സിനിമാ നിർമാതാവ് അമ്പലത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ; ഭീഷണിയെ തുടർന്നെന്ന് ആത്മഹത്യാക്കുറിപ്പ്
മുംബൈ: സിനിമാ നിർമാതാവും മുൻ എൻസിപി നേതാവുമായ പപ്പു ലാദ് (51) നെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. സൗത്ത് മുംബൈയിലെ ഗ്രാന്റ് റോഡിന് സമീപത്തുള്ള ഗണപതി ക്ഷേത്രത്തിനകത്ത് തൂങ്ങിമരിച്ച നിലയിലാണ് പപ്പു ലാദിനെ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്ത് നിന്നും ആത്മഹത്യാക്കുറുപ്പ് ലഭിച്ചതായി പോലീസ് വ്യക്തമാക്കി.
ഒരു കെട്ടിട നിർമാണ കോൺട്രാക്ടറുടെ ഭീഷണിയിൽ മനം നൊന്ത് ജീവൻ അവസാനിപ്പിക്കുകയാണെന്നാണ് ആത്മഹത്യ കുറിപ്പിൽ വ്യക്തമാക്കുന്നത്. പപ്പു ലാദിന്റെ മകൻ അങ്കൂർ ലാദിന്റെ പരാതിയെതുടർന്ന് ആത്മഹത്യാ പ്രേരണാകുറ്റത്തിന് പോലീസ് ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.

എൽ ജി പ്രൊഡക്ഷൻസ് എന്ന ബാനറിൽ നിരവധി മറാത്തി ചിത്രങ്ങൾ നിർമിച്ചിട്ടുണ്ട് പപ്പു ലാദ്. ഇദ്ദേഹം ആത്മഹത്യ ചെയ്യാനുണ്ടായ സാഹചര്യം അന്വേഷിച്ച് വരികയാണെന്ന് പോലീസ് അറിയിച്ചു.












Click it and Unblock the Notifications