കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പനീര്‍ ശെല്‍വം തന്നെ തമിഴ്‌നാട് മുഖ്യമന്ത്രി

  • By Soorya Chandran
Google Oneindia Malayalam News

ചെന്നൈ: ഒ പനീര്‍ ശെല്‍വം തമിഴ്‌നാട് മുഖ്യമന്ത്രിയാകും. മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ നിര്‍ദ്ദേശം എഐഎഡിഎംകെ നേതൃയോഗം അംഗീകരിച്ചു. പനീര്‍ശെല്‍വത്തെ എഐഎഡിഎംകെയുടെ നിയമസഭ കക്ഷി നേതാവായി തിരഞ്ഞെടുത്തു.

അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയില്‍ ശിക്ഷക്ക് വിധിക്കപ്പെട്ട ജയലളിതക്ക് ജനപ്രാതിനിധ്യ നിയമപ്രകാരം എംഎല്‍എ സ്ഥാനവും മുഖ്യമന്ത്രി സ്ഥാനവും നഷ്ടപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് പനീര്‍ ശെല്‍വത്തെ മുഖ്യമന്ത്രിയാക്കാന്‍ നിര്‍ദ്ദേശിച്ചത്.

O Panneerselvam

ജയലളിത മന്ത്രിസഭയിലെ ധനകാര്യ മന്ത്രിയായിരുന്നു പനീര്‍ശെല്‍വം. മുമ്പും ജയലളിതക്ക് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറി നില്‍ക്കേണ്ടി വന്നപ്പോള്‍ പനീര്‍ശെല്‍വത്തെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തിട്ടുണ്ട്.

ഇപ്പോഴത്തെ ജയില്‍ ശിക്ഷക്ക് ആധാരമായ കേസില്‍ 2001 ല്‍ ജയ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയിരുന്നു. അന്ന് ജയ തിരഞ്ഞെടുപ്പില്‍ മത്സരിച്ചില്ലെങ്കിലും എഐഎഡിഎംകെ വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തി. നിയമം കാറ്റില്‍ പറത്തി ഗവര്‍ണര്‍ ജയലളിതയെ മന്ത്രിസഭ രൂപീകരിക്കാന്‍ ക്ഷണിക്കുകയും ജയ മുഖ്യമന്ത്രിയാവുകയും ചെയ്തു.

എന്നാല്‍ സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് സ്ഥാനം രാജിവക്കേണ്ടി വന്നു. അന്നും പനീര്‍ ശെല്‍വത്തിനായിരുന്നു ജയലളിതക്ക് പകരം മുഖ്യമന്ത്രിയാകാന്‍ യോഗം.

പാവ മുഖ്യമന്ത്രി എന്നാണ് പനീര്‍ ശെല്‍വത്തെ അന്ന് വിശേഷിപ്പിച്ചിരുന്നത്. ജയലളിത ഇരുന്ന കസേരയില്‍ ഇരിക്കാന്‍ പോലും തയ്യാറാകാതിരുന്ന പനീര്‍ ശെല്‍വം ഓഫീസില്‍ മറ്റൊരു കസേരയിട്ടാണ് ഇരുന്നിരുന്നത്.

പാര്‍ട്ടിയില്‍ ജയലളിതയുടെ ഏറ്റവും വിശ്വസ്തന്‍ എന്ന് വിശേഷിപ്പിക്കാവുന്ന വ്യക്തിയാണ് പനീര്‍ ശെല്‍വം. വിധി പ്രതികൂലമായാല്‍ പനീര്‍ ശെല്‍വത്തിന് തന്നെയായിരിക്കും മുഖ്യമന്ത്രി സ്ഥാനത്തിന് നറുക്ക് വീഴുക എന്നത് ഏതാണ്ട് ഉറപ്പായിരുന്നു.

English summary
Tamil Nadu Finance Minister O Panneerselvam to become next CM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X