കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജില്ലകളില്‍ പകര്‍ച്ചവ്യാധി പ്രതിരോധ ആശുപത്രി; ബ്ലോക്കുകളില്‍ ലാബ്, ആരോഗ്യ മേഖല വെട്ടിത്തിളങ്ങും

  • By Desk
Google Oneindia Malayalam News

ദില്ലി: കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍ അഞ്ചാം ദിനത്തില്‍ നടത്തിയ പ്രഖ്യാപനത്തില്‍ പ്രധാനമായും ഊന്നിപ്പറഞ്ഞ ഒരു കാര്യം ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ടതാണ്. പൊതുജനാരോഗ്യ മേഖലയില്‍ കൂടുതല്‍ ചെലവഴിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചുവെന്ന് മന്ത്രി പറഞ്ഞു. നഗര-ഗ്രാമീണ മേഖലകളിലെ ആരോഗ്യ രംഗത്ത് കൂടുതല്‍ നിക്ഷേപം നടത്തും. എല്ലാ ജില്ലകളിലും പകര്‍ച്ച വ്യാധി പ്രതിരോധ ആശുപത്രികള്‍ വരും. ജില്ലാ-ബ്ലോക്ക് തലങ്ങളില്‍ മെഡിക്കല്‍ ലാബുകള്‍ സ്ഥാപിക്കും. ഐസിഎംആറിന്റെ ഗവേഷണങ്ങള്‍ ശക്തിപ്പെടുത്തും. ദേശീയ ഡിജിറ്റല്‍ ഹെല്‍ത്ത് മിഷന്‍ നടപ്പാക്കുമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.

he

ഇന്ന് ഏഴ് കാര്യങ്ങളിലെ പ്രഖ്യാപനങ്ങളാണ് മന്ത്രി പ്രധാനമായും പറഞ്ഞത്. തൊഴിലുറപ്പ്, ആരോഗ്യം, വിദ്യാഭ്യാസം, കമ്പനി നിയമങ്ങളിലെ പരിഷ്‌കാരം, ബിസിനസ് തുടങ്ങുന്നതിലെ ഇളവുകള്‍, പൊതുസംരംഭങ്ങള്‍, സംസ്ഥാന സര്‍ക്കാരുകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തുടങ്ങിയവയാണത്. പ്രധാനമന്ത്രി നരേന്ദ്ര മോദി കൊറോണ ദുരിതാശ്വാസത്തിന് പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ പാക്കേജ് വിശദീകരിക്കുകയായിരുന്നു മന്ത്രി.

ഇന്നത്തോടെ മന്ത്രിയുടെ പ്രഖ്യാപനങ്ങള്‍ അവസാനിക്കും. എന്നാല്‍ ബജറ്റിലെയും നേരത്തെ നടത്തിയതുമായ പ്രഖ്യാപനങ്ങള്‍ ആവര്‍ത്തിക്കുക മാത്രമാണ് കേന്ദ്ര ധനമന്ത്രി ചെയ്യുന്നത് എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. കേന്ദ്രത്തിന്റെ 20 ലക്ഷം കോടി രൂപയുടെ പാക്കേജില്‍ പ്രതിസന്ധി നേരിടുന്നവര്‍ക്ക് ആശ്വാസം നല്‍കുന്ന ഒരു കാര്യവുമില്ലെന്നും പണം നേരിട്ട് പൗരന്‍മാര്‍ക്ക് എത്തിക്കുന്ന പദ്ധതികളാണ് ആവശ്യമെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.

എന്നാല്‍ ഇന്ന് വാര്‍ത്താസമ്മേളനം തുടങ്ങുന്ന വേളയില്‍ തന്നെ മന്ത്രി ഇതിനുള്ള മറുപടി നല്‍കിയാണ് ആരംഭിച്ചത്. കര്‍ഷകര്‍ക്കും ജന്‍ധന്‍ അക്കൗണ്ട് വഴിയും വിതരണം ചെയ്ത സംഖ്യയുടെ കണക്ക് മന്ത്രി എടുത്തുപറഞ്ഞു. ആരോഗ്യ മേഖല കൂടുതല്‍ പ്രതിസന്ധി നേരിടുമ്പോള്‍ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട ഒരു കാര്യവും കഴിഞ്ഞ നാല് ദിവസവും മന്ത്രി പറഞ്ഞില്ലെന്ന ആക്ഷേപമുണ്ടായിരുന്നു. അഞ്ചാംദിനത്തില്‍ മന്ത്രിയുടെ പ്രഖ്യാപനങ്ങളിലെ ഒരു കാര്യം ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ടതാണ്.

നരേന്ദ്ര മോദി പറഞ്ഞത് പച്ചക്കള്ളം; 20 ലക്ഷം കോടിയുടെ പാക്കേജ് എവിടെ? കണക്ക് നിരത്തി കോണ്‍ഗ്രസ്നരേന്ദ്ര മോദി പറഞ്ഞത് പച്ചക്കള്ളം; 20 ലക്ഷം കോടിയുടെ പാക്കേജ് എവിടെ? കണക്ക് നിരത്തി കോണ്‍ഗ്രസ്

ഞെട്ടിക്കുന്ന നീക്കവുമായി സൗദി; യുഎസ് കമ്പനികള്‍ വാങ്ങിക്കൂട്ടുന്നു, ഫേസബുക്ക്, ബോയിങ്, സിറ്റിഗ്രൂപ്ഞെട്ടിക്കുന്ന നീക്കവുമായി സൗദി; യുഎസ് കമ്പനികള്‍ വാങ്ങിക്കൂട്ടുന്നു, ഫേസബുക്ക്, ബോയിങ്, സിറ്റിഗ്രൂപ്

അബുദാബിയില്‍ നിന്നെത്തിയ വിമാനത്തില്‍ 90 മലപ്പുറം സ്വദേശികള്‍; മൂന്ന് പേര്‍ക്ക് രോഗലക്ഷണംഅബുദാബിയില്‍ നിന്നെത്തിയ വിമാനത്തില്‍ 90 മലപ്പുറം സ്വദേശികള്‍; മൂന്ന് പേര്‍ക്ക് രോഗലക്ഷണം

English summary
Finance Minister Nirmala Sitharaman announces health reforms
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X