Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒടുവില്‍ പാർത്ഥാ ചാറ്റർജി മന്ത്രിസഭയില്‍ നിന്നും പുറത്ത്: അഴിമതിക്കാരെ തുറങ്കിലടയ്ക്കുമെന്ന് മമത

കൊല്‍ക്കത്ത: സ്‌കൂൾ സർവീസ് കമ്മീഷൻ (എസ്‌എസ്‌സി) റിക്രൂട്ട്‌മെന്റ് അഴിമതി കേസില്‍ അറസ്റ്റിലായ പശ്ചിമ ബംഗാൾ മന്ത്രി പാർത്ഥ ചാറ്റർജിയെ മന്ത്രിസഭയിൽ നിന്നും പുറത്താക്കി മുഖ്യമന്ത്രി മമത ബാനർജി. ടി എം സിയുടെ സെക്രട്ടറി ജനറലായ ചാറ്റർജി വാണിജ്യ വ്യവസായം, പാർലമെന്ററി കാര്യങ്ങൾ, ഇൻഫർമേഷൻ ടെക്നോളജി, ഇലക്ട്രോണിക്സ്, പൊതുമേഖലാ സ്ഥാപനങ്ങൾ തുടങ്ങിയ വകുപ്പുകളായിരുന്നു കൈകാര്യം ചെയ്തിരുന്നത്. പാർട്ടിയിലെ എല്ലാപദവികളില്‍ നിന്നും അദ്ദേഹത്തെ പുറത്താക്കിയിട്ടുണ്ട്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്ത ചാറ്റർജിയെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബി ജെ പി ഉള്‍പ്പടേയുള്ള പ്രതിപക്ഷ കക്ഷികള്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സമരത്തിലാണ്.

പാർത്ഥാ ചാറ്റർജിയുടെ സഹായി അർപിതാ മുഖർജിയുടെ വീട്ടില്‍ നിന്നും 50 കോടിയോളം രൂപ കണ്ടെടുത്തതോടെ തന്നെ മന്ത്രി പദവിയില്‍ നിന്നും അദ്ദേഹം പുറത്താക്കുമെന്ന് ഏറെക്കുറേ ഉറപ്പായിരുന്നു. പാർത്ഥ ചാറ്റർജിയുടെ അടുത്ത സഹായിയായ അർപിത മുഖർജിയുടെ ഉടമസ്ഥതയിലുള്ള കൊൽക്കത്തയുടെ വടക്കൻ പ്രാന്തപ്രദേശത്തുള്ള ബെൽഗാരിയയിലുള്ള ഫ്ലാറ്റിൽ കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിൽ 28 കോടി രൂപയും 5 കിലോ സ്വർണവും വെള്ളിയും ഇഡി പിടിച്ചെടുത്തു. നടിയുടെ ടോളിഗഞ്ചിലുള്ള വീട്ടില്‍ നടത്തിയ റെയിഡില്‍ നേരത്തെ നിന്ന് 21.9 കോടി രൂപയും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും ഇഡി കണ്ടെത്തിയിരുന്നു.

partha

സ്വർണ്ണത്തിനും പണത്തിനും പുറമേയുള്ള സ്വത്തുക്കളുടെയും വിദേശനാണ്യത്തിന്റെയും രേഖകളും ഉദ്യോഗസ്ഥർ കണ്ടെടുത്തിട്ടുണ്ട്. കുറ്റവാളികളെ ജയിലിൽ അടയ്ക്കമെന്നും, അഴിമതിക്കാരെ ഞാൻ ഒരിക്കലും പിന്തുണച്ചിട്ടില്ലെന്നായിരുന്നു മമത ബാനർജി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്. മുഖ്യമന്ത്രിയും തൃണമൂൽ അധ്യക്ഷയുമായ മമത ബാനർജി, പാർട്ടിയെയും സർക്കാരിനെയും ഈ വിഷയത്തിൽ നിന്ന് വേർപെടുത്താനും നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. പാർത്ഥയുടെ അഴിമതിയുമായി പാർട്ടിക്ക് ഒരു ബന്ധവുമില്ല, കുറ്റവാളികളെ കണ്ടെത്താനും അവരെ "ജീവപര്യന്തം തടവിലാക്കാനും" വേഗത്തിലുള്ള സമയബന്ധിതമായ വിചാരണ വേണമെന്നുമാണ് തന്റെ ആവശ്യമെന്നും മമത അഭിപ്രായപ്പെട്ടു. കോടതി വിധി എന്തായാലും പാർട്ടിയും സർക്കാരും അംഗീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇത് താന്‍ഡാ ഏന്‍ സ്റ്റൈല്‍: ഇത് തെലങ്കിനായുള്ള പുത്തന്‍ ലുക്ക്, രജിഷയുടെ പുതിയ ചിത്രം വൈറലാവുന്നു

പാർത്ഥ ചാറ്റർജിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് ടി എം സി നേതാക്കളും നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. പശ്ചിമ ബംഗാൾ സ്‌കൂൾ സർവീസ് കമ്മീഷൻ (എസ്‌എസ്‌സി) ശിപാർശ പ്രകാരം സർക്കാർ സ്‌പോൺസേഡ്, എയ്ഡഡ് സ്‌കൂളുകളിലെ ഗ്രൂപ്പ്-സി, ഡി സ്റ്റാഫുകളുടെയും അധ്യാപകരുടെയും റിക്രൂട്ട്‌മെന്റിലെ ക്രമക്കേടുകൾ കൽക്കട്ട ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം സി ബി ഐ ആണ് അന്വേഷിച്ചുകൊണ്ടിരിക്കുന്നത്. അഴിമതിയുമായി ബന്ധപ്പെട്ട പണമിടപാടാണ് ഇഡിയുടെ അന്വേഷണ പരിധിയിലുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+