കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാമ്പത്തിക രംഗത്തെ കൈ പിടിച്ചുയർത്താൻ കേന്ദ്രം, മാന്ദ്യം മറികടക്കാൻ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി

Google Oneindia Malayalam News

ദില്ലി: ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച പ്രതീച്ചതിനേക്കാളും ദുര്‍ബലമാണ് എന്ന അന്താരാഷ്ട്ര നാണ്യ നിധിയുടെ വിലയിരുത്തല്‍ കൂടി പുറത്ത് വന്നതോടെ സാമ്പത്തിക രംഗത്ത് ആശങ്ക വര്‍ധിച്ചിട്ടുണ്ട്. ഇതോടെ സാമ്പത്തിക മാന്ദ്യം പരിഹരിക്കുന്നതിനുളള ഉത്തേജന നടപടികളിലേക്ക് കേന്ദ്ര സര്‍ക്കാര്‍ കടക്കുകയാണ്.

രാജ്യത്ത് പണപ്പെരുപ്പം നിയന്ത്രണ വിധേയമാണെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെ നിര്‍ത്താന്‍ സാധിച്ചിട്ടുണ്ട്. നിക്ഷേപ നിരക്കില്‍ വര്‍ധനവുണ്ടെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്തെ സാമ്പത്തിക മേഖല മെച്ചപ്പെട്ട് കൊണ്ടിരിക്കുന്നതിന്റെ വ്യക്തമായ അടയാളങ്ങളുണ്ടെന്നും നിർമല സീതാരാമൻ വ്യക്തമാക്കി. വാർത്താ സമ്മേളനത്തിന്റെ വിശദാംശങ്ങളിലേക്ക്...

അടുത്തതായി നികുതി പരിഷ്‌കരണ

അടുത്തതായി നികുതി പരിഷ്‌കരണ

കേന്ദ്ര സര്‍ക്കാര്‍ അടുത്തതായി നികുതി പരിഷ്‌കരണത്തിലേക്ക് കടക്കുകയാണ് എന്നും നിര്‍മല സീതാരാമന്‍ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സാമ്പത്തിക പരിഷ്‌കരണ നടപടികളുടെ ഭാഗമായി പത്ത് ബാങ്കുകളെ ലയിപ്പിച്ച നടപടിക്ക് പിന്നാലെ നികുതി പരിഷ്‌കരണമാണ് ഇനി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതുടനുണ്ടാകുമെന്നും മന്ത്രി സൂചിപ്പിച്ചു. ഈ മാസം 19ന് പൊതുമേഖല ബാങ്ക് മേധാവികളുടെ യോഗം വിളിച്ച് ചേര്‍ത്തിരിക്കുന്നതായും നിര്‍മല സീതാരാമന്‍ പറഞ്ഞു.

കൂടുതൽ വായ്പ

കൂടുതൽ വായ്പ

സാമ്പത്തിക തകർച്ചയിൽ നിന്നും കര കയറുന്നതിനായി ബാങ്കുകളിൽ നിന്ന് കൂടുതൽ വായ്പ ലഭ്യമാക്കുകയും കയറ്റുമതി മെച്ചപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുകയും ചെയ്യുമെന്നും ധനമന്ത്രി വ്യക്തമാക്കി. കയറ്റുമതി മെച്ചപ്പെടുത്തുന്നതിന് ആർബിഐ 68,000 കോടി രൂപ നൽകും. ആഭ്യന്തര ഉത്പാദനം വർധിപ്പിക്കുന്നതിനും നടപടികൾ സ്വീകരിക്കും. നിസ്സാരമായ നികുതി ലംഘനങ്ങളെ ശിക്ഷയില്‍ നിന്നും ഒഴിവാക്കും. നികുതി ലംഘനം 25 ലക്ഷത്തിന് താഴെ ആണെങ്കില്‍ നിയമനടപടികളില്‍ നിന്നും ഒഴിവാക്കപ്പെടുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.

പലിശ ഏകീകരണം

പലിശ ഏകീകരണം

നികുതി നടപടികള്‍ കൂടുതല്‍ സുതാര്യമാക്കുമെന്നും ഈ ഫയലിംഗ് വഴി മാത്രം നികുതി നടപടികള്‍ നടത്തിയാല്‍ മതിയെന്നും ധനമന്ത്രി പറഞ്ഞു. പുതിയ നികുതി നിയമം 2020ഓടെ നടപ്പിലാക്കും. ജിഎസ്ടി, ഐടി റീഫണ്ട് സംവിധാനം ഈ മാസം മുതല്‍ നടപ്പിലാക്കും. പലിശ ഏകീകരണം കൊണ്ട് വരുന്നതും ആലോചിക്കുന്നതായി ധനമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ടെക്‌സ്റ്റൈല്‍ രംഗത്തെ കയറ്റുമതിയുടെ നികുതി ഘടന 2019 ഡിസംബര്‍ 31 വരെയാക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.

മെഗാ ഷോപ്പിംഗ് ഫെസ്റ്റിവല്‍

മെഗാ ഷോപ്പിംഗ് ഫെസ്റ്റിവല്‍

ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ മാതൃകയില്‍ രാജ്യത്ത് മെഗാ ഷോപ്പിംഗ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കും. 2020 മാര്‍ച്ചില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നാലിടങ്ങളിലാണ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുക. പാര്‍പ്പിട മേഖലയിലും സര്‍ക്കാര്‍ വന്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. വിവിധ പാര്‍പ്പിട നിര്‍മ്മാണ പദ്ധതികളുടെ പൂര്‍ത്തീകരണത്തിനായി 10,000 കോടി രൂപ നീക്കി വെക്കും. മുടങ്ങിക്കിടക്കുന്ന പദ്ധതികളുടെ പൂര്‍ത്തീകരണമാണ് ഇത് വഴി ലക്ഷ്യമിടുന്നത്.

വീഡിയോ

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ വാർത്താ സമ്മേളനം

English summary
Finance Minister Nirmala Sitharaman's press meet announcing meassures to overcome economic crisis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X