കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആശാവര്‍ക്കര്‍മാര്‍ക്ക് ഇന്‍ഷുറസ് മുതല്‍ ആശ്വാസപാക്കേജ് വരെ, കൊറോണയില്‍ സഹായഹസ്തവുമായി കേന്ദ്രം!!

Google Oneindia Malayalam News

ദില്ലി: കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധത്തില്‍ രാജ്യം ബുദ്ധിമുട്ടുന്നതിനിടെ സഹായഹസ്തം നീട്ടി കേന്ദ്ര സര്‍ക്കാര്‍. വമ്പന്‍ പ്രഖ്യാപനങ്ങളാണ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പ്രഖ്യാപിച്ചത്. ആദ്യം സാമ്പത്തിക പാക്കേജാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. 1.7 ലക്ഷം കോടിയുടെ പാക്കേജാണ് പ്രഖ്യാപിച്ചത്. ഇത് കുടിയേറ്റ തൊഴിലാളികള്‍ക്കും നഗര-ഗ്രാമീണ മേഖലയിലെ പാവപ്പെട്ടവര്‍ക്കും ഗുണകരമാകുമെന്ന് ധനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രിയുടെ ഗരീബ് കല്യാണ്‍ പദ്ധതിയുടെ ഭാഗമാണിത്. ഇതിന് പുറമേ കൊറോണയ്‌ക്കെതിരെ എല്ലാ മറന്ന് പ്രവര്‍ത്തിക്കുന്ന ആശാവര്‍ക്കര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ശുചീകരണ തൊഴിലാളികള്‍ എന്നിവര്‍ക്ക് 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം അടിയന്തര സഹായം ആവശ്യമുള്ളവരിലാണ് സര്‍ക്കാര്‍ ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ധനമന്ത്രി പറഞ്ഞു. പ്രതിസന്ധി നേരിട്ട് ബാധിക്കുന്നവരാണ് ഇവര്‍. അത് മുന്നില്‍ കണ്ടാണ് സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചതെന്നും ധനമന്ത്രി പറഞ്ഞു.

സഹായങ്ങള്‍ ഇങ്ങനെ

സഹായങ്ങള്‍ ഇങ്ങനെ

എട്ട് കോടി പേര്‍ക്ക് അഞ്ച് കിലോയ്ക്ക് മുകളില്‍ അരിയും അഞ്ച് കിലോ ഗോതമ്പും അഞ്ച് കിലോ പയര്‍വര്‍ഗങ്ങളും ലഭിക്കും. ഒരു കുടുംബത്തിന് ഒരു കിലോ പരിപ്പും അധികമായി നല്‍കും. സര്‍ക്കാരിന്റെ ധനസഹായം നേരിട്ടാണ് എല്ലാവര്‍ക്കും ലഭിക്കും. എട്ട് വിഭാഗത്തിലുള്ളവര്‍ക്കാണ് ഈ സഹായം നേരിട്ട് ലഭിക്കുകയെന്നും നിര്‍മലാ സീതാരാമന്‍ പറഞ്ഞു.കര്‍ഷകര്‍, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ നേട്ടം ലഭിക്കുന്നവര്‍, പാവപ്പെട്ട വിധവകള്‍, ജന്‍ധന്‍ അക്കൗണ്ടുകള്‍ സ്ത്രീകള്‍, ഉജ്ജ്വല യോജനയുടെ ഭാഗമായ സ്ത്രീകള്‍, എസ്എച്ച്ജിയുടെ ഭാഗമായ സ്ത്രീകള്‍, ഇപിഎഫ്ഒയുടെ ഭാഗമായ സ്ത്രീകള്‍, കണ്‍സ്ട്രക്ഷന്‍ തൊഴിലാളികള്‍ എന്നിവര്‍ക്കാണ് ഇതിന്റെ ഗുണഫലം ലഭിക്കുക.

കര്‍ഷകര്‍ക്കും സഹായം

കര്‍ഷകര്‍ക്കും സഹായം

പ്രധാന്‍മന്ത്രി കിസാന്‍ യോജനയുടെ ഭാഗമായിട്ടുള്ള 8.69 കോടി കര്‍ഷകര്‍ ഏപ്രില്‍ ആദ്യവാരത്തില്‍ തന്നെ രണ്ടായിരം രൂപ വെച്ച് നല്‍കും. മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ വേതനത്തിലും വര്‍ധനവുണ്ടാവും. നിലവില്‍ 182 രൂപയാണ് നല്‍കുന്നത്. ഇത് 202 രൂപയാക്കും. 20 കോടി വനിത ജന്‍ധന്‍ അക്കൗണ്ട് ഉടമകള്‍ക്ക് എക്‌സ്‌ഗ്രേഷ്യ തുകയായി 500 രൂപ വീതം മൂന്ന് മാസം നല്‍കുമെന്നും ധനമന്ത്രി പറഞ്ഞു.

വായ്പകളുടെ പരിധി ഉയര്‍ത്തും

വായ്പകളുടെ പരിധി ഉയര്‍ത്തും

പാവപ്പെട്ട വിധവകള്‍, പെന്‍ഷനേഴ്‌സ്, ഭിന്നശേഷിക്കാര്‍ക്ക് 1000 രൂപ വീതം എക്‌സ് ഗ്രേഷ്യയായി നല്‍കും. ഉജ്ജ്വല യോജനയ്ക്ക് കീഴില്‍ സ്ത്രീകള്‍ക്ക് അടുത്ത മൂന്ന് മാസത്തേക്ക് സൗജന്യ പാചകവാതക സിലിണ്ടറുകള്‍ നല്‍കും. ദീന്‍ ദയാല്‍ യോജനയ്ക്ക് കീഴിലുള്ള ഈട് രഹിത വായ്പ 10 ലക്ഷത്തില്‍ നിന്ന് 20 ലക്ഷമാക്കും. ഇത് 7 കോടി ഭവനങ്ങള്‍ക്ക് ഗുണകരമാകുമെന്നും മന്ത്രി പറഞ്ഞു. സംഘടിത മേഖലയില്‍ തൊഴിലാളികളുടെയും തൊഴില്‍ ദാതാക്കളുടെയും പിഎഫ് വിഹിതം സര്‍ക്കാര്‍ അടയ്ക്കുമെന്നും സീതാരാമന്‍ പറഞ്ഞു. 100 തൊഴിലാളികള്‍ വരെയുള്ള സ്ഥാപനങ്ങള്‍ക്കായിരിക്കും ഇത് ബാധകം. 24 ശതമാനമായിരിക്കും രണ്ട് പേരുടെയും ശതമാനം. 4.8 കോടി തൊഴിലാളികള്‍ക്ക് ഇത് ഗുണകരമാകും.

തൊഴിലാളികള്‍ക്ക് സഹായം

തൊഴിലാളികള്‍ക്ക് സഹായം

നിര്‍മാണ തൊഴിലാളികളുടെ വെല്‍ഫെയര്‍ ഫണ്ടിലെ 31000 കോടി വിനിയോഗിക്കും. ഇത് മൂന്നര കോടി രജിസ്‌ട്രേഡ് തൊഴിലാളികള്‍ക്ക് ഗുണം ചെയ്യും. ജില്ലി മിനറല്‍ ഫണ്ട് ഉപയോഗിക്കുന്നതിലൂടെ എല്ലാതരം മെഡിക്കല്‍ പരിശോധനയും വര്‍ധിപ്പിക്കാനും സാധിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. ഈ ഫണ്ട് വിനിയോഗിക്കാന്‍ സംസ്ഥാന സര്‍ക്കാരുകളോട്ആവശ്യപ്പെടുമെന്ന് ധനമന്ത്രി പറഞ്ഞു. അടിയന്തര ശ്രദ്ധ വേണ്ടവരെ സഹായിക്കാനും രോഗം തിരിച്ചറിയാനുമുള്ള സംവിധാനങ്ങള്‍ വര്‍ധിപ്പിക്കാനും ഈ തുകയിലൂടെ സംസ്ഥാനങ്ങള്‍ക്ക് സാധിക്കുമെന്ന് ധനമന്ത്രി പറഞ്ഞു.

പിഎഫ് സംവിധാനം

പിഎഫ് സംവിധാനം

100 തൊഴിലാളികളുള്ള പല സ്ഥാപനങ്ങളിലും 90 ശതമാനം പേര്‍ 15000 രൂപയില്‍ താഴെയാണ് സമ്പാദിക്കുന്നത്. ഇവരുടെ പിഎഫ് വിഹിതമാണ് സര്‍ക്കാര്‍ വഹിക്കുക. അതേസമയം വായ്പാ തുക 20 ലക്ഷമാക്കിയത് ഏഴ് ലക്ഷം കുടുംബങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും ധനമന്ത്രി പറഞ്ഞു. അതേസമയം എക്‌സ് ഗ്രേഷ്യ അടുത്ത മൂന്ന് മാസത്തേക്ക് നല്‍കുന്നതിലൂടെ 20.5 കോടി സ്ത്രീകള്‍ക്ക് ഇതിന്റെ ഗുണഫലം ലഭിക്കും. സൗജന്യ ഗ്യാസ് സിലിണ്ടര്‍ 8.3 കോടി ബിപിഎല്‍ ഉജ്ജ്വല യോജന ഗുണഭോക്താക്കള്‍ക്കും ലഭിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

English summary
finance minister nirmala sitharaman announce coronavirus relief package
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X