കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാങ്ക് ലോക്കറുകള്‍ മുദ്ര വയ്ക്കാനോ ആഭരണങ്ങള്‍ കണ്ടുകെട്ടാനോ നീക്കമില്ലെന്ന് ധനകാര്യ മന്ത്രാലയം

ആഭരണങ്ങള്‍ കണ്ടുകെട്ടാനോ ബാങ്ക് ലോക്കറുകള്‍ മുദ്ര വയ്ക്കാനോ നീക്കമില്ലെന്ന് വെള്ളിയാഴ്ചയാണ് ധനകാര്യമന്ത്രാലയം അറിയിച്ചത്

  • By Sandra
Google Oneindia Malayalam News

ദില്ലി: നോട്ട് നിരോധനത്തിന് പിന്നാലെ ബാങ്ക് ലോക്കറുകള്‍ മുദ്രവയ്ക്കുമെന്ന വാദം തള്ളി ധനകാര്യമന്ത്രാലയം. ആഭരണങ്ങള്‍ കണ്ടുകെട്ടാനോ ബാങ്ക് ലോക്കറുകള്‍ മുദ്ര വയ്ക്കാനോ നീക്കമില്ലെന്ന് വെള്ളിയാഴ്ചയാണ് ധനകാര്യമന്ത്രാലയം വ്യക്തമാക്കിയത്. ഇത് സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെയാണ് ധനകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം.

മൂല്യമേറിയ നോട്ടുകളായ 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയത് രാജ്യത്ത് നോട്ട് പ്രതിസന്ധി സൃഷ്ടിച്ചതോടെയാണ് കേന്ദ്രസര്‍ക്കാരിനെതിരെ ഇത്തരത്തിലുള്ള ആരോപണങ്ങളുയരുന്നത്.

വാര്‍ത്ത വ്യാജം

വാര്‍ത്ത വ്യാജം

നോട്ട് നിരോധനത്തിന് ശേഷം കള്ളപ്പണം കണ്ടുകെട്ടുന്നതിനുള്ള രണ്ടാമത്തെ നീക്കം ബാങ്ക് ലോക്കറുകള്‍ മുദ്രവച്ച് സ്വര്‍ണ്ണവും വജ്രവും കണ്ടുകെട്ടുകയാണെന്ന് പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണ്. ഇത്തരത്തില്‍ ബാങ്കുകളോ ജ്വല്ലറികളോ കണ്ടുകെട്ടാനുള്ള നീക്കം നടക്കുന്നില്ലെന്നും ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലാണ് മന്ത്രാലയം വ്യക്തമാക്കിയത്.

 ആശങ്കയ്ക്ക് അന്ത്യം

ആശങ്കയ്ക്ക് അന്ത്യം

രാജ്യത്ത് കള്ളനോട്ടുകള്‍ക്കെതിരെയുള്ള പോരാട്ടത്തിന് പിന്നാലെ അടുത്ത ലക്ഷ്യം ബാങ്ക് ലോക്കറുകളും ജ്വല്ലറികളും ആണെന്നുള്ള വ്യാജ പ്രചരണങ്ങള്‍ക്ക് പിന്നാലെയാണ് ധനകാര്യമന്ത്രാലയത്തിന്റെ വിശദീകരണം. ഈ വിഷയത്തില്‍ ജനങ്ങള്‍ക്കിടയിലുള്ള ആശങ്ക ഇല്ലാതാക്കാന്‍ മന്ത്രാലയത്തിന്റെ നീക്കം സഹായിക്കും.

എന്താണ് ഇന്റാഗ്ലിയോ

എന്താണ് ഇന്റാഗ്ലിയോ

പുതുതായി റിസര്‍വ്വ് ബാങ്ക് പുറത്തിറക്കിയ 2000 രൂപ നോട്ടില്‍ ഒരു സേഫ്റ്റി ഫീച്ചര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ഇന്റാഗ്ലിയോ എന്നാണ് ഇതിന്റെ പേരെന്നും ആശങ്കകള്‍ക്ക് വിരാമമിട്ടുകൊണ്ട് ധനകാര്യ മന്ത്രാലയം വ്യക്തമാക്കി.

യഥാര്‍ത്ഥ നോട്ട് എങ്ങനെ തിരിച്ചറിയാം

യഥാര്‍ത്ഥ നോട്ട് എങ്ങനെ തിരിച്ചറിയാം

യഥാര്‍ത്ഥ 2000 രൂപയുടെ നോട്ട് തിരിച്ചറിയാന്‍ നോട്ട് തുണിയ്‌ക്കെതിരെ പിടിച്ച് ഉരസിയാല്‍ ഒരു തരം ടര്‍ബോ ഇലക്ട്രിക് ഇഫക്ട് പുറത്തുവരും. നോട്ടിലുള്ള ഇങ്ക് ജെറ്റ് തുണിയിലേക്ക് പടരുന്നതാണ് ഇതിന് പിന്നിലുള്ള കാരണമെന്നും മന്ത്രാലയം ട്വീറ്റില്‍ വ്യക്തമാക്കുന്നു.

സുരക്ഷാ മാനദണ്ഡങ്ങള്‍ ഉണ്ട്

സുരക്ഷാ മാനദണ്ഡങ്ങള്‍ ഉണ്ട്

കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ 2000 രൂപയുടെ നോട്ടില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന ആരോപണങ്ങള്‍ വ്യാപകമായി പുറത്തുവന്നിരുന്നു. തിരക്ക് പിടിച്ച് നോട്ട് പുറത്തിറക്കിയതിനാല്‍ സുരക്ഷാ മാനദണ്ഡങ്ങളുടെ അഭാവമുണ്ടെന്നും ഇത് വ്യാജനോട്ടുകള്‍ ഇറക്കുന്നതിന് സഹായിക്കുമെന്നും ആരോപണമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് യഥാര്‍ത്ഥ നോട്ടുകള്‍ തിരിച്ചറിയാനുള്ള മാര്‍ഗ്ഗങ്ങള്‍ മന്ത്രാലയം പുറത്തിറക്കുന്നത്.

English summary
Seeking to dispel rumours making the rounds, the finance ministry on Friday said there was no move to seal bank lockers and clears stand on the security featres in 2000 rupee notes.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X