കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷൊറാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ് അന്തിമ വാദം ആരംഭിച്ചു

  • By Desk
Google Oneindia Malayalam News

മുംബൈ: ഷൊറാബുദ്ദീന്‍ ഷെയ്ഖിന്റെയും തുളസീറാം പ്രജാപതിയുടെയും വ്യാജ ഏറ്റുമുട്ടല്‍ കേസിലെ അന്തിമ വാദം ഇന്നുതുടങ്ങും.ഇന്ത്യന്‍ ക്രിമിനല്‍ പ്രൊസീജിയര്‍ 313 ാം വകുപ്പ് പ്രകാരം പ്രതി ചേര്‍ത്തവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ആണ് കേസിലെ അന്തിമ വാദം കേള്‍ക്കുന്നത്.സിബിഐ സ്‌പെഷല്‍ കോടതി എസ്‌ജെ ശര്‍മ്മയാണ് വാദം കേള്‍ക്കുക.

ഷൊറാബുദ്ദീന്‍ ഷെയ്ഖിന് ലഷ്‌കര്‍ ഇ ത്വയിബയുമായി ബന്ധുമുണ്ടെന്നും ഒരു മുഖ്യ രാഷ്ട്രീയ നേതാവിനെ വധിക്കാന്‍ പദ്ധതിയിട്ടിരുന്നെന്നും പ്രതിഭാഗം ആരോപിക്കുന്നു.കേസില്‍ 38 പേരെ പ്രതിചേര്‍ത്തതില്‍ 16 പേരെ വെറുതെ വിട്ടിരുന്നു.15 പേരെ സിബിഐ പ്രത്യേക കോടതിയും ഒരാളെ ബോംബെ ഹൈക്കോടതിയും വെറുതെ വിട്ടിരുന്നു.

sohrabuddin-shaikh-

210 സാക്ഷികളയാണ് പ്രോസിക്യൂഷന്‍ വിചാരണ ചെയ്തത്.സിബിഎയുടെ നിര്‍ദേശപ്രകാരം 2010ലാണ് കേസിന്റെ വാദം മുംബൈയിലേക്ക് മാറ്റിയത്.2013ല്‍ സുപ്രൂം കോടതി തുളസീറാം പ്രജാപതി കേസിനെയും ഷെയ്ഖിന്റെ കേസിനൊപ്പം ചേര്‍ത്തിട്ടുണ്ട്.2014ല്‍ സിബിഐ അമിത് ഷായെയും മറ്റ് 16 പ്രതികളെയും വെറുതെ വിട്ടിരുന്നു.

2005ലാണ് ഷൊറാബുദ്ദീന്‍ ഷെയ്ഖ് ഗുജറാത്ത് പോലീസ് കസ്റ്റഡിയില്‍ മരിച്ചത്.ഷൊറാബുദ്ദീന്‍ ഷെയ്ഖും ഭാര്യ കൗസര്‍ ബീയും ഗുജറാത്ത് ആന്‍റി ടെററിസം സ്ക്വാഡ് അറസ്റ്റ് ചെയ്യുകയായിരുന്നു.വ്യാജ ഏറ്റുമുട്ടലില്‍ ഷെയ്ഖ് കൊല്ലപ്പെടുകയും ഭാര്യ കൗസര്‍ ബീ മൂനു ദിവസത്തിനു ശേഷം പീഡനത്തിന് വിധേയമായി കൊല്ലപ്പെടുകയും ചെയ്തു. 2006ല്‍ സമാനമായ സാഹചര്യത്തില്‍ തുളസീറാം പ്രജാപതിയെയും ഗുജറാത്ത് രാജസ്ഥാന്‍ പോലീസ് വ്യാജ ഏറ്റുമുട്ടലില്‍ വധിച്ചിരുന്നു.

English summary
Sohrabuddin fake encounter case final argument starts today. Argument is on before Mumbai CBI special court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X