• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സംസ്ഥാനങ്ങളുടെ സഹകരണം തേടി കേന്ദ്ര ധനകാര്യമന്ത്രി, വരുമാന മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തണം-തോമസ് ഐസക്ക്

  • By Desk

ദില്ലി: രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനുളള സഹായമാണ് സംസ്ഥാനങ്ങളില്‍ പലതും ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് രാജ്യത്തിന്റെ ധനക്കമ്മി കൂട്ടാന്‍ കാരണം ആകും എന്ന വസ്തുത നിലനില്‍ക്കുമ്പോള്‍ തന്നെയാണ് സംസ്ഥാനങ്ങളുടെ ഭാഗത്തു നിന്നും ഇത്തരമൊരു നിര്‍ദ്ദേശ്യം ഉയര്‍ന്നത്. സംസ്ഥാനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ പലരും ഉയര്‍ത്തിക്കാട്ടി. ഇടക്കാല ബജറ്റില്‍ മെത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 3.4 % ആയിരുന്നു ധനക്കമ്മി. ധനക്കമ്മി പിടിച്ചു നിര്‍ത്താന്‍ കൂടുതല്‍ വരുമാന മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തണം എന്നതാണ് കേരള ധനമന്ത്രി തോമസ് ഐസക്കിന്റെ അഭിപ്രായം. പദ്ധതി വിഹിതങ്ങള്‍ വെട്ടിച്ചുരുക്കി ചിലവു കുറക്കുക എന്നത് പ്രായോഗികം അല്ല എന്നും ഐസക്ക് പറഞ്ഞു.

സഞ്ജീവ് ഭട്ടിന് സാമ്പത്തിക സഹായവുമായി മഅദനി: അനീതിയുടെ ദുർഗന്ധം വല്ലാതെ പരക്കുന്നു

കേന്ദ്രവുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാനും സംസ്ഥാനങ്ങളോട് നിര്‍മ്മലാ സീതാരാമന്‍ ആവശ്യപ്പെട്ടു. സാമ്പത്തിക വളര്‍ച്ചക്കുളള നടപടികള്‍ കേന്ദ്രം സ്വീകരിക്കുമ്പോള്‍ അവ ശരിയായ രീതിയില്‍ നടപ്പിലാക്കുന്നു എന്നത് ഉറപ്പു വരുത്തുന്ന കാര്യത്തില്‍ സംസ്ഥാനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് അവര്‍ പറഞ്ഞു. 2007-2008 കാലത്തുണ്ടായ ലോകസാമ്പത്തിക തകര്‍ച്ചയെ ഇന്ത്യക്ക് തരണം ചെയ്യാന്‍ കഴിഞ്ഞത്് കേരള ധമന്ത്രി ചൂണ്ടിക്കാട്ടി. ധനക്കമ്മി കുറക്കുന്നതും ബാലന്‍സ് ചെയ്യുന്നതും ചിലവില്‍ വെട്ടിച്ചുരുക്കി ആവരുത്, വരുമാനം വര്‍ദ്ധിപ്പിക്കാനുളള മാര്‍ഗ്ഗങ്ങളാണ് കണ്ടെത്തേണ്ടത്.

അഭിപ്രായം അറിയിച്ചു

അഭിപ്രായം അറിയിച്ചു

സാമ്പത്തിക മാന്ദ്യവും മ്യൂച്ചല്‍ ഫണ്ടുകളുടെ തകര്‍ച്ചയും രാജ്യത്തിന് ഒരു പുതിയ സാമ്പത്തിക കാഴ്ചപ്പാടിന്റെ ആവശ്യം സൂചിപ്പിക്കുന്നു. ഇന്ത്യന്‍ സാഹചര്യത്തിനു ചേരുന്ന സാമ്പത്തിക കാഴ്ചപ്പാടാണ് നല്ലതെന്നും ഐസക്ക് പറയുന്നു. ധനക്കമ്മി മാത്രം ലക്ഷ്യം വെക്കുന്ന ബജറ്റ് പ്രായോഗികമല്ല. യാന്ത്രികമായി നടത്തുന്ന അത്തരം നടപടികള്‍ നല്ലതല്ല. വികസനത്തിനും അത്യാവശ്യങ്ങള്‍ക്കും പണം അനുവദിക്കാത്ത അവസ്ഥ നല്ലതല്ല. ചിലവില്‍ നിന്നും വെട്ടിച്ചുരുക്കി ധനക്കമ്മി കുറക്കുന്നതിനെ ഐസക്ക് എതിര്‍ക്കുന്നു.അഭിപ്രായം അറിയിച്ചു

6000 കോടി ആവശ്യപ്പെട്ടു

6000 കോടി ആവശ്യപ്പെട്ടു

ദില്ലിയെ പ്രതിനിധികരിച്ച് പങ്കെടുത്ത മനീഷ് സിസോഡിയ 6000 കോടി സഹായം ആവശ്യപ്പെട്ടു. കേന്ദ്രത്തിന് സംസ്ഥാനത്തു നിന്നും കിട്ടുന്ന നികുതി വിഹിതത്തില്‍ നിന്നും അര്‍ഹിക്കുന്നത് ലഭിക്കുന്നില്ല എന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി പരാതിപ്പെട്ടു. 18 വര്‍ഷങ്ങളായി 325 കോടി രൂപ മാത്രമാണ് ഈ ഇനത്തില്‍ കേന്ദ്രം തരുന്നത്. മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകള്‍ക്കു വേണ്ടി പ്രത്യേകം ഫണ്ടും സിസോഡിയ ആവശ്യപ്പെട്ടു.

 വിഹിതം ഉയർത്തണമെന്ന്

വിഹിതം ഉയർത്തണമെന്ന്

ചത്തിസ്ഗഡ് മുഖ്യമന്ത്രി, പ്രധാനമന്ത്രിയുടെ കിസാന്‍ യോജന പദ്ധതിക്കുളള സംസ്ഥാന വിഹിതം ഉയര്‍ത്തണമെന്ന ആവശ്യം ഉന്നയിച്ചു. നക്‌സല്‍ മേഖലയില്‍ റോഡുകള്‍ നിര്‍മ്മിക്കാന്‍ ഫണ്ട് എന്ന ആവശ്യവും ഭൂപേഷ് ബഹല്‍ ഉന്നയിച്ചു. ഗോവ മുഖ്യമന്ത്രി വിമാനത്താവളത്തിനുളള ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാനുളള ആവശ്യമാണ് ഉന്നയിച്ചത്.

 സഹകരണം തേടി

സഹകരണം തേടി

ട്വിറ്ററിലൂടെ നേരത്തെ തന്നെ പല തവണകളിലായി സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും സഹകരണം കേന്ദ്ര ധനമന്ത്രി തേടിയിരുന്നു. ലക്ഷ്യത്തിലെത്താനുളള ജനങ്ങളുടെ ആഗ്രഹങ്ങള്‍ സാധ്യമാക്കാന്‍ കേന്ദ്രത്തിന് ആവശ്യമായ സഹകരണം സംസ്ഥാനങ്ങള്‍ നല്‍കണം എന്നതായിരുന്നു ട്വീറ്റ്. സംസ്ഥാനങ്ങള്‍ക്ക് വിഭജിച്ചു നല്‍കി വരുന്ന വിഹിതം പതിവിനു വിപരീതമായി 8.3 ട്രില്ല്യനില്‍ നിന്നും 12.4 ട്രില്ല്യണ്‍ കൂടിയ കാര്യവും അവര്‍ പങ്കു വെച്ചു. സംസ്ഥാനങ്ങള്‍ക്കു നല്‍കി വരുന്ന നികുതി വിഹിതം 32% നിന്നും 42% കൂട്ടിയിട്ടുണ്ട്. പതിമ്മൂന്നാം ധനകമ്മീഷന്റെ കാലത്ത് നല്കിയ 32% ആണ് പതിന്നാലാം കമ്മിഷനിലെത്തിയപ്പോള്‍ 42% ആക്കിയത്. മോദി സര്‍ക്കാരിന്റെ അദ്യ ടേമിലാണ് ഇത് നടപ്പിലാക്കിയത്.

English summary
Finance minister seeks state's support for economical growth
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X