ലോക് സഭാ തിരഞ്ഞെടുപ്പ് തിങ്കളാഴ്ച പൂര്‍ത്തിയാകും
ദില്ലി: ഉത്തര്‍പ്രദേശ്, ബീഹാര്‍, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലെ 41 മണ്ഡലങ്ങളിലെ വിധിയെഴുത്ത് തിങ്കളാഴ്ച പൂര്‍ത്തിയാകുന്നതോടെ ഒമ്പത് ഘട്ടങ്ങളായുള്ള പൊതുതിരഞ്ഞെടുപ്പിന് അവസാനമാകും.
ഫലം അറിയുന്നതിന് മൂന്നു ദിവസം കൂടി കാത്തിരിക്കേണ്ടി വരും. അടുത്ത വെള്ളിയാഴ്ചയാണ് വോട്ടെണ്ണല്‍.

ബീഹാറിലെയും പശ്ചിമബംഗാളിലെയും 2009ലെ ഫലം
പ്രധാനപ്പെട്ട സ്ഥാനാര്‍ത്ഥികള്‍:
ഉത്തര്‍പ്രദേശ്
വാരണാസി: നരേന്ദ്ര മോദി, അരവിന്ദ് കെജ്രിവാള്‍, അജയ് റായ്
അസംഗഡ്: മുലായം സിങ് യാദവ്
ഗൊരഖ്പൂര്‍: യോഗി ആദിത്യനാഥ്
ദൊമരിയാഗഞ്ച്: ജഗദാംബികാ പാല്‍
പശ്ചിമബംഗാള്‍
നോര്‍ത്ത് കല്‍ക്കത്ത: സുദീപ് ബന്ദോപാധ്യായ, രൂപാ ബഗ്ചി, സോമന്‍ മിത്ര.
തെക്കന്‍ കൊല്‍ക്കത്ത: നന്ദിനി മുഖര്‍ജി, സുബ്രതാ ബക്ഷി
ഡംഡം: സുഗതാ റോയ്, അസിം ദാസ് ഗുപത്, തപന്‍ സിക്ദര്‍
ജാദവ് പുര്‍: സുഗതാ ബോസ്, സുജന്‍ ചക്രവര്‍ത്തി
ബര്‍സാത്: പിസി സര്‍ക്കാര്‍
ബിഹാര്‍
വൈശാലി: രഘുവംശ് പ്രസാദ് സിങ്
പശ്ചിം ചാമ്പരന്‍: പ്രകാശ് ഝാ
സിവാന്‍: ഹീന ഷഹാബ്.
തിങ്കളാഴ്ച തിരഞ്ഞെടുപ്പ് പൂര്‍ത്തിയായാലുടന്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവിടും. പ്രി പോള്‍ സര്‍വെകള്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്നാണ് പ്രവചിച്ചിരുന്നത്.












Click it and Unblock the Notifications