അര്‍ണാബ് ഗോസ്വാമി ഞങ്ങള്‍ക്കു നേരെയുള്ള 'കുര' ആദ്യം നിര്‍ത്തട്ടെയെന്ന് ആനന്ദ് പട്‌വര്‍ദ്ധന്‍
മുംബൈ: രാജ്യത്തെ സാധാരണക്കാര്‍ അസഹിഷ്ണുതയുടെ ഭാഗമായി കൊല്ലപ്പെടുന്നതിനെതിരെ ഒട്ടേറെ പ്രമുഖര്‍ തങ്ങളുടെ പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കി പ്രതിഷേധിച്ചിരുന്നു. ഇത്തരം കൊലപാതകങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്ന മൗനത്തില്‍ പ്രതിഷേധിച്ച് പ്രമുഖ ഫിലിം മേക്കര്‍ ആനന്ദ് പട്‌വര്‍ദ്ധനും പുരസ്‌കാരം തിരികെ നല്‍കിയിരുന്നു. ആനന്ദ് പട്‌വര്‍ദ്ധന്റെ നടപടിയില്‍ പ്രതിഷേധിച്ച് ഒട്ടേറെ പേര്‍ രംഗത്തുവരികയുമുണ്ടായി.
ഇതു ദേശീയ മധ്യമങ്ങളും ആഘോഷിച്ചു എന്നു തന്നെ പറയാം. ടൈംസ് ഗ്രൂപ്പ് എഡിറ്ററും ടൈംസ് നൗ ചാനലിന്റെ ചീഫ് എഡിറ്ററുമായ അര്‍ണാബ് ഗോസ്വാമിയും ആനന്ദ് പട്‌വര്‍ദ്ധനുനേരെ പ്രതികരിക്കുകയുണ്ടായി. ആനന്ദ് പട്‌വര്‍ദ്ധനെ കാണാനില്ലെന്നും അദ്ദേഹം ഒരു ചാനലിനും മുഖം തരുന്നില്ലെന്നും അര്‍ണാബ് വിമര്‍ശിക്കുകയുണ്ടായി. ഇതിനെതിരെയാണ് ആനന്ദ് ഫേസ്ബുക്കില്‍ പേസ്റ്റിട്ടിരിക്കുന്നത്.

ആരോപണങ്ങളിങ്ങനെ
ആനന്ദ് പട്‌വര്‍ദ്ധനെ കാണാനില്ലെന്നും അദ്ദേഹം ഒരു ചാനലിനും മുഖം തരുന്നില്ലെന്നുമുള്ള വിമര്‍ശനമായിരുന്നു അര്‍ണാബ് ഗോസ്വാമി ഉയര്‍ത്തിയിരുന്നത്.

ടൈംസ് നൗവിനെതിരെ
ഞാന്‍ എന്തുകൊണ്ടാണ് നിങ്ങളുടെ ചാനലില്‍ പ്രത്യക്ഷപ്പെടാത്തത് എന്ന് മനസിലായിട്ടില്ലെങ്കില്‍ ഞാനതു വിശദീകരിക്കാമെന്നു പറഞ്ഞാണ് ആനന്ദ് ഫേസ്ബുക്ക് പോസ്റ്റിട്ടിരിക്കുന്നത്. ടൈംസ് നൗ ചാനലിന്റെ ചീഫ് എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമി ഞങ്ങള്‍ക്കു നേരെയുള്ള 'കുര' ആദ്യം നിര്‍ത്തട്ടെ. അപ്പോള്‍ ചാനലില്‍ ചര്‍ച്ചയ്ക്കിരിക്കാമെന്നാണ് അദ്ദേഹം പറഞ്ഞത്.

തന്നെ കാണിനില്ലെന്ന് പറഞ്ഞു
തന്നെ കാണാനില്ലെന്നാണ് അര്‍ണാബ് ചാനലിലൂടെ പറഞ്ഞത്. എന്നാല്‍, അദ്ദേഹം മറ്റ് ചാനല്‍ കൂടി നോക്കേണ്ടിയിരിക്കുന്നു. അതില്‍ ഒരുപക്ഷെ തന്നെ കണ്ടേക്കാമെന്നും ആനന്ദ് ഫേസ്ബുക്കില്‍ കുറിക്കുന്നു.

ബഹുമാനമില്ലാത്ത പെരുമാറ്റം
പുരസ്‌കാരങ്ങള്‍ തിരികെ നല്‍കിയപ്പോള്‍ ഞങ്ങള്‍ക്കു നേരെ കുരയ്ക്കുകയാണ് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ അര്‍ണാബ് ചെയ്തത്. കാര്യഗൗരവവും ബഹുമാനവുമില്ലാത്ത അദ്ദേഹത്തിന്റെ സ്വഭാവമാണ് അതില്‍ നിന്നും വ്യക്തമായതെന്നും ആനന്ദ് പറയുന്നു.

എതിര്‍പ്പുകള്‍ സ്വാഭാവികം
ചില വിഷയത്തോടുള്ള എതിര്‍പ്പും അഭിപ്രായവും മനസിലാക്കാം. പക്ഷെ, എന്തിനാണ് കുരയ്ക്കുന്നതെന്ന് മനസിലാകുന്നില്ല. ആരെങ്കിലും പറഞ്ഞ് കുരയ്ക്കുകയായിരിക്കാമെന്നും അദ്ദേഹം പറയുന്നു.
|
കുരയ്ക്കുന്നത് നിര്‍ത്തിയാല്‍...
ആരെങ്കിലും ഒരു ബിസ്‌ക്കറ്റ് നല്‍കുകയാണെങ്കില്‍ അതും വാങ്ങിച്ച് കുരയ്ക്കുന്നത് അദ്ദേഹം ആദ്യം നിര്‍ത്തട്ടെ. അങ്ങനെയാണെങ്കില്‍ ടൈംസ് നൗവിലെ ചാനല്‍ ചര്‍ച്ചയ്ക്ക് പോകുന്നതിനെക്കുറിച്ച് ആലോചിക്കാമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍












Click it and Unblock the Notifications