കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തേജന പദ്ധതിയുമായി വീണ്ടും കേന്ദ്രം; 10000 രൂപ അഡ്വാന്‍സ്, നിര്‍മല സീതാരാമന്റെ പ്രഖ്യാപനങ്ങള്‍

Google Oneindia Malayalam News

ദില്ലി: കൊറോണ മൂലം പ്രതിസന്ധിയിലായ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിന് പുതിയ പ്രഖ്യാപനങ്ങളുമായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ജനങ്ങളുടെ വാങ്ങല്‍ ശേഷി വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കം. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും സംഘടിത മേഖലയിലെ ജീവനക്കാരുടെയും സേവിങ്‌സ് വര്‍ധിപ്പിക്കും. ജോലിക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ച് അവരുടെ കൈവശം കൂടുതല്‍ പണമെത്തിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുക എന്ന് ധനമന്ത്രി പറഞ്ഞു. എല്‍ടിസി കാഷ് വൗച്ചര്‍, ഉല്‍സവ കാല അഡ്വാന്‍സ് സ്‌കീം എന്നിവയാണ് സര്‍ക്കാര്‍ നിര്‍ദേശിക്കുന്നത്.

 n

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അനുവദിക്കുന്നതാണ് എല്‍ടിസി. പൊതുമേഖലാ സ്ഥാപനങ്ങളിലെയും പൊതുമേഖലാ ബാങ്കുകളിലെയും ജീവനക്കാര്‍ക്കും ഈ പദ്ധതിയുടെ ഗുണം ലഭിക്കും. ഇന്ത്യയില്‍ എവിടേക്കും യാത്ര ചെയ്യാന്‍ അവസരമൊരുക്കുന്നതാണിത്. ശമ്പളത്തിന്റെ തോത് അനുസരിച്ച് ട്രെയിന്‍ മാര്‍ഗമോ വിമാന മാര്‍ഗമോ യാത്ര ചെയ്യാം. ചെലവ് രേഖ കാണിച്ചാല്‍ പണം തിരിച്ചുലഭിക്കും. കൂടാതെ 10 ദിവസത്തെ ലീവ് എന്‍കാഷ്‌മെന്റിനും അവസരമുണ്ടാകും. എല്‍ടിസി വൗച്ചറുകള്‍ പണമാക്കി മാറ്റാമെന്നതാണ് പ്രത്യേകത.

മുഖ്യമന്ത്രിമാര്‍ക്കെതിരെ രാഹുല്‍ ഗാന്ധി; 5 സുപ്രധാന കാര്യങ്ങള്‍, മോദിക്ക് വേണ്ടി പണയം വെക്കുന്നോമുഖ്യമന്ത്രിമാര്‍ക്കെതിരെ രാഹുല്‍ ഗാന്ധി; 5 സുപ്രധാന കാര്യങ്ങള്‍, മോദിക്ക് വേണ്ടി പണയം വെക്കുന്നോ

കൊറോണ കാരണം യാത്ര ചെയ്യാന്‍ ജീവനക്കാര്‍ക്ക് സാധിച്ചേക്കില്ല. അതുകൊണ്ടുതന്നെ ഇഷ്ടമുള്ള വസ്തുക്കള്‍ വാങ്ങാന്‍ പണം ഉപയോഗിക്കാമെന്ന ഇളവുമുണ്ട്. 12 ശതമാനവും അതിന് മുകളിലും ജിഎസ്ടി വരുന്ന സാധനങ്ങളാണ് വാങ്ങേണ്ടത് എന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. പണം ചെലവഴിക്കേണ്ടത് ഡിജിറ്റല്‍ മാര്‍ഗത്തിലൂടെ ആയിരിക്കണം. ഈ പണം തിരിച്ചുലഭിക്കുമെന്നും മന്ത്രി പറഞ്ഞു. 2021 മാര്‍ച്ച് 31 വരെയാണ് പുതിയ പദ്ധതിയുടെ കാലാവധി.

ഖുഷ്ബുവിന് ബിജെപിയുടെ 3 വന്‍ വാഗ്ദാനങ്ങള്‍; കോണ്‍ഗ്രസ് വിടാനുള്ള കാരണം ഇതാണ്, മൂന്നാം പാര്‍ട്ടിഖുഷ്ബുവിന് ബിജെപിയുടെ 3 വന്‍ വാഗ്ദാനങ്ങള്‍; കോണ്‍ഗ്രസ് വിടാനുള്ള കാരണം ഇതാണ്, മൂന്നാം പാര്‍ട്ടി

എല്‍ടിസി ക്യാഷ് വൗച്ചര്‍ പദ്ധതി വഴി ജനങ്ങള്‍ കൂടുതലായി വാങ്ങലും ചെലവഴിക്കലും നടത്തുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. ഏകദേശം 28000 കോടി രൂപയുടെ ഇടപാടുകളാണ് ഇതുവഴി പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. പ്രത്യേക ഉല്‍സവ അഡ്വാന്‍സ് സ്‌കീമിലൂടെ എല്ലാ ജീവനക്കാര്‍ക്കും 10000 രൂപയാണ് അനുവദിക്കുക എന്ന് മന്ത്രി പറഞ്ഞു. റുപേ കാര്‍ഡ് വഴി ജീവനക്കാര്‍ക്ക് ഈ പണം ചെലവഴിക്കാന്‍ അവസരം നല്‍കും. ഈ റുപേ കാര്‍ഡിന് 2021 മാര്‍ച്ച് 31 വരെ ആയിരിക്കും കാലാവധി.

Recommended Video

cmsvideo
Narendra modi bought airplane worth 8000 crore | Oneindia Malayalam

English summary
Finance minister Nirmala Sitharaman introduces two proposals to stimulate economy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X