കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്ബിഐയും എസ്ബിടിയും, പിന്നാലെ ബാങ്ക് ഓഫ് ബറോഡയും വിജയ ബാങ്കും, ബാങ്ക് ലയന തുടർക്കഥകൾ ഇങ്ങനെ...

Google Oneindia Malayalam News

ദില്ലി: പുതിയ സാമ്പത്തിക പരിഷ്കാരങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. സാമ്പത്തിക പരിഷ്ക്കരണത്തിന്റെ ഭാഗമായി 27 പൊതുമേഖല ബാങ്കുകളെ ലയനത്തിലൂടെ 12 ആക്കാനാണ് തിരുമാനം എന്നാൽ അവസാനമായി നട്ന ലയനം എസ്ബിഐ-എസ്ബിടി ലനമായിരുന്നു. മോദി ഭരണകാലത്ത് തന്നെയായിരുന്നു ഈ ലയനം നടന്നത്.

<strong>സമുദ്ര നിരപ്പ് ഉയരുന്നു; ഇന്ത്യയിൽ കൊച്ചി അടക്കം മൂന്ന് നഗരങ്ങൾ കടലിൽ മുങ്ങും, യുഎൻ റിപ്പോർട്ട്!</strong>സമുദ്ര നിരപ്പ് ഉയരുന്നു; ഇന്ത്യയിൽ കൊച്ചി അടക്കം മൂന്ന് നഗരങ്ങൾ കടലിൽ മുങ്ങും, യുഎൻ റിപ്പോർട്ട്!

ബാങ്കുകളെ ലയിപ്പിക്കാനുള്ള എസ്ബിഐ നീക്കത്തിനെതിരെ വലിയ തോതില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഈ പ്രതിഷേധങ്ങളെയെല്ലാം അവഗണിച്ചു കൊണ്ടാണ് കേന്ദ്രമന്ത്രിസഭ ലയനത്തിന് അംഗീകാരം നൽ‌കിയരുന്നത്. അസോസിയേറ്റ് ബാങ്കുകളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീര്‍ ആന്‍ഡ് ജയ്പൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ് എന്നിവയും ഭാരതീയ മഹിളായ ബാങ്കുകളുമാണ് ലയിപ്പിക്കുക. ലയനത്തോടെ 50 കോടിയിലേറെ ഇടപാടുകാരും 37 ലക്ഷം കോടിയിലേറെ രൂപയുടെ ബിസിനസുമുള്ള വമ്പന്‍ ബാങ്കായി എസ്ബിഐ മാറുകയായിരുന്നു.

Banking

ഇതിന് പിന്നാലെ ബാങ്ക് ഓഫ് ബറോഡയെയും ദേവാബാങ്കിനെയും വിജയ ബാങ്കിനെയും ലയിപ്പിച്ച് പരിഷ്ക്കരണ നടപടികൾ തുടരുകയായിരുന്നു കേന്ദ്ര സർക്കാർ. തുടർന്നാണ് രാജ്യത്ത് വീണ്ടും ബാങ്ക് ലയനം നടക്കുന്നത്. ബാങ്കുകൾ ഭവനവായ്പയുടെ പലിശ കുറച്ചുതുടങ്ങി. വായ്പാ നടപടികള്‍ ലളിതമാക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞിരിക്കുകയാണ്. പഞ്ചാബ് നാഷണല്‍ ബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ്, യുണൈറ്റഡ് ബാങ്ക് എന്നിവ ലയിപ്പിക്കുമ്പോൾ പൊതുമേഖലയിലെ ഏറ്റവും വലിയ രണ്ടാമത്തെ ബാങ്കായി ഇത് മാറും.

കാനറാ ബാങ്കും സിന്‍ഡിക്കേറ്റ് ബാങ്കും ലയിപ്പിക്കും. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ആന്ധ്രാബാങ്ക്, കോര്‍പ്പറേഷന്‍ ബാങ്ക് എന്നിവ ലയിപ്പിക്കും. ഇന്ത്യന്‍ ബാങ്കും അലഹബാദ് ബാങ്കും തമ്മിലും ലയിപ്പിക്കും. ഇതോടെ രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെയെണ്ണം 12 ആയി ചുരുങ്ങും. കാനറ-സിൻഡിക്കേറ്റ് ബാങ്കുകൾ ലയിപ്പിക്കുന്നതോടെ രാജ്യത്തെ വലിയ നാലാമത്തെ ബാങ്കായി ഇത് മാറും. 15.20 ലക്ഷം കോടിയുടെ ബിസിനസാണ് നടക്കുക. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യും ആന്ധ്രബാങ്കും കോർപ്പറേഷൻ ബാങ്കും പരസ്പരം ലയിച്ച്ഏറ്റവും വലിയ അഞ്ചാമത്തെ ബാങ്കായി ഇത് മാറും. ഇന്ത്യൻ ബാങ്കിനെ അഹമ്മദാബാദ് ബാങ്കുമായി ലയിപ്പിക്കുന്നതോടെ ഏഴാമത്തെ ബാങ്കായി ഇത് മാറും.

English summary
Finance Minister announces economic reforms
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X