്‍ പുരുഷോത്തം സംവിധായകനോട് ആവശ്യപ്പെട്ടു.

ഗുണ്ടകളെ വെച്ച് ഭീഷണി

എന്നാല്‍ ഫ്‌ളാറ്റ് ഒഴിഞ്ഞുകൊടുക്കുന്നത് പകരം സംവിധായകന്‍ പുരുഷോത്തമിനെ ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതോടെ ഫ്‌ളാറ്റ് ഉടമ പോലീസിനെ സമീപിക്കുകയും സംവിധായകനെതിരെ പരാതിപ്പെടുകയും ചെയ്തു.

സംഘം പോലീസ് പിടിയിൽ

പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് എത്തി ഫ്‌ളാറ്റില്‍ റെയ്ഡ് നടത്തി. ആ സമയത്ത് സംഘത്തിലെ പെണ്‍കുട്ടികളക്കം ഫ്‌ളാറ്റിലുണ്ടായിരുന്നു. സംവിധായകനെതിരെ പെണ്‍വാണിഭക്കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. യുവതികളേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

English summary
Famous Kannada film director arrested for running Sex racket in the name of film audition
Please Wait while comments are loading...