കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്ര ബജറ്റ് സമയവും തീയ്യതിയും; നിര്‍മ്മലാ സീതാരാമന്‍ ബജറ്റ് അവതരണത്തിന് ഒരുങ്ങുന്നു

  • By Desk
Google Oneindia Malayalam News

ദില്ലി: നരേന്ദ്രമോദി സര്‍ക്കാരിന്റെ രണ്ടാം വട്ട ബജറ്റിന് ഇനി ആഴ്ചകള്‍ മാത്രം ബാക്കി. ധനകാര്യമന്ത്രി നിര്‍മ്മലാ സീതാരാമനാണ് ബജറ്റ് അവതരിപ്പിക്കുക. രാജ്യത്ത് ആദ്യമായാണ് ഒരാള്‍ ധനകാര്യ മന്ത്രാലയത്തിന്റെ മാത്രം ചുമതല വഹിക്കുന്നത്. വേറൊരു വകുപ്പിന്റെയും ചുമതല വഹിക്കാത്ത ആദ്യത്തെ മുഴുവന്‍ സമയ ധനമന്ത്രിയാണ് നിര്‍മ്മല സീതാരാമന്‍.

പ്രിയങ്കയുടെ പേഴ്‌സണല്‍ സെക്രട്ടറിയായി മുന്‍ കമ്മ്യൂണിസ്റ്റ് നേതാവെത്തുന്നു: ലക്ഷ്യം 2022 ലെ യുപി പ്രിയങ്കയുടെ പേഴ്‌സണല്‍ സെക്രട്ടറിയായി മുന്‍ കമ്മ്യൂണിസ്റ്റ് നേതാവെത്തുന്നു: ലക്ഷ്യം 2022 ലെ യുപി

സാധാരണയായി ഫെബ്രുവരി ഒന്നാം തീയ്യതിയാണ് ബജറ്റ് ടേബിളില്‍ വെക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ ഈ വര്‍ഷം ഫെബ്രുവരിയില്‍ പൂര്‍ണ്ണ ബജറ്റ് ഉണ്ടായിരുന്നില്ല. പകരം ഇടക്കാല ബജറ്റാണ് ഫെബ്രുവരിയില്‍ മുന്‍ ധനകാര്യമന്ത്രി പീയുഷ് ഗോയല്‍ അവതരിപ്പിച്ചത്. ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റിലിയുടെ ആരോഗ്യസ്ഥിതി പരിഗണിച്ചായിരുന്നു ധനകാര്യ വകുപ്പിന്റെ ചുമതല ഗോയലിനു നല്‍കിയത്.

nirmaa-sitaraman-2

തിരഞ്ഞെടുക്കപ്പെട്ട പുതിയ സര്‍ക്കാര്‍ ഇത്തവണത്തെ പൂര്‍ണ്ണ ബജറ്റ് ജൂലൈ 5 നാണ് അവതരിപ്പിക്കുക. 2019-2020 സാമ്പത്തിക വര്‍ഷത്തേക്കുളളതാണ് അവതരിപ്പിക്കുന്ന ബജറ്റ്. 1999 വരെ ഫെബ്രുവരി മാസത്തിലെ അവസാന പ്രവര്‍ത്തി ദിനത്തില്‍ വൈകിട്ട് 5 മണിയോടു കൂടി ബജറ്റ് അവതരിപ്പിക്കുക എന്നതായിരുന്നു രീതി. യശ്വന്ത് സിന്‍ഹയാണ് ,1999 ല്‍ പതിവിനു വിപരീതമായി രാവിലെ 11 മണിയോടെ ബജറ്റ് അവതരിപ്പിച്ചത്. ശ്രദ്ധേയമായ മറ്റൊരു കാര്യം, 2016 വരെ റെയില്‍വെക്ക് പ്രത്യേകം ബജറ്റുണ്ടായിരുന്നു. കേന്ദ്ര ബജറ്റിന് ദിവസങ്ങള്‍ക്കു മുമ്പെ റെയില്‍വെ ബജറ്റ്് അവതരിപ്പിക്കുന്നതായിരുന്നു രീതി. 92 വര്‍ഷത്തെ പതിവു രീതിയാണ് 2016 ല്‍ തിരുത്തപ്പെട്ടത്.

ഇത്തവണത്തെ ബജറ്റ് അവതരണ സമയം പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും ഗോയല്‍ ഇടക്കാല ബജറ്റ് അവതരിപ്പിച്ച 9.30 എന്ന സമയമാകും പുതിയ ബജറ്റ് അവതരണത്തിനായും പരിഗണിക്കപ്പെടാന്‍ സാധ്യത. ഇത്തവണത്തെ ബജറ്റ് ശ്രദ്ധേയമാകാന്‍ കാരണങ്ങള്‍ നിരവധിയാണ്. വ്യക്തികള്‍ തുടങ്ങി വന്‍കിട സ്ഥാപനങ്ങള്‍ വരെ ബജറ്റ് പ്രഖ്യാപനം പ്രതീക്ഷയോടെ കാത്തിരിക്കുന്നു. കാരണം, രാജ്യത്തിന്റെ സാമ്പത്തിക പ്രഖ്യാപനമാണ് ഓരോ ബജറ്റും. നേരിട്ടും, അല്ലാതെയും ജനങ്ങളെ ബാധിക്കുന്നു അതിലെ നയങ്ങളും കാഴ്ചപ്പാടും. ബജറ്റില്‍, വരുമാന നികുതിയില്‍ ഇളവുകള്‍ പ്രതീക്ഷിക്കപ്പെടുന്നു. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ ഇടിവുണ്ടായ കാലമാണ് കടന്നുപോകുന്നത്് എന്നതും ബജറ്റ് പ്രഖ്യാപനത്തെ ശ്രദ്ധേയമാക്കുന്നു. കഴിഞ്ഞ മോദി സര്‍ക്കാരിന്റെ നിരവധി സാമ്പത്തിക നയങ്ങള്‍ വിമര്‍ശ്ശിക്കപ്പെട്ടിരുന്നു. രാജ്യത്തിന്റെ തകരുന്ന സാമ്പത്തിക സ്ഥിതി നേരെയാക്കാന്‍ എന്തെല്ലാം കാര്യങ്ങളാണ് ബജറ്റില്‍ ഒരുക്കിയിരിക്കുന്നത് എന്നറിയാന്‍ കാത്തിരിക്കുകയാണ് രാജ്യം.

English summary
Finance minister Nirmla Sitharaman to be present Finance Budget 2019,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X