കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ട് മാസത്തിനിടെ അനുവദിച്ചത് 25 ലക്ഷം കിസാൻ കാർഡുകൾ 25000 കോടിയുടെ വായ്പാ പരിധി

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് പുതിയ 25 ലക്ഷം കിസാൻ ക്രെഡിറ്റ് കാർഡുകൾക്ക് അനുമതി നൽകിയതായി കേന്ദ്ര ധനകാര്യമന്ത്രി. 25000 കോടിയുടെ വായ്പാ പരിധിയാണ് ഈ കാർഡുകൾക്ക് നിശ്ചയിച്ചിട്ടുള്ളത്. കൊറോണ വൈറസ് പ്രതിസന്ധി മറികടക്കുന്നതായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജിന്റെ രണ്ടാംഘട്ട പ്രഖ്യാപനത്തിലാണ് ഇക്കാര്യങ്ങൾ ഉൾപ്പെട്ടിട്ടുള്ളത്. കാർഷിക വായ്പ തിരിച്ചടവിനുള്ള സമയം മാർച്ച് ഒന്നിൽ നിന്ന് മെയ് 31 വരെ നീട്ടിതയതായും മന്ത്രി കൂട്ടിച്ചേർത്തു. 4.22 ലക്ഷം കോടിയുടെ വായ്പയാണ് കർഷകർക്ക് ലഭ്യമാക്കിയിട്ടുള്ളത്. മൂന്ന് മാസത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചതോടെ മൂന്ന് കോടി വരുന്ന കർഷകർക്കും ആശ്വാസമായിട്ടുണ്ട്.

ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍; രണ്ടാം ദിനത്തില്‍ 9 പദ്ധതികള്‍ പ്രഖ്യാപിച്ച് നിര്‍മ്മല സീതാരാമന്‍ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍; രണ്ടാം ദിനത്തില്‍ 9 പദ്ധതികള്‍ പ്രഖ്യാപിച്ച് നിര്‍മ്മല സീതാരാമന്‍

കൊറോണ വൈറസ് പ്രതിന്ധിക്കിടെ കർഷകർക്കും ഗ്രാമീണ മേഖലയ്ക്കുമായി 86,000 കോടി രൂപയുടെ വായ്പയ്ക്കാണ് കേന്ദ്ര ധനകാര്യമന്ത്രാലയം അംഗീകാരം നൽകിയത്. മൂന്ന് കോടി കർഷകർക്ക് കുറഞ്ഞ വായ്പാ നിരക്കിൽ വായ്പയും ലഭിച്ചിട്ടുണ്ട്. നബാർഡ് വഴി മാർച്ചിൽ മാത്രം 29,000 കോടിയുടെ വായ്പയാണ് പുനക്രമീകരിച്ചിട്ടുള്ളത്. ഇതിനൊപ്പം ശരാശരി വേതനനിരക്ക് 182 രൂപയിൽ നിന്ന് 202 രൂപയായി ഉയർത്തിയിട്ടുണ്ട്. കർഷകർക്ക് പുറമേ കുടിയേറ്റ തൊഴിലാളികൾക്കും പരിഗണന നൽകിക്കൊണ്ടുള്ള പ്രഖ്യാപനങ്ങളാണ് ധനകാര്യ മന്ത്രിയുടേത്.

 nirmala-sitharaman3

അടുത്ത രണ്ട് മാസത്തേക്ക് അതിഥി തൊഴിലാളികൾക്ക് സൌജന്യമായി ഭക്ഷ്യധാന്യം ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ച മന്ത്രി ഒരാൾക്ക് അഞ്ച് കിലോ അരിയോ ഗോതമ്പോ ലഭിക്കും. അഞ്ച് കിലോ പരിപ്പും ഇതിനൊപ്പം തന്നെ റേഷൻകടകൾ വഴി വിതരണം ചെയ്യും. രാജ്യത്തെ ഏത് റേഷൻ കടയിൽ നിന്നും ഇത് ലഭ്യമാകുകയും ചെയ്യുമെന്നതാണ് പ്രത്യേകത. അതായത് അതിഥി തൊഴിലാളികൾക്ക് റേഷൻ കാർഡ് രാജ്യത്ത് എവിടെ വേണമെങ്കിലും ഉപയോഗിക്കാൻ സാധിക്കും. ഇതിനായി കേന്ദ്രം 3500 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. സംസ്ഥാന സർക്കാരുകൾ തയ്യാറാക്കി നൽകുന്ന ഗുണഭോക്താക്കളുടെ പട്ടിക അനുസരിച്ചാണ് റേഷൻ വിതരണം. മാർച്ച് 2021നുള്ളിൽ ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതി പൂർണ്ണമായി നടപ്പിലാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഗ്രീന്‍സോണിലായിരുന്ന ഗോവ വീണ്ടും കൊവിഡ് ഭീതിയില്‍; ഒരു കുടുംബത്തിലെ 5 പേര്‍ക്ക് കൊവിഡ്ഗ്രീന്‍സോണിലായിരുന്ന ഗോവ വീണ്ടും കൊവിഡ് ഭീതിയില്‍; ഒരു കുടുംബത്തിലെ 5 പേര്‍ക്ക് കൊവിഡ്

Recommended Video

cmsvideo
എവിടെ ഞങ്ങടെ 15 ലക്ഷം , എന്നിട്ട് പോരെ ഈ 20 ലക്ഷം കോടി? | Oneindia Malayalam

കൊറോണ വൈറസ് പ്രതിസന്ധിക്കിടെ സ്വദേശത്തേക്ക് തിരിച്ചെത്തിയ അതിഥിതൊഴിലാളികൾക്ക് ജോലി ഉറപ്പാക്കുമെന്ന് പ്രഖ്യാപിച്ച മന്ത്രി അതിഥി തൊഴിലാളികൾതക്ക് വേതനം നൽകുന്നതായി 10,000 കോടി ചെലവഴിച്ചതായും കൂട്ടിച്ചേർത്തു. അതിഥി തൊഴിലാളികളുടെ സംരക്ഷണത്തിനായി 11,000 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
ഇതിനെല്ലാം പുറമേ വഴിയോരക്കച്ചവടക്കാർ, ചെറുകിട വ്യവസായരംഗം എന്നിവയ്ക്കുള്ള ആശ്വാസ നടപടികൾ സർക്കാർ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

English summary
Finance minister says 25 lakh new kisan cards given in March and April
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X