കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൃഗസംരക്ഷമേഖലയ്ക്ക് 13343 കോടി:പശുക്കൾക്കും ആടുകൾക്കും കുത്തിവെയ്പ്പ്,അടിസ്ഥാന വികസനത്തിന് 15000കോടി

Google Oneindia Malayalam News

ദില്ലി: സ്വാശ്രയ ഭാരത് പാക്കേജിന്റെ മൂന്നാംഘട്ടത്തിൽ മൃഗസംരക്ഷണത്തിന് കുടുതൽ തുക വകയിരുത്തി. 13343 കോടി രൂപയാണ് മൃഗസംരക്ഷണ മേഖലയ്ക്കായി മാറ്റിവെച്ചിട്ടുള്ളത്. രാജ്യത്തെ 53 കോടി കന്നുകാലികൾക്ക് പ്രതിരോധ കുത്തിവെയ്പുകൾ ഉൾപ്പെടെ നൽകുന്നതിനു വേണ്ടിയും തുക ചെലവഴിക്കുമെന്നും ധനകാര്യമന്ത്രി വ്യക്തമാക്കി. ഇതിനകം ഒന്നരക്കോടി കന്നുാകാലികൾക്ക് കുത്തിവെയ്പുകൾ നൽകിക്കഴിഞ്ഞിട്ടുണ്ട്. ഇത് പശുക്കളിലെ കുഴമ്പുരോഗം നിയന്ത്രിക്കുന്നതിനുള്ള ദേശീയ പദ്ധതിയായിട്ടാണ് പരിഗണിക്കുന്നത്. പദ്ധതി പ്രകാരം രാജ്യത്തെ എല്ലാ പശുക്കൾക്കും കുത്തിവെയ്പ്പ് നൽകും. ഇതിന് പുറമേ പോത്തുകൾ, ആടുകൾ, പന്നികൾ, ആടുകൾ എന്നീ മൃഗങ്ങൾക്കാണ് നൂറ് ശതമാനം കുത്തിവെയ്പ് എടുക്കുക.

ഭക്ഷ്യ സംസ്കരണ മേഖലയിൽ വമ്പന്‍ സഹായം: 10,000 കോടി രൂപയുടെ പ്രഖ്യാപനംഭക്ഷ്യ സംസ്കരണ മേഖലയിൽ വമ്പന്‍ സഹായം: 10,000 കോടി രൂപയുടെ പ്രഖ്യാപനം

മൃഗസംരക്ഷണ പരിപാലന മേഖലയുടെ അടിസ്ഥാന വികസനത്തിന് വേണ്ടി 15000 രൂപയും കേന്ദ്രസർക്കാർ അനുവദിക്കും. ക്ഷീര ഉൽപ്പന്നങ്ങളുടെ പ്രോസസിംഗുമായി ബന്ധപ്പെട്ടാണ് ഈ തുക ചെവഴിക്കുക. കൊറോണ വൈറസ് പ്രതിസന്ധി മറികടക്കുന്നതിനായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് സംബന്ധിച്ച മൂന്നാം ഘട്ട പ്രഖ്യാപനം നടത്തുകയായിരുന്നു ധനകാര്യമന്ത്രി നിർമല സീതാരാമൻ.

 nirmala-sitharaman32

പ്രധാൻമന്ത്രി മത്സ്യബന്ധന യോജന പദ്ധതിയിൽ 20,000 രൂപയും വകയിരുത്തിയിട്ടുണ്ട്. മത്സ്യകൃഷിയ്ക്ക് സഹായം ലഭ്യമാക്കുന്നതിനൊപ്പം അടിസ്ഥാന സൌകര്യവികസനം, നൈപുണ്യവികസനം എന്നിവയ്ക്കായി 11,000 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ഇതോടെ മത്സ്യ ഉൽപ്പാദനം 70 ലക്ഷത്തോളമായി ഉയരുമെന്നാണ് സർക്കാർ കണക്കുകൂട്ടൽ. ഇതുവഴി 55 ലക്ഷം പേർക്ക് തൊഴിൽ ലഭിക്കുമെന്നും കരുതുന്നത്. മത്സ്യമേഖലയിൽ ഒരു ലക്ഷം കോടി രൂപയുടെ കയറ്റുമതി ലക്ഷ്യമിട്ടാണ് സർക്കാർ നീക്കം.

Recommended Video

cmsvideo
P Chidambaram Against Nirmala Sitharaman And Nithin Gadkari | Oneindia Malayalam

English summary
Finance minister announces Rs 13,343 crore for vaccination of over 53 crore animals
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X