കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍എസ്എസ്സിന്റെ വൃത്തികെട്ട പുരുഷാധിപത്യ മാനസികാവസ്ഥ: ബിജെപി എംഎല്‍ക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍

Google Oneindia Malayalam News

ദില്ലി: ഹത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായ യുവതി കൊല്ലപ്പെട്ട സംഭവത്തെ ന്യായീകരിച്ച് രംഗത്തെത്തിയ ബിജെപി എംഎല്‍എയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ആര്‍എസ്എസ്സിന്റെ വൃത്തികെട്ട പുരുഷാധിപത്യ മാനസികാവസ്ഥയാണ് അദ്ദേഹത്തില്‍ പ്രവര്‍ത്തിച്ചതെന്നാണ് രാഹുല്‍ ഗാന്ധി പ്രതികരിച്ചത്.
'ആര്‍.എസ്.എസിന്‍റെ വൃത്തിക്കെട്ട പുരുഷമേധാവിത്വ ചിന്ത ഇത്തരത്തിലാണ് പ്രവര്‍ത്തിക്കുക. ആണുങ്ങള്‍ ബലാത്സംഗം ചെയ്യും പക്ഷേ സ്ത്രീകള്‍ നല്ല മൂല്യങ്ങള്‍ പഠിക്കണം'- രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എ ആയ സുരേന്ദ്ര സിങ്ങായിരുന്നു വിവാദ പരാമര്‍ശം നടത്തിയത്. പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നതിന് സര്‍ക്കാറിനൊന്നും ചെയ്യാന്‍ പറ്റില്ലെന്നും 'നല്ലവഴിക്ക്' നടത്തേണ്ടത് രക്ഷിതാക്കളാണെന്നുമായിരുന്നു ബൈരിയ മണ്ഡലത്തില്‍ നിന്നുള്ള അംഗമായ സുരേന്ദ്ര സിങ് അഭിപ്രായപ്പെട്ടത്. പെണ്‍കുട്ടികളെ നല്ലരീതിയില്‍ സംസ്‌ക്കാരത്തോടെ വളര്‍ത്തിയാല്‍ ഇതുപോലെയുള്ള സംഭവങ്ങള്‍ അവസാനിപ്പിക്കാമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

 rahul-gandhi

Recommended Video

cmsvideo
Priyanka and Rahul assured all support to Hathras Family

ഇത്തരം സംഭവങ്ങള്‍ സര്‍ക്കാരിനോ ബലപ്രയോഗത്തിലൂടെയോ വാളുകൊണ്ടോ അവസാനിപ്പിക്കാന്‍ കഴിയില്ലെന്നാണ് ഒരു അധ്യാപകനും എംഎല്‍എയും എന്ന നിലയില്‍ തനിക്ക് തോന്നുന്നില്ലെന്നും സുരേന്ദ്ര സിങ് അഭിപ്രായപ്പെട്ടിരുന്നു. നേരത്തെ സുരേന്ദ്ര സിംഗിന്റെ പ്രസ്താവനയക്ക് എതിരെ സിപിഐഎംഎല്‍ ലിബറേഷന്‍ പൊളിറ്റ് ബ്യൂറോ അംഗം കവിതാ കൃഷ്ണനും രംഗത്ത് എത്തിയിരുന്നു. പുരുഷാധിപത്യ ജാതീയവാദികളുടെ 'ഇരകളെ കുറ്റപ്പെടുത്തലിന്റെ' ഏറ്റവും വലിയ ഉദാഹരണമാണ് സുരേന്ദ്രസിങിന്‍റെ പ്രസ്താവനയെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

30 സീറ്റുകള്‍ നേടി തിരികെ വരുമെന്ന് യുഡിഎഫ്; ഭരണത്തുടര്‍ച്ചയെന്ന് സിപിഎം; കായംകുളത്ത് പോര് ശക്തം30 സീറ്റുകള്‍ നേടി തിരികെ വരുമെന്ന് യുഡിഎഫ്; ഭരണത്തുടര്‍ച്ചയെന്ന് സിപിഎം; കായംകുളത്ത് പോര് ശക്തം

English summary
filthy rss male chauvinist mentality; rahul gandhi slams bjp govt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X