• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

എൽജെപി എൻഡിഎ വിടും? നീറിപുകച്ചിലിനിടെ നിലപാട് വ്യക്തമാക്കി പസ്വാൻ.. കോൺഗ്രസിന് ചിരി

നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിക്കൽ എത്തി നിൽക്കെ ബീഹാറിൽ എൻഡിഎയിൽ ജെഡിയുവും എൽജെപിയും തമ്മിലുള്ള പോര് രൂക്ഷമായിരിക്കേയാണ്. ജെഡിയു തലവനും മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിനെതിരെ എൽജെപി നേതാവ് ചിരാഗ് പസ്വാൻ രംഗത്തെയിരുന്നു. നിതീഷിനെ മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടുന്നതിനെതിരെ എൽജെപിയിൽ എതിർപ്പ് ശക്തമാണ്. മാത്രമല്ല സർക്കാരിന്റെ പ്രവർത്തനങ്ങളെ പലപ്പോഴും ചിരാഗ് പസ്വാൻ വിമർശിക്കുകയും ചെയ്തിരുന്നു.

ഇതോടെ എൽജെപി എൻഡിഎ സഖ്യം വിടുമോയെന്ന ചർച്ചകൾ ശക്തമാണ്. ഇതിനിടെ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്രമന്ത്രിയും പാർട്ടി തലവനുമായി രാം വിലാസ് പസ്വാൻ. ഏറെ നാളത്തെ അഭ്യൂഹങ്ങൾക്കിടയിൽ തന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ചും അദ്ദേഹം വെളിപ്പെടുത്തി. വിശദാംശങ്ങളിലേക്ക്

ട്വിറ്ററിലൂടെ

ട്വിറ്ററിലൂടെ

കുറച്ച് കാലമായി താൻ അസുഖ ബാധിതനായി ആശുപത്രിയിൽ ചികിത്സയിലായിരുന്നെന്നും മകൻ ചിരാഗ് പസ്വാൻ പാർട്ടിയുടെ പൂർണ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ടെന്നും പസ്വാൻ പറഞ്ഞു. ബിഹാറിലെ സഖ്യത്തെ കുറിച്ച് ചിരാഗ് എടുക്കുന്നതാണ് അന്തിമ തിരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് മന്ത്രിയുടെ പ്രതികരണം.

ചികിത്സ തേടിയില്ല

ചികിത്സ തേടിയില്ല

കൊറോണ വൈറസ് പ്രതിസന്ധി ഘട്ടത്തിന് കുറച്ചുനാൾ മുമ്പാണ് തന്റെ ആരോഗ്യ സ്ഥിതി മോശമാകാൻ തുടങ്ങിയത്. എന്നാൽ മന്ത്രിയെന്ന നിലയിൽ തന്റെ ഉത്തരവാദിത്തം നിറവേറ്റേണ്ടിയിരുന്നതിനാൽ ആശുപത്രിയിൽ ചികിത്സ തേടിയില്ല. ഭക്ഷ്യമന്ത്രിയെന്ന നിലയിൽ താൻ ആവശ്യമായ സാഹചര്യങ്ങളിലെല്ലാം കൃത്യമായി ഇടപെട്ടു, അദ്ദേഹം ട്വീറ്റിൽ കുറിച്ചു.

പാർട്ടിയുടെ ഉത്തരാവദിത്തങ്ങൾ

പാർട്ടിയുടെ ഉത്തരാവദിത്തങ്ങൾ

ചിരാഗിന്റെ ഇച്ഛാശക്തിയെ കുറിച്ച് ബോധ്യമായതിനെ തുടർന്നാണ് താൻ ആശുപത്രിയിൽ പ്രവേശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം പസ്വാൻ തന്റെ രോഗം എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല. ഹൃദയസംബന്ധമായ അസുഖമാണെന്നാണ് മാധ്യമ റിപ്പോർട്ടുകൾ. മകൻ ചിരാഗ് എന്നോടൊപ്പം ഉണ്ടെന്നും സാധ്യമായ എല്ലാ സേവനങ്ങളും ചെയ്യുന്നതിൽ സന്തുഷ്ടനാണെന്നും എന്നെ പരിപാലിക്കുന്നതിനൊപ്പം പാർട്ടിയോടുള്ള ഉത്തരവാദിത്തങ്ങളും അവൻ നിറവേറ്റുന്നുവെന്നും പസ്വാൻ ട്വീറ്റ് ചെയ്തു.

ചിരാഗിന്റെ തിരുമാനത്തിനൊപ്പം

ചിരാഗിന്റെ തിരുമാനത്തിനൊപ്പം

വരാനിരിക്കുന്ന നിമസഭ തിരഞ്ഞെടുപ്പിന് മുൻപ് സഖ്യം സംബന്ധിച്ച് ചിരാഗ് എടുക്കുന്ന എന്ത് തിരുമാനത്തേയും താൻ പിന്തുണയ്ക്കുമെന്നും പസ്വാൻ പറഞ്ഞു. ചിരാഗിന്റെ എല്ലാ തീരുമാനങ്ങളിലും ഞാൻ ഉറച്ചുനിൽക്കുന്നു. ചിരാഗ് പാർട്ടിയെയും ബീഹാറിനെയും പുതിയ ഉയരങ്ങളിലെത്തിക്കുമെന്ന് എനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സഖ്യത്തിൽ തുടരുമോ?

സഖ്യത്തിൽ തുടരുമോ?

അതേസമയം പസ്വാൻ നിലപാട് വ്യക്തമാക്കിയതോടെ എൽജെപി എൻഡിഎ വിടുമോയെന്ന തരത്തിലുള്ള ചർച്ചകൾക്ക് ശക്തിപകർന്ന് കഴിഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ച നടന്ന എൽജെപിയുടെ പാർലമെന്ററി ബോർഡ് യോഗത്തിലും എൽജെപി എൻഡിഎ സറ്ത്തിന്റെ ഭാഗമായി തുടരണമോയെന്നുള്ള കാര്യത്തിൽ ചർച്ച നടന്നിരുന്നു. ചിരാഗിന്റെ അഭിപ്രായങ്ങൾക്ക് ജെഡിയു അർഹമായ പരിഗണന നൽകുന്നില്ലെന്നാണ് പാർട്ടി നേതാക്കൾ ഉയർത്തുന്ന മറ്റൊരു വിമർശനം.

എല്ലാവരും അർഹരെന്ന്

എല്ലാവരും അർഹരെന്ന്

മാത്രമല്ല ചിരാഗിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാണിക്കണമെന്ന നിലപാടാണ് എൽജെപിയുടേത്. മുഖ്യമന്ത്രി സ്ഥാനത്തിന് മുന്നണിയിലുള്ള എല്ലാ കക്ഷികള്‍ക്കും തുല്യ അവകാശമുണ്ടെന്ന ചിരാഗ് പസ്വാന്‍റെ വാദം. അതേസമയം വെറും രണ്ട് സീറ്റുകൾ മാത്രമുള്ള എൽജെപിക്ക് മുഖ്യമന്ത്രി സ്ഥാനം നൽകാൻ സാധിക്കില്ലെന്ന പരിഹാസമാണ് ജെഡിയു നേതൃത്വം ഉയർത്തുന്നത്. 2014 ലാണ് രാം വിലാസ് പസ്വാന്റെ എൽജെപി എൻഡിഎയുടെ ഭാഗമായത്.

തുടരുമോ

തുടരുമോ

ബിഹാറിലെ 243 അംഗ നിയമസഭ സീറ്റിൽ ബിജെപിയും ജെഡിയുവും 200 സീറ്റുകളെങ്കിലും മത്സരിച്ചേക്കുമെന്നാണ് കണക്കാക്കുന്നത്. അങ്ങനെയെങ്കിൽ ഇക്കുറി എൽജെപിക്ക് 30 സീറ്റുകളിൽ കൂടുതൽ പ്രതീക്ഷയ്ക്ക് വകയില്ല. കഴിഞ്ഞ ദിവസം 143 സീറ്റിലും തങ്ങൾ തനിച്ച് മത്സരിക്കുമെന്ന വെലല്ുവിളി ചിരാഗ് ഉയർത്തിയിരുന്നു. സപ്റ്റംബർ 15 ന് ചേരുന്ന എൽജെപി യോഗത്തിന് ശേഷം എൻഡിഎയിൽ തുടരുമോ അതോ മഹാസഖ്യത്തിന്റെ ഭാഗമാകുമോയെന്ന കാര്യത്തിൽ ചിരാഗ് നിലപാട് വ്യക്തമാക്കും.

രോഗലക്ഷണങ്ങൾ ഉള്ള വിദ്യാർത്ഥികൾക്ക് പ്രത്യേക മുറികൾ അനുവദിക്കില്ല;പുതിയ മാർഗം നിർദ്ദേശം പുറത്തിറക്കി

പുതിയ വിദ്യാഭ്യാസ നയം; പഠനം ക്ലാസ് മുറിയുടെ ചുവരുകൾക്കുള്ളിൽ ഒതുക്കരുതെന്ന് പ്രധാനമന്ത്രി

'ഉമ്മൻചാണ്ടി സാർ ഞങ്ങളെ ചിരിപ്പിക്കരുത്, എന്തിന് ഇങ്ങനെ സ്വയം പരിഹാസ്യനാകണം?

cmsvideo
  Rahul Gandhi again questions government on Chinese aggression in Ladakh | Oneindia Malayalam
  കോൺഗ്രസിലേക്ക് ക്ഷണിച്ച്

  കോൺഗ്രസിലേക്ക് ക്ഷണിച്ച്

  അതിനിടെ എൽജെപിയെ കോൺഗ്രസിലേക്ക് ക്ഷണിച്ച് മുതിർന്ന നേതാവ് ദിഗ്വിജയ് സിംഗ് രംഗത്തെത്തിയിരുന്നു. രാഹുല്‍ ഗാന്ധിയും സോണിയാഗാന്ധിയും നയിക്കുന്ന കോണ്‍ഗ്രസിലേക്ക് ചേരാന്‍ ചിരാഗ് പസ്വാനും രാം വിലാസ് പസ്വാനും ദൈവം വിവേകം നല്‍കട്ടെ. അവസരവാദിയായ നിതീഷ് കുമാറില്‍ നിന്നും സാമുദായിക ശക്തിയായ ബിജെപിയില്‍ നിന്നും അവര്‍ പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കു്നുവെന്നും സിംഗ് പറഞ്ഞു.

  രോഗലക്ഷണങ്ങൾ ഉള്ള വിദ്യാർത്ഥികൾക്ക് പ്രത്യേക മുറികൾ അനുവദിക്കില്ല;പുതിയ മാർഗം നിർദ്ദേശം പുറത്തിറക്കി

  പുതിയ വിദ്യാഭ്യാസ നയം; പഠനം ക്ലാസ് മുറിയുടെ ചുവരുകൾക്കുള്ളിൽ ഒതുക്കരുതെന്ന് പ്രധാനമന്ത്രി

  'ഉമ്മൻചാണ്ടി സാർ ഞങ്ങളെ ചിരിപ്പിക്കരുത്, എന്തിന് ഇങ്ങനെ സ്വയം പരിഹാസ്യനാകണം?

  English summary
  finally ram vilas paswan reveals about his health condition, says chirag will take final call on alliance
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X