മാണ്ഡ്യയില്‍ സുമലത മത്സരിക്കണമെന്ന് ആവശ്യം! പിന്തുണച്ച് കോണ്‍ഗ്രസ്! കുമാരസ്വാമിയുടെ മകനെ തഴയും?
കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സീറ്റ് വിഭജന ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെ മാണ്ഡ്യ മണ്ഡലത്തിലേക്ക് അന്തരിച്ച മുന്‍ കേന്ദ്രമന്ത്രിയും നടനുമായ അംബരീഷിന്റെ ഭാര്യ നടി സുമലത മത്സരിപ്പിക്കണമെന്ന ആവശ്യം ശക്തം. മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയുടെ മകനും നടനുമായ നിഖില്‍ കുമാരസ്വാമിയെ മാണ്ഡ്യയില്‍ നിന്ന് മത്സരിപ്പിക്കാന്‍ ജെഡിഎസ് ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് മണ്ഡലത്തിലേക്ക് സുമലതയുടെ പേര് ഉയര്‍ന്ന് കേള്‍ക്കുന്നത്. സ്ഥാനാര്‍ത്ഥിയാകുമോയെന്ന കാര്യത്തില്‍ സുമലതയും നിലപാട് അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.വിശദാംശങ്ങള്‍ ഇങ്ങനെ

അംബിയുടെ സുമലത
കന്നഡ സിനിമാ താരവും മുന്‍ കേന്ദ്രമന്ത്രിയുമായ അംബരീഷിന്റെ ഭാര്യ സുമലത തന്നെ മാണ്ഡ്യ മണ്ഡലത്തില്‍ നിന്ന് മത്സരിക്കണമെന്ന വാദം ശക്തമാണ്. മൂന്ന് തവണ മാണ്ഡ്യയില്‍ നിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നേതാവാണ് അംബരീഷ്.

കുമാരസ്വാമിയുടെ മകന്
അതേസമയം കുമാരസ്വാമിയുടെ മകന് വേണ്ടി മാണ്ഡ്യ വേണമെന്ന ആവശ്യമാണ് ജെഡിഎസ് ഉയര്‍ത്തുന്നത്.അംബരീഷിന്റെ ഭാര്യയ്ക്ക് വേണ്ടി ആയത് കൊണ്ട് തന്നെ ജെഡിഎസ് ഇക്കാര്യത്തില്‍ ഉടക്കിട്ടേക്കില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.

കോണ്‍ഗ്രസും ജെഡിഎസും
1994 ല്‍ കോണ്‍ഗ്രസിലൂടെയാണ് അംബരീഷ് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചതെങ്കിലും 96 ല്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് പിണങ്ങി ജനതാദള്‍ എസില്‍ ചേര്‍ന്നിരുന്നു. എന്നാല്‍ പിന്നീട് കോണ്‍ഗ്രസില്‍ എത്തി.

രാജിവെച്ചു
തുടര്‍ന്ന് അംബരീഷ് മന്മോഹന് സിങ്ങ് മന്ത്രിസഭയില്‍ വാര്‍ത്താ വിനിമയ മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ കാവേരീ നദീ ജല തര്‍ക്കവുമായി ബന്ധപ്പെട്ട് മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചു. പിന്നീട് സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമായി.

കോണ്‍ഗ്രസ് നേതൃത്വവുമായി
പിന്നീട് 2012 ല്‍ സിദ്ധരാമയ്യ സര്‍ക്കാരില്‍ ഭവനവകുപ്പ് മന്ത്രി ആയിരുന്നു. എന്നാല്‍ മന്ത്രിസഭാ വികസനത്തില്‍ തഴയപ്പെട്ടു. ഇതോടെ കോണ്‍ഗ്രസ് നേതൃത്വവുമായി അംബരീഷ് അകന്നിരുന്നു. എന്നാല്‍ മാണ്ഡ്യയില്‍ 2018 ല്‍ അംബരീഷിന് കോണ്‍ഗ്രസ് സീറ്റ് വാഗ്ദാനം ചെയ്തെങ്കിലും അദ്ദേഹം അത് നരസിച്ചു.

കോണ്‍ഗ്രസ് കണക്കുകൂട്ടല്‍
വൊക്കാലിംഗ സമുദായത്തിന് സ്വാധീനമുള്ള സമുദായമാണ് മാണ്ഡ്യ. സുമലതയെ അവിടെ മത്സരിപ്പിച്ചാല്‍ സഹതാപതരംഗം വഴി വോട്ട് പെട്ടിയിലാകുമെന്ന് കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നുണ്ട്.

പിന്തുണച്ച് സിനിമാ കൂട്ടായ്മ
സുമലതയെ തന്നെ മത്സരിപ്പിക്കണമെന്നാണ് സിനിമാ കൂട്ടായ്മയും ആവശ്യമുയര്‍ത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഫിലിം ഫ്രാറ്റേണിറ്റി നടത്തി യോഗത്തിലും ഇതേ ആവശ്യം ഉയര്‍ന്നു. അംബരീഷിന്റെ മകന് അഭിഷേക് ഗൗഡയോ ഭാര്യ സുമലതയോ മാണ്ഡ്യയില്‍ നിന്ന് മത്സരിക്കണമെന്നാണ് കൂട്ടായ്മയുടെ ആവശ്യം.

മത്സരിക്കും
നേരത്തേ രാഷ്ട്രീയ പ്രവേശനം വിസമ്മതിച്ച സുമലത സിനിമാ കൂട്ടായ്മ പിന്തുണ പ്രഖ്യാപിച്ചതോടെ മത്സരിച്ചേക്കുമെന്നാണ് വിവരം. കോണ്‍ഗ്രസോ ജെഡിഎസോ പിന്തുണച്ചില്ലേങ്കില് സുമലത സ്വതന്ത്രയായി മത്സരിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

എതിര്‍പ്പില്ല
അതേസമയം സുമലതയോ അഭിഷേകോ സ്ഥാനാര്‍ത്ഥിയാകുന്നതില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് എതിര്‍പ്പില്ലെന്ന് മാണ്ഡ്യ കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷന്‍ പറഞ്ഞു. മണ്ഡലത്തില്‍ കുമാരസ്വാമിയുടെ മകന് നിഖില്‍ കുമാരസ്വാമി അപരിചിതനാണ്.

നിര്‍ദ്ദേശിക്കുമെന്ന് അധ്യക്ഷന്‍
എന്നാല്‍ സുമലതയും അഭിഷേകും മണ്ഡലത്തിന് പരിചിതരാണ്. അതിനാല്‍ ഇരുവരില്‍ ആരെങ്കിലും സ്ഥാനാര്‍ത്ഥിയാകുന്നതാകും ഉചിതമെന്നും അദ്ദേഹം പറഞ്ഞു. സുമലതയെയോ മകന് അഭിഷേകിനെയോ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് പാര്‍ട്ടി നേതാക്കളോട് താന്‍ ആവശ്യപെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications