Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭ്യൂഹങ്ങള്‍ക്കൊടുവില്‍ കൊങ്കണ്‍ ശക്തന്‍ നാരായണ റാണെ ബിജെപിയിലേക്ക്

മുംബൈ: ദിവസങ്ങള്‍ നീണ്ടുനിന്ന ഊഹാപോഹങ്ങള്‍ക്കൊടുവില്‍ രാജ്യസഭാംഗവും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയുമായ നാരായണ റാണെ ബിജെപിയില്‍ ചേര്‍ന്നു. തന്റെ പാര്‍ട്ടിയായ മഹാരാഷ്ട്ര സ്വാഭിമാന്‍ പക്ഷയെ ബിജെപിയില്‍ ലയിപ്പിച്ചാണ് റാണെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. റാണെയോടൊപ്പം മൂത്തമകനും മുന്‍ എംപിയും കോണ്‍ഗ്രസ് അംഗവുമായ നിലേഷ് റാണെ, മറ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ എന്നിവര്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ സാന്നിധ്യത്തിലാണ് ബിജെപിയില്‍ ചേര്‍ന്നത്.

കൊങ്കണിലെ സിന്ധുദുര്‍ഗ് ജില്ലയിലെ കങ്കാവ്ലി നിയമസഭാ വിഭാഗത്തിലെ ബിജെപിയുടെ സ്ഥാനാര്‍ത്ഥിയും റാണെയുടെ ഇളയ മകനുമായ നിതേഷ് റാണെയുടെ തിരഞ്ഞെടുപ്പ് പ്രചരണ റാലിയിലാണ് ഔദ്യോഗിക പ്രവേശനം. 2018 മാര്‍ച്ചില്‍ ബിജെപിയുടെ പിന്തുണയോടെ അദ്ദേഹത്തെ രാജ്യസഭയിലേക്ക് അയച്ചപ്പോള്‍ റാണെ ഔദ്യോഗികമായി പാര്‍ട്ടിയില്‍ പ്രവേശിച്ചിരുന്നില്ല.

 എന്തുകൊണ്ട് ബിജെപിയില്‍

എന്തുകൊണ്ട് ബിജെപിയില്‍

ഒന്നും നേടുകയെന്ന ലക്ഷ്യത്തോടെയല്ല താന്‍ ബിജെപിയില്‍ ചേര്‍ന്നതെന്ന് മുമ്പ് ശിവസേനയുമായും കോണ്‍ഗ്രസുമായും ബന്ധമുണ്ടായിരുന്ന റാണെ പറഞ്ഞു. എന്തുകൊണ്ടാണ് ഞാന്‍ ബിജെപിയില്‍ ചേരുന്നത് എന്ന് നിരവധി പേര്‍ ചോദ്യം ചെയ്തിട്ടുണ്ട്.

സിന്ധുദുര്‍ഗിന്റെ വികസനം

സിന്ധുദുര്‍ഗിന്റെ വികസനം

എന്റെ ഏക ലക്ഷ്യം സിന്ധുദുര്‍ഗ് ലോകോത്തര വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കുകയെന്നതാണ്. അതിനായി ഇവിടെ നിലനില്‍ക്കുന്ന ദാരിദ്ര്യം അവസാനിപ്പിക്കുകയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും വേണം. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇവിടത്തെ പുരോഗതി നിശ്ചലമായി. നിരവധി പ്രോജക്ടുകള്‍ തീര്‍പ്പുകല്‍പ്പിച്ചിട്ടില്ല. ഈ പ്രോജക്ടുകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കേണ്ടത് അത്യാവശ്യമാണ്. മിസ്റ്റര്‍ റാണെ പറഞ്ഞു. കൊങ്കണ്‍ മേഖലയുടെ വികസനത്തിനുവേണ്ടിയാണ് താന്‍ ബിജെപിയുമായി ഒത്തുചേര്‍ന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫഡ്നാവിസിന്റെ നേതൃത്വം മതിപ്പുളവാക്കി

ഫഡ്നാവിസിന്റെ നേതൃത്വം മതിപ്പുളവാക്കി

മഹാരാഷ്ട്ര സര്‍ക്കാരിനെ പ്രശംസിച്ച റാണെ ഫഡ്നാവിസിന്റെ നേതൃത്വത്തിലും വികസിത കാഴ്ചപ്പാടിലും മതിപ്പാണ് ബിജെപിയില്‍ ചേരാനുള്ള തീരുമാനം എടുത്തതിന് പിന്നിലെന്ന് പറഞ്ഞു. ബിജെപിയിലേക്കുള്ള റാണെയുടെ പ്രവേശനം രാഷ്ട്രീയ വൃത്തങ്ങളില്‍ ഏറെക്കാലമായി ചര്‍ച്ച ചെയ്യപ്പെട്ടിരുന്ന കാര്യമാണ്. ഉദ്ദവ് താക്കറെ നയിക്കുന്ന ശിവസേനയുമായുള്ള വിരോധം കണക്കിലെടുത്ത് സേന തന്റെ പ്രവേശനം മനപൂര്‍വ്വം വൈകിപ്പിച്ചുവെന്ന് കൊങ്കണ്‍ ശക്തന്‍ ആരോപിച്ചു. പാര്‍ട്ടി അദ്ദേഹത്തെ രാജ്യസഭയിലേക്ക് അയച്ചതിനാല്‍ ഇതിനകം തന്നെ ബിജെപിയുടെ ഭാഗമായിരുന്നുവെന്ന് റാണെയുടെ പ്രവേശനത്തെക്കുറിച്ച് ഫഡ്‌നാവിസ് പ്രതികരിച്ചു.

 പാര്‍ട്ടി ലയനം!

പാര്‍ട്ടി ലയനം!

നിതേഷ് റാണെ ഞങ്ങളുടെ പാര്‍ട്ടിയ്ക്കൊപ്പം ചേര്‍ന്നത് മുതലാണ് കൂടിച്ചേരല്‍ ആരംഭിച്ചത്. ഇന്ന്, നിലേഷും മിസ്റ്റര്‍ നാരായണ റാണെയെ പിന്തുണക്കുന്ന എല്ലാവരും ഔദ്യോഗികമായി ഞങ്ങളുടെ പാര്‍ട്ടിയില്‍ ചേര്‍ന്നു. നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് ഈ പ്രവേശനം നടക്കുമെന്ന് ബിജെപി നേരത്തെ തീരുമാനിച്ചിരുന്നതാണെന്നും ഫഡ്‌നാവിസ് കൂട്ടിച്ചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+